ആപ്പ്ജില്ല

8 ബേസിൽ ലെസ് സ്മാർട്ട്ഫോണുകളുമായി ജിയോണി

പുതിയ 8 ബേസിൽ ലെസ് സ്മാർട്ട്ഫോണുകളുമായി ജിയോണി വിപണിപിടിക്കുന്നു. നവംബർ 26 ന് ചൈനയിൽ വച്ച് നടക്കുന്ന ചടങ്ങിലായിരിക്കും പുതിയ സ്മാർട്ട്ഫോണുകളുടെ അവതരണം.

TNN 4 Nov 2017, 12:42 pm
പുതിയ 8 ബേസിൽ ലെസ് സ്മാർട്ട്ഫോണുകളുമായി ജിയോണി വിപണിപിടിക്കുന്നു. നവംബർ 26 ന് ചൈനയിൽ വച്ച് നടക്കുന്ന ചടങ്ങിലായിരിക്കും പുതിയ സ്മാർട്ട്ഫോണുകളുടെ അവതരണം. എട്ട് സ്മാർട്ട്ഫോണുകൾ തമ്മിൽ ഡിസൈനിൽ വൈരുദ്ധ്യമുണ്ടെങ്കിലും ഫുൾ സ്ക്രീൻ ബേസിൽ ലെസ് ഡിസ്പ്ലെ പൊതുവായി നൽകിയിട്ടുള്ള സവിശേഷതയാണ്.
Samayam Malayalam gionee 8 bezel less smartphones launch november 26
8 ബേസിൽ ലെസ് സ്മാർട്ട്ഫോണുകളുമായി ജിയോണി


ഏതൊക്കെയാണ് പുതിയ 8 സ്മാർട്ട്ഫോണുകളെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ലെങ്കിലും ജിയോണി എഫ്6, ജിയോണി എസ്11, ജിയോണി എസ്11പ്ലസ്, ജിയോണി എം2018, ജിയോണിഎം7പ്ലസ് എന്നീ ഫോണുകളായിരിക്കാൻ സാധ്യതയുണ്ട്. എല്ലാ ഫോണുകളിലും 18:9 റേഷ്യോ ഡിസ്‌പ്ലെ ആയിരിക്കും ഉണ്ടാവുക.

ആൻഡ്രോയിഡ് നുഗട്ട് അടിസ്ഥാനപ്പെടുത്തിയായിരിക്കും ഇവ പ്രവർത്തിക്കുക. ലെതർ ബാക്ക് പാനൽ, 6 ജിബി റാം. 64ജിബി സ്റ്റോറേജ്, ഒക്ടാകോര്‍ മീഡിയാടെക് MT6763 SoC,5എംപി സെല്‍ഫി ക്യാമറ, 16എംപി പിന്‍ ക്യാമറ എന്നിവയായിരിക്കും മറ്റ് സവിശേഷതകൾ. അവതരിക്കാനിരിക്കുന്ന ഈ 8 സ്മാർട്ട്ഫോണുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല. ചൈനയിലെ അവതരണത്തിന് ശേഷം ഇന്ത്യയിൽ കൂടി അവതരിക്കുമെന്നാണ് കമ്പനി നൽകിയിരിക്കുന്ന സൂചന.

Gionee 8 Bezel-less Smartphones Launch November 26

Gionee is set to disrupt the market by launching not just one or two but eight bezel-less smartphones at an event on November 26.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്