ആപ്പ്ജില്ല

ഹോണർ 7A,ഹോണർ 7C സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ

ഹോണർ 7A,ഹോണർ 7C സ്മാർട്ട്ഫോണുകളാണ് ഇന്ത്യയിൽ എത്തിയിരിക്കുന്നത്.

Gadgets Now 22 May 2018, 3:02 pm
രണ്ട് ബജറ്റ് സ്മാർട്ട്ഫോണുകളെ ഇന്ത്യയിലവതരിപ്പിച്ച് ഹോണർ. ഹോണർ 7A,ഹോണർ 7C സ്മാർട്ട്ഫോണുകളാണ് ഇന്ത്യയിൽ എത്തിയിരിക്കുന്നത്. ക്യാമറയ്ക്ക് പ്രാധാന്യം നൽകിയുള്ളതാണ് ഈ രണ്ട് സ്മാർട്ട്ഫോണുകളും എന്നുമാണ് കമ്പനി അവകാശപ്പെടുന്നത്. 8,999 രൂപയാണ് ഹോണർ 7A സ്മാർട്ട്ഫോണിന്‍റെ വില. ബ്ലൂ, ബ്ലാക്ക്, ഗോൾഡ് നിറങ്ങളിലാണ് ഹോണർ 7A ലഭ്യമാവുക.
Samayam Malayalam honor 7a and honor 7c smartphones launched in india
ഹോണർ 7A,ഹോണർ 7C സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ


3GB റാം, 4GB റാം വേരിയന്‍റിൽ എത്തിയിരിക്കുന്ന ഹോണർ 7C ക്ക് യഥാക്രമം 9,999 രൂപ, 11,999 രൂപ നിരക്കിലാണ് വില. ബ്ലാക്ക്, ഗോൾഡ്, ബ്ലൂ നിറങ്ങളിലാണ് ഹോണർ 7Cയുടെ അവതരണം. ഹോണർ 7C ആമസോണിലും ഹോണർ 7A വില്പന ഫ്ലിപ്പ്കാർട്ടിലുമാണ് ഒരുക്കിയിരിക്കുന്നത്.

ഹോണർ 7A സവിശേഷതകൾ

5.7 ഇഞ്ച് ഡിസ്പ്ലെ

ആൻഡ്രോയിഡ് 8.0 ഓറിയോ

ഓക്ട-കോർ ക്വാൽകം സ്നാപ്ഡ്രാഗൺ 430 പ്രോസസർ

3GB റാം

32GB സ്റ്റോറേജ്

13MP/2MP ഡ്യുവൽ റിയർ ക്യാമറ

8MP സെൽഫി ക്യാമറ

3000mAh ബാറ്ററി

ഹോണർ 7C സവിശേഷതകൾ

5.99 ഇഞ്ച് ഡിസ്പ്ലെ

ക്വാൽകം സ്നാപ്ഡ്രാഗൺ 450 പ്രോസസർ

ആൻഡ്രോയിഡ് 8.0 ഓറിയോ

3GB/4GB റാം

32GB/64GB സ്റ്റോറേജ്

13MP/2MP ഡ്യുവൽ റിയർ ക്യാമറ

8MP സെൽഫി ക്യാമറ

3000mAh ബാറ്ററി

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്