ആപ്പ്ജില്ല

ഇൻ നോട്ട് 1, ഇൻ 1b; മൈക്രോമാക്‌സിന്റെ പുത്തൻ 'ഇന്ത്യൻ' ഫോണുകൾ

മൈക്രോമാക്‌സ് ഇൻ നോട്ട് 1, ഇൻ 1b എന്നിങ്ങനെ രണ്ട് ഫോണുകളാണ് പുതുതായി അവതരിപ്പിച്ചത്. ഇൻ ശ്രേണിയിലെ കൂടുതൽ ഫോണുകൾ പുറത്തിറക്കാൻ മൈക്രോമാക്‌സിന് പദ്ധതിയുണ്ട്.

Samayam Malayalam 14 Nov 2020, 2:35 pm
ചൈനീസ് സ്മാർട്ട്ഫോൺ ഭീമന്മാരുടെ വരവിന് മുൻപ് ഇന്ത്യൻ വിപണിയിലെ താരമായിരുന്നു മൈക്രോമാക്സ്. ഷവോമി, ഓപ്പോ, റിയൽമി, വിവോ, വൺപ്ലസ് തുടങ്ങിയ ചൈനീസ് വമ്പന്മാർ എത്തിയതോടെ ഡൽഹി ആസ്ഥാനമായ പ്രവർത്തിച്ചിരുന്ന മൈക്രോമാക്‌സിന്റെ അടി പതറി. അതെ സമയം ഇക്കഴിഞ്ഞ ഓഗസ്റ്റ് 15-ന് സ്വാതന്ത്ര ദിനത്തിലാണ് മൈക്രോമാക്സ് തിരിച്ചു വരവിന്റെ സൂചനകൾ നൽകിയത്. ഇൻ (In) എന്ന പുത്തൻ സബ് ബ്രാൻഡിലാണ് മൈക്രോമാക്‌സിന്റെ രണ്ടാം അംഗം. 'ഇന്ത്യൻ സ്മാർട്ട്ഫോൺ ബ്രാൻഡ്' എന്ന വിശേഷണം പരമാവധി പ്രയോജനപ്പെടുത്തിയാണ് മൈക്രോമാക്‌സിന്റെ രണ്ടാം വരവ്.
Samayam Malayalam in note 1 in 1b all you need to know about new micromax smartphones
ഇൻ നോട്ട് 1, ഇൻ 1b; മൈക്രോമാക്‌സിന്റെ പുത്തൻ 'ഇന്ത്യൻ' ഫോണുകൾ


ഇൻ എന്നത് ഇന്ത്യ എന്നതിന്റെ ചുരുക്കെഴുത്തെഴുത്താണ്. ചൈന വിരുദ്ധ വികാരവും ദേശീയതയും പരമാവധി പ്രയോജനപ്പെടുത്തും വിധം #IndiaKeLiye (ഇന്ത്യയ്ക്കുവേണ്ടി), #AatmanirbharBharat (ആത്മനിർഭർ ഭാരത്) തുടങ്ങിയ ഹാഷ്ടാഗുകൾ സഹിതമാണ് ഇൻ ഫോണുകളെ മൈക്രോമാക്‌സ് പരിചയപ്പെടുത്തിയത്. ഇൻ നോട്ട് 1, ഇൻ 1b എന്നിങ്ങനെ രണ്ട് ഫോണുകളാണ് പുതുതായി അവതരിപ്പിച്ചത്. ഇൻ ശ്രേണിയിലെ കൂടുതൽ ഫോണുകൾ പുറത്തിറക്കാൻ മൈക്രോമാക്‌സിന് പദ്ധതിയുണ്ട്. തനി ഇന്ത്യൻ സ്മാർട്ട്ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്കായുള്ള ഇൻ നിരയിലെ പുത്തൻ ഫോണുകളെ പരിചയപ്പെടാം.

​മൈക്രോമാക്‌സ് ഇൻ 1b

2 ജിബി റാം + 32 ജിബി സ്റ്റോറേജ് വേരിയന്റിന് 6,999 രൂപയും 4 ജിബി റാം + 64 ജിബി സ്റ്റോറേജ് പതിപ്പ് 7,999 രൂപയുമാണ് ഇൻ 1b-യുടെ വിലകൾ. മൂന്ന് നിറങ്ങളിൽ അവതരിപ്പിച്ചിരിക്കുന്ന ഇൻ 1b ഈ മാസം 26 മുതൽ വാങ്ങാം. റെഡ്മി 9, പോക്കോ C3 , റിയൽ‌മി C15 എന്നിവയാണ് മൈക്രോമാക്‌സ് ഇൻ 1b-യുടെ എതിരാളികൾ.

