ആപ്പ്ജില്ല

ആദ്യ 5ജി ഫോണാകുമോ ഐക്യൂ 3? വില ലീക്കായി

45,000 രൂപയിൽ താഴെയായിരിക്കും ഐക്യൂ 3 സ്മാർട്ഫോണിന് വില വരിക എന്നാണ് 91മൊബൈൽസ് റിപ്പോർട്ടിൽ പറയുന്നത്. 4ജി പതിപ്പിന് ഏകദേശം 35,000 രൂപ വില വരും. അതേസമയം 5ജി ഫോണിന് 40,000 രൂപയായിരിക്കും വില.

Samayam Malayalam 21 Feb 2020, 9:58 am
ലോഞ്ചിന് മുൻപേ ചൈനീസ് സ്മാർട്ഫോൺ നിർമ്മാതാക്കളായ ഐക്യൂവിന്റെ ഏറ്റവും പുതിയ സ്മാർട്ഫോൺ ഐക്യൂ 3 വാർത്തകളിൽ ഇടം പിടിച്ചുകഴിഞ്ഞു. ക്വാഡ് ക്യാമറ സംവിധാനവും 48-മെഗാപിക്സൽ പ്രൈമറി ക്യാമറയും, AI ഐ ട്രാക്കിങ് ടെക്‌നോളജിയുമായി എത്തുന്ന ഹാൻഡ്സെറ്റിനെ വിലയെക്കുറിച്ചും സ്പെസിഫിക്കേഷനെക്കുറിച്ചുമുള്ള കൂടുതൽ റിപോർട്ടുകൾ ഇപ്പോൾ പുറത്തുവന്നുകഴിഞ്ഞു. കൂടാതെ ഐക്യൂ 3 സ്മാർട്ഫോണിന് കരുത്തേകുക സ്നാപ്ഡ്രാഗൺ 865 SoC പ്രൊസസർ ആയിരിക്കും എന്ന കാര്യം ഐക്യൂ ഇന്ത്യൻ ഡയറക്ടർ ഗഗൻ അറോറ സ്ഥിതീകരിച്ചിട്ടുണ്ട്. ഈ പ്രൊസസറിൽ ആദ്യമായി ഇന്ത്യയിലെത്തുന്ന ഫോണെന്ന പ്രത്യേകതയുമായിട്ടാകും ഐക്യൂ 3യുടെ കടന്നു വരവ്.
Samayam Malayalam iqoo 3 price in india key specifications colour options leaked
ആദ്യ 5ജി ഫോണാകുമോ ഐക്യൂ 3? വില ലീക്കായി


സ്മാർട്ഫോണിന്റെ 4ജി, 5ജി മോഡലുകൾ ലോഞ്ച് ചെയ്യും എന്നാണ് അറോറ പറയുന്നത്. ഫോണിന്റെ സൈഡ് പാനലിൽ ഗെയിമിങ്ങിന് വേണ്ടി 'മോൺസ്റ്റർ ടച്ച് ബട്ടൺ' നൽകിയിട്ടുണ്ട്. പുതിയ180Hz ടച്ച് റെസ്‌പോൺസ് റേറ്റും ഫോണിലുണ്ട്.

വൺപ്ലസിന്റെ എതിരാളി, ഐക്യൂ 3 സ്മാർട്ഫോൺ വരുന്നു

45,000 രൂപയിൽ താഴെയായിരിക്കും ഐക്യൂ 3 സ്മാർട്ഫോണിന് വില വരിക എന്നാണ് 91മൊബൈൽസ് റിപ്പോർട്ടിൽ പറയുന്നത്. 4ജി പതിപ്പിന് ഏകദേശം 35,000 രൂപ വില വരും. അതേസമയം 5ജി ഫോണിന് 40,000 രൂപയായിരിക്കും വില. ഫ്ലിപ്കാർട്ടിലും ഓഫ്‌ലൈൻ സ്റ്റോറുകളിലും ഫോൺ ലഭിക്കും എന്നാണ് റിപ്പോർട്ട്.

ഇന്ത്യയിലെ ആദ്യത്തെ 5ജി സ്മാർട്ഫോണിന്റെ വില അറിയണ്ടേ?

വോൾകാനോ ഓറഞ്ച്, ടൊർണാഡോ ബ്ലാക്ക്, ക്വാൻഡം സിൽവർ കളർ എന്നീ ഓപ്‌ഷനുകളിലാണ് ഹാൻഡ്‌സെറ്റ് പുറത്തിറങ്ങുക എന്നാണ് Weibo റിപ്പോർട്ട് പറയുന്നത്. ഐക്യൂ 3 യുടെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. പിൻഭാഗത്ത് ക്വാഡ് ക്യാമറ സംവിധാനമാണ് ഫോണിലുള്ളത്, സ്‌ക്രീനിലുള്ള ഹോൾ പഞ്ച് ഡിസ്‌പ്ലേയിൽ സെൽഫി ക്യാമറ നൽകിയിരിക്കുന്നു.

വിവോയുടെ ഉപബ്രാൻഡായി കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ഐക്യൂ നിലവിൽ വന്നത്. മികച്ച പ്രതികരണമാണ് ഐക്യൂ ബ്രാൻഡിന് ചൈനയിൽ ലഭിച്ചത്. ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് കമ്പനിയുടെ ഇന്ത്യയിലേക്കുള്ള പ്രവേശനം.

"ബെസ്റ്റ് ഇൻക്ലാസ് ടെക്‌നോളജി" ഫോണിന്റെ ബാറ്ററിക്കുണ്ടാവും എന്നാണ് ഗഗൻ അറോറ അറിയിച്ചത്. 44W സൂപ്പർ ഫ്ലാഷ് ചാർജ് ഫാസ്റ്റ് ചാർജിങ് ടെക്നോളോജിയുമായാണ് ഹാൻഡ്‌സെറ്റ് ഇറങ്ങുക.

പ്രീമിയം സെഗ്മെന്റിൽ ഇന്ത്യയിൽ ഇപ്പോൾ മുൻനിരയിലുള്ള വൺപ്ലസിന് വെല്ലുവിളി ഉയർത്തുക എന്നായിരിക്കും ഐക്യൂവിന്റെ ലക്ഷ്യം. ജനപ്രീതി നേടിയാൽ വിവോയുടെ ഐക്യൂ ഏറ്റവും കൂടുതൽ തിരിച്ചടി നൽകുക ആപ്പിൾ, ഷവോമി, ഹ്യുവായ്, സാംസങ്, നോക്കിയ എന്നിവയ്ക്കായിരിക്കും. ബിബികെ ഇലക്ട്രോണിക്സിന് കീഴിലുള്ള സ്മാർട്ഫോൺ ബ്രാൻഡുകളാണ് ഐക്യൂവിന്റെ മാതൃസ്ഥാപനമായ വിവോയും, വൺപ്ലസും, ഓപ്പോയും, റിയൽമിയും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്