ആപ്പ്ജില്ല

സ്വന്തമാക്കൂ പുതിയ ഗാലക്സി നോട്ട് 9 കേവലം 7,990 രൂപയ്ക്ക്

ഇപ്പോഴിതാ രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ എയർടെൽ പുതിയ നോട്ട് 9 ന് ഗംഭീര ഓഫറുമായി എത്തിയിരിക്കുകയാണ്

Gadgets Now 11 Aug 2018, 2:38 pm
കഴിഞ്ഞ ദിവസം ന്യൂയോർക്കിൽ നടന്ന ചടങ്ങിലായിരുന്നു സാംസങ് പുതിയ ഗാലക്സി നോട്ട് 9 അവതരിപ്പിച്ചത്. ഇന്ത്യയിലെ അവതരണം ഉടൻ തന്നെയുണ്ടാകുമെന്നും കമ്പനി അവതരണവേളയിൽ അറിയിച്ചു. അതോടൊപ്പം ഇന്ത്യയിലെ വില വിവരങ്ങളും കമ്പനി പുറത്തുവിട്ടു. 67,900 രൂപ പ്രൈസ് ടാഗിലായിരിക്കും ഗാലക്സി നോട്ട് 9 ഇന്ത്യയിൽ ലഭ്യമാവുക.
Samayam Malayalam േ്മിൈമാ്ൈാ്


ഇതിനകം തന്നെ ഇന്ത്യയിലെ പ്രീ-ബുക്കിങും ആരംഭിച്ചു കഴിഞ്ഞു. സാസംങ് ഓൺലൈൻ സ്റ്റോറുകൾ, എയർടെൽ ഓൺലൈൻ സ്റ്റോർ എന്നിവിടങ്ങളിലാണ് ബുക്കിങ് ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ എയർടെൽ പുതിയ നോട്ട് 9 ന് ഗംഭീര ഓഫറുമായി എത്തിയിരിക്കുകയാണ്. 67,900 രൂപ വിലയുള്ള ഗാലക്സി നോട്ട് 9 കേവലം 7,900 രൂപയ്ക്ക് ഡൗൺടൈം ഓഫറിൽ സ്വന്തമാക്കാനുള്ള അവസരമാണ് എയർടെൽ ഒരുക്കിയിരിക്കുന്നത്.

എയർടെൽ വരിക്കാർക്ക് മാത്രമായിരിക്കും ഈ ഓഫർ ലഭ്യമാവുക. മാസം 2999 രൂപ നിരക്കിൽ 24 തവണകളായി പണമടച്ചാൽ മതിയാകും. ഡൗൺടൈം ഓഫറിലൂടെ ഗ്യാലക്സി നോട്ട് 9 വാങ്ങുന്നതോടെ എയർടെൽ പോസ്റ്റ് പെയ്ഡ് പ്ലാനും ആക്ടിവേറ്റാകും. മാസം 100 ജിബി ഡാറ്റ, ഫ്രീ നാഷണൽ റോമിങ്, അൺലിമിറ്റഡ് കോൾ, ആമസോൺ പ്രൈം അംഗത്വം, ഫ്രീ എയർടെൽ ടിവി, ഫ്രീ എയർടെൽ സെക്യുർ ഡിവൈസ് പ്രൊട്ടക്‌ഷൻ പാക്കേജ് എന്നീ ഓഫറുകളും ഇതോടൊപ്പം ലഭിക്കുന്നതായിരിക്കും.

മിഡ് നൈറ്റ് ബ്ലാക്ക്, ഓഷ്യൻ ബ്ലൂ, മെറ്റാലിക് കോപ്പർ എന്നീ നിറങ്ങളിലായിരിക്കും ഗാലക്സി നോട്ട് 9 ലഭ്യമാവുക. ബുക്കിങ് നടത്തിയവർക്ക് ആഗസ്ത് 22 മുതൽ ഫോൺ വിതരണം ചെയ്യും. പുതിയ ഗാലക്സി നോട്ട് 9 ന്‍റെ കൂടുതൽ സവിശേഷതകൾ അറിയാം.

6.4 സൂപ്പർ അമോലെഡ് ഡിസ്പ്ലെ

സ്നാപ്ഡ്രാഗൺ 845 പ്രോസസർ

6GB/8GB റാം

128GB/512GB സ്റ്റോറേജ്

12MP ഡ്യുവൽ റിയർ ക്യാമറ

8MP ഫ്രണ്ട് ക്യാമറ

4,000mAh ബാറ്ററി

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്