ആപ്പ്ജില്ല

ഇന്‍റര്‍നെറ്റ് മെച്ചപ്പെടുത്താൻ ആറ് ടണ്ണിൻ്റെ ഉപഗ്രഹവുമായി ഐഎസ്ആര്‍ഒ

ഇന്ത്യ വിക്ഷേപിച്ചതിൽ ഏറ്റവും വലിയ ഉപഗ്രഹം

TNN 6 Jan 2018, 1:32 pm
ന്യൂഡൽഹി: രാജ്യത്തെ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഇതുവരെ വിക്ഷേപിച്ചതിലേറ്റവും ഭാരമേറിയ ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ. ആറ് ടണ്‍ ഭാരമുള്ള ജിസാറ്റ് - 11 എന്ന ഉപഗ്രഹമാണ് ഐഎസ്ആര്‍ഒ തയ്യാറാക്കിയിരിക്കുന്നത്.
Samayam Malayalam isro set to launch heaviest satallite to improve internet
ഇന്‍റര്‍നെറ്റ് മെച്ചപ്പെടുത്താൻ ആറ് ടണ്ണിൻ്റെ ഉപഗ്രഹവുമായി ഐഎസ്ആര്‍ഒ


ഉപഗ്രാഹാധിഷ്ടിത ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നതോടൊപ്പം ഗ്രാമീണ മേഖലയുടെ ഡിജിറ്റൽവത്കരണവും പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. ടെലികോം രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് വഴിവെക്കുന്നതാണ് പദ്ധതി.

ഫ്രഞ്ച് ഗയാനയില്‍ നിന്ന് ഫ്രഞ്ച് ഏരിയൻ 5 റോക്കറ്റ് ഉപയോഗിച്ചായിരിക്കും വിക്ഷേപണം. ഉപഗ്രഹം ഫ്രഞ്ച് ഗയാനയിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.

നാലുമീറ്റര്‍ നീളമുള്ള ഉപഗ്രഹത്തിന് നാല് സോളാര്‍ പാനലുകളും ഒരു ചെറിയ വീടിനോളം ഉയരവുമുണ്ട്. 500 കോടി രൂപയാണ് ഉപഗ്രഹത്തിന്‍റെ ചിലവ്.

ഇന്ത്യ ഇതുവരെ വിക്ഷേപിച്ച എല്ലാ വാര്‍ത്താവിനിമയ ഉപഗ്രങ്ങളുടെയും ആക ശേഷിയ്ക്ക് തുല്യമാണ് ജിസാറ്റ്-11ൻ്റെ ശേഷി. 30 ക്ലാസിക്കൽ ഓര്‍ബിറ്റിങ് ഉപഗ്രഹങ്ങള്‍ക്ക് തുല്യമാണ് ഈ ഉപഗ്രഹം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്