മെഗാ സമ്മര്‍ സെയിലിന് തയ്യാറെടുക്കുകയാണ് ആമസോണും, ഫ്ലിപ്കാര്‍ട്ടും. ഇതിലൂടെ ഉല്‍പ്പന്നങ്ങള്‍ക്ക് 70 മുതല്‍ 80 ശതമാനം വരെ ഡിസ്കൗണ്ട് നല്‍കുമെന്നാണ് പ്രതീക്ഷ. ഇതിനായി ഇരു കമ്പനികളും സാധനങ്ങള്‍ സ്റ്റോക്ക് ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു എന്നാണ് വിവരം.
വില്‍പ്പന മേയ് രണ്ടാം വാരം ആരംഭിക്കുമെന്നാണ് വിവരം. വന്‍തോതിലുള്ള വിലക്കിഴിവാകും ഇരു കമ്പനികളും പ്രഖ്യാപിക്കുക.
ഫ്ലിപ്കാര്‍ട്ടിന്റെ വില്‍പ്പന മേയ് 11 മുതല്‍ 14 വരെയും ആമസോണ്‍ അതിന് മുന്‍പോ അതേ ദിവസങ്ങളിലോ വില്‍പ്പന നടത്താനാണ് സാധ്യതയെന്നും അധികൃതര്‍ വ്യക്തമാക്കി. ഇരു കമ്പനികളും ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
സ്മാര്‍ട്ട്ഫോണുകള്‍, ടെലിവിഷന്‍, വസ്ത്രങ്ങള്‍ തുടങ്ങിയവയ്ക്കാകും വന്‍ ഇളവുകള്‍ ലഭിക്കുക. ഇവയ്ക്ക് 10-20 ശതമാനം അധിക ഇളവ് ലഭിക്കാനും സാധ്യതയുണ്ട്.
കാഷ്ബാക്ക്, നോ കോസ്റ്റ് ഇഎംഐ തുടങ്ങിയ ഓപ്ഷനുകളും ഫ്ലിപ്കാര്‍ട്ടും ആമസോണും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇ-കൊമേഴ്സ് ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കുന്നതിലൂടെ വില്‍പ്പന കൂട്ടുന്നതിന്റെ ഭാഗമാണ് ഇത്തരം ഓഫറുകള്‍.