ആപ്പ്ജില്ല

ആകർഷക ഫീച്ചറുകളിൽ ഹോണർ പ്ലെ സ്മാർട്ട്ഫോൺ ഇന്ത്യയിൽ

ആർട്ടിഫിഷ്യൽ ഇന്‍റലിജെൻസ് പ്രോസസറുമായിട്ടാണ് സ്മാർട്ട്ഫോൺ എത്തിയിരിക്കുന്നത്

Gadgets Now 6 Aug 2018, 1:34 pm
പുതിയ ഹോണർ പ്ലെ സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിച്ചു. ആർട്ടിഫിഷ്യൽ ഇന്‍റലിജെൻസ് പ്രോസസറുമായിട്ടാണ് സ്മാർട്ട്ഫോൺ എത്തിയിരിക്കുന്നത്. 4GB, 6GB റാം പതിപ്പുകളിൽ എത്തിയിരിക്കുന്ന ഹോണർ പ്ലെ സ്മാർട്ട്ഫോണിന് 19,999 രൂപ, 23,999 രൂപ നിരക്കിലാണ് വില. ആമസോൺ വഴിയാണ് വിൽപ്പന. ഇന്ന് 4 മണിക്ക് വിൽപ്പന ആരംഭിക്കും. മിഡ് നൈറ്റ് ബ്ലാക്ക്, നേവി ബ്ലൂ നിറങ്ങളിലായിരിക്കും ഈ സ്മാർട്ട്ഫോൺ ലഭ്യമാവുക.
Samayam Malayalam ോേ്മൈോാ്ൌൈ്


ലോഞ്ചിനോട് അനുബന്ധിച്ച് ഹോണർ പ്ലെ വാങ്ങുന്ന ഉപഭോക്താക്കൾക്ക് വോഡഫോൺ ആകർഷക ഓഫറുകളും ഒരുക്കിയിട്ടുണ്ട്. 12 മാസക്കാലത്തേക്ക് 120GB സൗജന്യ ഡാറ്റ വോഡഫോൺ ലഭ്യമാക്കിയിട്ടുണ്ട്. 199 രൂപയ്ക്കോ അതിന് മുകളിലോ റീചാർജ് ചെയ്യുന്ന പ്രീപെയ്ഡ് വരിക്കാർക്കായിരിക്കും ഈ ഓഫർ ലഭ്യമാവുക. അതേസമയം 399 രൂപയ്ക്കോ അതിന് മുകളിലോ റീചാർജ് ചെയ്യുന്ന പോസ്റ്റ് പെയിഡ് വരിക്കാർക്ക് 12 മാസത്തേക്ക് 10 GB ഡാറ്റയും ലഭ്യമാക്കിയിട്ടുണ്ട്.

ഹോണർ പ്ലെ സവിശേഷതകൾ

6.29 ഇഞ്ച് ഡിസ്പ്ലെ

ആൻഡ്രോയിഡ് 8.1

ഓക്ട കോർ കിരിൻ 970 പ്രോസസർ

4GB/6GB റാം

64GB സ്റ്റോറേജ്

16MP/2MP ഡ്യുവൽ റിയർ ക്യാമറ

16MP സെൽഫി ക്യാമറ

3750mAh ബാറ്ററി

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്