ആപ്പ്ജില്ല

ഫോണ്‍നമ്പറുകള്‍ പരസ്യക്കാര്‍ക്ക് കൈമാറുന്നുണ്ട്: ഫേസ്‍ബുക്ക്

ഫോണ്‍ നമ്പറുകള്‍ ഫേസ്‍ബുക്കില്‍ സിങ്ക് ചെയ്യുന്നവര്‍ സൂക്ഷിക്കുക

Samayam Malayalam 28 Sept 2018, 2:06 pm
സാന്‍ ഫ്രാന്‍സിസ്‍കോ: സുരക്ഷയുടെ ഭാഗമായി ഉപയോക്താക്കള്‍ കൈമാറുന്ന ഫോണ്‍ നമ്പറുകള്‍ പരസ്യക്കമ്പനികള്‍ക്കും നല്‍കാറുണ്ടെന്ന് സോഷ്യല്‍ മീഡിയ കമ്പനി ഫേസ്‍ബുക്ക്. അമേരിക്കയിലെ രണ്ട് സര്‍വകലാശാലകള്‍ നടത്തിയ പഠനത്തിലാണ് ഇത് തെളിഞ്ഞത് - ടെക്നോളജി വെബ്‍സൈറ്റ് ഗിസ്‍മോഡോ റിപ്പോര്‍ട്ട് ചെയ്‍തു.
Samayam Malayalam ഫേസ്‍ബുക്ക്
ഫേസ്ബുക്ക് ഫോൺ നമ്പറുകൾ പരസ്യക്കാർക്ക് നൽകുന്നു


സുരക്ഷയുടെ പേരില്‍ രണ്ട് ഘട്ടമായി ഉപയോക്താക്കളെ ലോഗിന്‍ ചെയ്യാന്‍ അനുവദിക്കുന്ന സംവിധാനം ഫേസ്‍ബുക്കിലുണ്ട്. ഉപയോക്താവിന്‍റെ ഫോണിലേക്ക് ഒരു രഹസ്യ കോഡ്‍ അയച്ചു തരികയും അത് കൃത്യമായാല്‍ മാത്രം ലോഗിന്‍ അനുവദിക്കുകയും ചെയ്യുന്നതാണ് ഈ രീതി.

ഈ ഫോണ്‍ നമ്പര്‍ ആണ് ഫേസ്‍ബുക്ക് പരസ്യദാതാക്കള്‍ക്ക് കൈമാറിയതായി കുറ്റസമ്മതം നടത്തിയത് - വാര്‍ത്ത ഏജന്‍സി എഎഫ്‍പി റിപ്പോര്‍ട്ട് ചെയ്‍തു.

ഫോണിലെ കോണ്‍ടാക്റ്റ് ഫേസ്‍ബുക്കുമായി സിങ്ക് ചെയ്യുന്നവരും സത്യത്തില്‍ പരസ്യക്കാരെ സഹായിക്കുന്നുണ്ട്. ഉപയോക്താവ് അറിയാതെ ഈ വിവരങ്ങളും ഫേസ്‍ബുക്ക് ഉപയോഗിക്കുകയാണ് - പഠനത്തില്‍ വ്യക്തമായി.

കൂടുതല്‍ വ്യക്തിഗതമായ പരിചരണം ഉപയോക്താക്കള്‍ക്ക് നല്‍കുന്നതിനാണ് നമ്പറുകള്‍ ഉപയോഗപ്പെടുത്തുന്നതെന്നാണ് ഫേസ്‍ബുക്ക് വാദിക്കുന്നത്. അമേരിക്കയിലെ ബോസ്റ്റണ്‍ നഗരത്തിലുള്ള നോര്‍ത്തീസ്റ്റേണ്‍ യൂണിവേഴ്‍സിറ്റി, ന്യൂ ജഴ്‍സിയിലെ പ്രിന്‍സ്‍ടണ്‍ യൂണിവേഴ്‍സിറ്റി എന്നിവിടങ്ങളിലാണ് പഠനം നടന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്