ആപ്പ്ജില്ല

ജിയോഫോണിനെ വെല്ലാന്‍ 500 രൂപയുടെ ഫോണുമായി ഗൂഗിള്‍!

വിസ്ഫോണ്‍ 99,000 ഇന്തോനേഷ്യന്‍ രൂപയ്ക്കാണ് പുറത്തിറക്കിയത്. അതായത് 500 ഇന്ത്യന്‍ രൂപ. എന്നാല്‍ ഇന്ത്യയില്‍ ഈ ഫോണ്‍ കമ്പനി പുറത്തിറക്കുമോ എന്ന കാര്യം പ്രഖ്യാപിച്ചിട്ടില്ല.

Samayam Malayalam 6 Dec 2018, 7:00 pm
വിലക്കുറവിന്‍റെ പുത്തന്‍ വിപണിയില്‍ ജിയോഫോണിനെ വെല്ലാന്‍ പുതിയ ഫോണുമായി ഗൂഗിള്‍. KaiOS മായി ചേര്‍ന്ന് പുറത്തിറക്കുന്ന WizPhone WP006 ഫീച്ചര്‍ ഫോണ്‍ ആണ് ഇന്തോനേഷ്യയില്‍ വച്ച് ഗൂഗിള്‍ പുറത്തിറക്കിയത്. ജിയോഫോണിന്‍റെ അതേ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇതില്‍ ഗൂഗിള്‍ അസിസ്റ്റന്റ്, ഗൂഗിള്‍ മാപ്സ്, ഗൂഗിള്‍ സെര്‍ച്ച് തുടങ്ങിയ സൗകര്യങ്ങളും കാണും. വിസ്ഫോണ്‍ 99,000 ഇന്തോനേഷ്യന്‍ രൂപയ്ക്കാണ് പുറത്തിറക്കിയത്. അതായത് 500 ഇന്ത്യന്‍ രൂപ. എന്നാല്‍ ഇന്ത്യയില്‍ ഈ ഫോണ്‍ കമ്പനി പുറത്തിറക്കുമോ എന്ന കാര്യം പ്രഖ്യാപിച്ചിട്ടില്ല.
Samayam Malayalam googlewizphone


ഈ ഫോണില്‍ 4G സൗകര്യവും ലഭിക്കും. ഇന്തോനേഷ്യയില്‍ ആല്‍ഫാമാര്‍ട്ടിന്‍റെ വെണ്ടിംഗ് മെഷീനുകളില്‍ നിന്നും ഈ ഫോണ്‍ ലഭിക്കും. ഫോണിലുള്ള AllWizapp ഉപയോഗിച്ച് ആല്‍ഫാമാര്‍ട്ടിന്‍റെ ഷോപ്പിംഗ് ഓഫറുകളും ലഭിക്കും. ഇതിനായി ഉല്‍പ്പന്നങ്ങളുടെ മേലുള്ള ബാര്‍കോഡ് സ്കാന്‍ ചെയ്‌താല്‍ മതി.

ഔദ്യോഗിക കണക്കനുസരിച്ച് KaiOS ല്‍ അമ്പതു മില്ല്യനിലധികം ഫോണുകള്‍ ആണ് നോര്‍ത്ത് അമേരിക്ക, ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലായി പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഗെയിമുകള്‍, മെസേജ്, ആപ്പുകള്‍, സോഷ്യല്‍ മീഡിയ തുടങ്ങിയവയെല്ലാം ലഭിക്കും. ഇതില്‍ 4G/LTE കൂടുതല്‍ ബാറ്ററി ഉപയോഗിക്കാതിരിക്കാനായി Qualcomm MSM8905 ന്‍റെ കരുത്തിലാണ് ഫോണ്‍ എത്തുന്നത്. കൂടാതെ വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ് എന്നിവയും ഉണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്