ആപ്പ്ജില്ല

ഫേസ്ബുക്കിന് നൂറു കോടി ഡോളറിന്‍റെ പണി?

ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതിക വിദ്യയുടെ ഉപയോഗത്തിന്‍റെ പേരില്‍ ഫെയ്‌സ്ബുക്കിനെതിരെ വീണ്ടും നിയമനടപടി

Samayam Malayalam 18 Apr 2018, 4:30 pm
ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതിക വിദ്യയുടെ ഉപയോഗത്തിന്‍റെ പേരില്‍ ഫെയ്‌സ്ബുക്കിനെതിരെ വീണ്ടും നിയമനടപടി. ഉപയോക്താക്കളുടെ സമ്മതമില്ലാതെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിച്ചു എന്നതാണ് ഫെയ്‌സ്ബുക്കിനെതിരെയുള്ള കേസ്.
Samayam Malayalam Capture


അമേരിക്കന്‍ ജില്ലാ ജഡ്ജി ജെയിംസ് ഡൊനാട്ടോ അമേരിക്കയിലെ ക്ലാസ് ആക്ഷന്‍ സ്യൂട്ട് വഴി നല്‍കിയ പരാതിയിന്മേല്‍ തിങ്കഴാഴ്ചയാണ് നിയമനടപടിയ്ക്ക് ഉത്തരവിട്ടത്.

ഫെയ്‌സ്‌ബുക്കിന്റെ ' ടാഗ് സജഷന്‍' സംവിധാനമാണ് പ്രശ്നം. ഒരാള്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളില്‍ അയാളുടെ സുഹൃത്തുക്കളെ ടാഗ് ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്ന ഫീച്ചറാണിത്. ഒരാളുടെ അനുവാദമില്ലാതെ അയാളുടെ ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിക്കുന്നത് ഇല്ലിനോയിസ് സ്‌റ്റേറ്റ് നിയമ ലംഘനമാണെന്ന് കേസില്‍ ആരോപിക്കുന്നു. 2011 ജൂണിലാണ് ഫെയ്‌സ്ബുക്ക് ' ടാഗ് സജഷന്‍' ഫീച്ചര്‍ അവതരിപ്പിച്ചത്.

എന്നാല്‍ കേസ് അടിസ്ഥാന രഹിതമാണെന്നും ഇതിനെതിരെ ശക്തമായി പോരാടുമെന്നും ഫെയ്‌സ്ബുക്ക് പറഞ്ഞു. എന്നാല്‍ വിധി വന്നതോടെ ഫേഷ്യല്‍ റെക്കഗ്നിഷന്‍ തെരഞ്ഞെടുക്കാവുന്ന ഒപ്ഷനാക്കി മാറ്റുകയാണ് ഫേസ്ബുക്ക്. ഇതിനായി യൂറോപ്പിലും കാനഡയിലും ആപ്പില്‍ മാറ്റങ്ങള്‍ വരുത്തിക്കഴിഞ്ഞു. ഇനി വരും നാളുകളില്‍ മറ്റു രാജ്യങ്ങളിലും ഇത് ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാവുന്ന ഓപ്ഷനാക്കി മാറ്റുമെന്നാണ് സൂചന

നൂറു കോടി ഡോളര്‍ വിലവരുന്ന നിയമപരമായ നാശനഷ്ടങ്ങളാണ് വരുത്തിവെച്ചിട്ടുള്ളതെന്ന് ഫെയ്‌സ്ബുക്കിന് മനസിലാവുമെന്ന് ഉത്തരവില്‍ പറയുന്നു. ഒന്നിലധികം ആളുകള്‍ ചേര്‍ന്ന് നല്‍കുന്ന പരാതിയില്‍ അനുകൂല വിധിയുണ്ടായ സാഹചര്യത്തില്‍ ഒരോരുത്തര്‍ക്കും നഷ്ടപരിഹാരം ആവശ്യപ്പെടാനാവുമെന്നാണ് കരുതുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്