ആപ്പ്ജില്ല

ആറ് വര്‍ഷത്തിനിടെ ഐഫോൺ വിൽപ്പനയിൽ ഇടിവെന്ന് റിപ്പോര്‍ട്ട്

ഇത് താത്കാലിക പ്രതിഭാസം മാത്രമാണെന്നും ആപ്പിൾ വിൽപ്പന തിരിച്ചുപിടിക്കുമെന്നും ആപ്പിൾ സി.ഇ.ഒ.

Samayam Malayalam 6 Nov 2018, 4:46 pm
മുംബൈ: ആറ് വര്‍ഷത്തിനിടെ ആദ്യമായി ഐഫോൺ വിൽപ്പനയിൽ ഇടിവെന്ന് റിപ്പോര്‍ട്ട്. ഇറക്കുമതി തീരുവയിലെ വർധനയും രൂപയുടെ മൂല്യത്തകർച്ചയുമാണ് ഇതിന് കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഇത് താത്കാലിക പ്രതിഭാസം മാത്രമാണെന്നും ആപ്പിൾ വിൽപ്പന തിരിച്ചുപിടിക്കുമെന്നും ആപ്പിൾ സി.ഇ.ഒ. ടിം കുക്ക് വ്യക്തമാക്കി.
Samayam Malayalam ആറ് വര്‍ഷത്തിനിടെ ഐഫോൺ വിൽപ്പനയിൽ ഇടിവെന്ന് റിപ്പോര്‍ട്ട്
ആറ് വര്‍ഷത്തിനിടെ ഐഫോൺ വിൽപ്പനയിൽ ഇടിവെന്ന് റിപ്പോര്‍ട്ട്


തുടർച്ചയായ 22 പാദങ്ങളിൽ ആപ്പിൾ മികച്ച വളർച്ചയാണ് കാഴ്ചവെച്ചിരുന്നത്. ഇതിനു ശേഷം സെപ്റ്റംബറിൽ അവസാനിച്ച സാമ്പത്തിക പാദത്തിൽ ആപ്പിളിൻ്റെ വിൽപ്പനയിൽ രാജ്യത്ത് ഇടിവ് രേഖപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ഡിസംബറിൽ സ്മാർട്ട് ഫോണുകളുടെ ഇറക്കുമതിത്തീരുവ 20 ശതമാനം ഉയർത്തിയത് ഐഫോൺ മോഡലുകളുടെ വിലയിൽ ഏഴ് ശതമാനം വരെ വർധനവും രേഖപ്പെടുത്തിയിരുന്നു. മോഡലുകളുടെ വിലയിലുണ്ടായ വര്‍ധനവും ആപ്പിളിൻ്റെ വിൽപ്പന ഇടിവിന് കാരണമായിട്ടുണ്ട്.

വിപണി ഗവേഷണ കമ്പനിയായ കൗണ്ടര്‍ പോയിൻ്റാണ് ആപ്പിൾ വിപണിയിൽ തിരിച്ചടി നേരിടുന്നെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇന്ത്യയിലെ അവധിക്കാല സീസൺ വിൽപ്പനയിൽ ഐഫോൺ വിൽപന തിരിച്ചടി നേരിട്ടതായാണ് റിപ്പോര്‍ട്ട്. ദീപാവലി വിപണിയിലും ഐഫോണിന് ആവശ്യക്കാര്‍ കുറവാണ്.

ഒരു വർഷം മുൻപ് മൂന്നു മാസത്തിൽ പത്ത് ലക്ഷം ഐഫോണുകളാണ് വിറ്റിരുന്നത്. എന്നാൽ ഇന്ന് ഇതിൽ ഏഴു മുതൽ എട്ടു ലക്ഷം വരെ കുറവുണ്ടാകുന്നുണ്ട്. 2017 ൽ 30 ലക്ഷം ഫോണുകളാണ് വിറ്റിരുന്നത്. അതേസമയം 2018 ൽ ഇത് 20 ലക്ഷമായി.

ആപ്പിൾ ഈ സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ വിറ്റത് 4.5 ലക്ഷം ഫോണുകളാണ്. കഴിഞ്ഞ വർഷം ഇക്കാലയളവിൽ വിറ്റിരുന്നത് 9 ലക്ഷം ഫോണുകളായിരുന്നു.

അതേസമയം വിപണിയിൽ വേണ്ടത്ര ആവശ്യക്കാരെ കിട്ടാത്തതിനാൽ ഇന്ത്യയില്‍ 76,900 രൂപ വിലയുള്ള ഐഫോണ്‍ ടെന്‍ ആര്‍ എണ്ണം കൂട്ടില്ലെന്ന റിപ്പോര്‍ട്ടും പുറത്തു വന്നിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്