ഡ്യുവൽ സിം (നാനോ) ഫോൺ ആയ മൈക്രോമാക്‌സ് ഇൻ 1ബി-യും സ്റ്റോക്ക് ആൻഡ്രോയിഡ് 10-ലാണ് പ്രവർത്തിക്കുന്നത്. 6.52 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേയാണ് ഈ ഫോണിന്. 2 ജിബി, 4 ജിബി റാം ഓപ്ഷനുകളുമായി ബന്ധിപ്പിച്ച ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി 35 SoC പ്രോസസ്സർ ആണ് ഫോണിന്റെ കരുത്ത്. 13 മെഗാപിക്സൽ പ്രൈമറി ക്യാമറ സെൻസറും (എഫ് / 1.8 ലെൻസ്) 2 മെഗാപിക്സൽ ഡെപ്ത് സെൻസറും എൽഇഡി ഫ്ലാഷിനൊപ്പം ചേരുന്ന ഡ്യുവൽ റിയർ ക്യാമറയാണ് ഫോണിന്. മുൻവശത്ത് 8 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറുമായാണ് മൈക്രോമാക്‌സ് ഫോൺ വരുന്നത്.

64 ജിബി വരെയുള്ള ഓൺബോർഡ് സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡ് വഴി വർദ്ധിപ്പിക്കാം. 4ജി വോൾട്ടേ, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകൾ. പിന്നിൽ ഫിംഗർപ്രിന്റ് സെൻസറും ഫോണിന്റെ സവിശേഷതയാണ്. റിവേഴ്സ് ചാർജിംഗിനെയും 10W ഫാസ്റ്റ് ചാർജിംഗിനെയും പിന്തുണയ്ക്കുന്ന 5,000 mAh ബാറ്ററിയാണ് ഫോണിലുള്ളത്.

പബ്ജി തിരുമ്പി വന്താച്! ഇനി ഇന്ത്യയ്ക്കായുള്ള ഗെയിം

മൈക്രോമാക്‌സ് ഇൻ നോട്ട് 1

4 ജിബി റാം + 64 ജിബി സ്റ്റോറേജ് പതിപ്പിന് 10,999 രൂപയും 4 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 12,499 രൂപയുമാണ് മൈക്രോമാക്‌സ് ഇൻ നോട്ട് 1-ന്റെ വില. പച്ച, വെള്ള എന്നിങ്ങനെ രണ്ട് നിറങ്ങളിൽ അവതരിപ്പിച്ചിരിക്കുന്ന മൈക്രോമാക്‌സ് ഇൻ നോട്ട് 1-ന്റെ വില്പന ഈ മാസം 24 മുതൽ ഫ്ലിപ്കാർട്ടിലൂടെയും മൈക്രോമാക്സ് വെബ്സൈറ്റിലൂടെയും ആരംഭിക്കും.

ഡ്യുവൽ സിം (നാനോ) ഫോൺ ആയ മൈക്രോമാക്സ് ഇൻ നോട്ട് 1 സ്റ്റോക്ക് ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ആണ് പ്രവർത്തിക്കുന്നത്. 6.67 ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്പ്ലേയാണ് ഹാൻഡ്സെറ്റിന്. ഒക്ടാകോർ മീഡിയടെക് ഹീലിയോ ജി85 SoC പ്രോസസ്സർ ആണ് ഫോണിന് കരുത്ത് പകരുന്നത്.

Also read: ഗൂഗിൾ മീറ്റിൽ ഇനി ബാക്ഗ്രൗണ്ടിനെപ്പറ്റി ഓർത്ത് ടെൻഷൻ വേണ്ട!

48 മെഗാപിക്സൽ പ്രൈമറി സെൻസറും, 5 മെഗാപിക്സൽ സെക്കൻഡറി സെൻസറും (വൈഡ് ആംഗിൾ ക്യാമറ), മാക്രോ ഷോട്ടുകൾക്കും ഡെപ്ത് സെൻസിംഗിനുമായി രണ്ട് 2 മെഗാപിക്സൽ സെൻസറുകളും ചേർന്ന ക്വാഡ് റിയർ ക്യാമറ സജ്ജീകരണവുമായാണ് ഇൻ നോട്ട് 1 അവതരിപ്പിച്ചിരിക്കുന്നത്. നൈറ്റ് വിഷൻ പോലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) പിന്തുണയുള്ള ഫീച്ചറുകൾക്കായി എൽഇഡി ഫ്ലാഷും ചേർത്തിട്ടുണ്ട്. 16 മെഗാപിക്സൽ സെൽഫി കാമറയാണ് ഫോണിന്.

128 ജിബി ഓൺബോർഡ് സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡിന്റെ സായാഹത്തോടെ വർദ്ധിപ്പിക്കാം. 4ജി വോൾട്ടേ, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷുകൾ. റിവേഴ്സ് ചാർജിംഗിനെയും 18W ഫാസ്റ്റ് ചാർജിംഗിനെയും പിന്തുണയ്ക്കുന്ന 5,000 mAh ബാറ്ററിയാണ് ഫോണിന്. റെഡ്മി നോട്ട് 9, റിയൽ‌മി നാർ‌സോ 20 എന്നിവയാണ് എതിരാളികൾ.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്