ആപ്പ്ജില്ല

3 പിൻ ക്യാമറകളുമായി ഹുവായ് മെയ്റ്റ് 20 പ്രോ എത്തുന്നു

പുതിയ മെയ്റ്റ് 20 പ്രോ സ്മാർട്ട്ഫോണിലും മൂന്ന് ക്യാമറകളെ അവതരിപ്പിക്കുന്നു എന്നാണ് കമ്പനി നൽകിയിരിക്കുന്ന സൂചന.

Samayam Malayalam 4 Aug 2018, 2:46 pm
മൂന്ന് പിൻ ക്യാമറ സിസ്റ്റവുമായി ഈ വർഷമാദ്യം വിപണിയിലെത്തിയ ഹുവായ് P20 പ്രോ മികച്ച വിൽപ്പനയുമായി മുന്നേറുകയാണ്. ഇപ്പോഴിതാ പുതിയ മെയ്റ്റ് 20 പ്രോ സ്മാർട്ട്ഫോണിലും മൂന്ന് ക്യാമറകളെ അവതരിപ്പിക്കുന്നു എന്നാണ് കമ്പനി നൽകിയിരിക്കുന്ന സൂചന. സാധാരണക്കാരന്‍റെ ഡിഎസ്എൽആർ എന്നാണ് ഈ ക്യാമറ സിസ്റ്റത്തെ കമ്പനി വിശേഷിപ്പിക്കുന്നത്. നോച് ഇല്ലാതെയാണ് ഈ ഫോണിന്‍റെ രൂപകൽപ്പന നടത്തിയിരിക്കുന്നത്. നേര്‍ത്ത ബെസലുകളോടു കൂടി 6.9 ഇഞ്ച് വലുപ്പമാണ് സ്മാർട്ട്ഫോണിനുള്ളത്. ബെസല്‍ കുറച്ചു നിര്‍മിച്ചിരിക്കുന്നതിനാല്‍ അധികം വലുപ്പം തോന്നുകയും ഇല്ല.
Samayam Malayalam sdecfcefwe


ഹുവായുടെ ഏറ്റവും മികച്ച പ്രൊസസറായ കിരിന്‍ 980 അടിസ്ഥാനമായിട്ടായിരിക്കും ഈ ഫോൺ പ്രവർത്തിക്കുക. ഏതാണ്ട് 50,000 രൂപയോളം വില പ്രതീക്ഷിക്കാം. ഓക്ടോബർ മാസത്തോടെ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതൽ സവിശേഷതകൾ അറിയാം.

6.1 ഇഞ്ച് ഡിസ്പ്ലെ

6GB റാം

Android 9.0P

40MP മെയിൻ ക്യാമറ

20MP മോണോക്രോം ക്യാമറ

8MP ടെലിഫോട്ടോ ക്യാമറ

4,200mAh ബാറ്ററി

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്