ആപ്പ്ജില്ല

5 ക്യാമറയുള്ള വി40 ThinQ സ്മാർട്ട്ഫോണുമായി എൽജി

കാർമിൻ റെഡ്, മൊറോക്കൻ ബ്ലൂ, പ്ലാറ്റിനം ഗ്രേ എന്നീ നിറങ്ങളിലായിരിക്കും ഈ സ്മാർട്ട്ഫോൺ ലഭ്യമാവുക

Samayam Malayalam 29 Sept 2018, 2:16 pm
ദക്ഷിണ കൊറിയൻ ഇലക്ട്രോണിക് ഭീമനായ എൽജി മൊബൈൽ രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ പുതിയ വി40 ThinQ സ്മാർട്ട്ഫോണിനെ പുറത്തിറക്കി. 5 ക്യാമറയോടു കൂടിയാണ് ഈ സ്മാർട്ട്ഫോൺ എത്തുന്നത്. പിൻഭാഗത്ത് മൂന്ന് ക്യാമറകളും മുന്നിൽ രണ്ട് ക്യാമറകളുമാണ് ഈ ഫോണിനുണ്ടാവുക. കാർമിൻ റെഡ്, മൊറോക്കൻ ബ്ലൂ, പ്ലാറ്റിനം ഗ്രേ എന്നീ നിറങ്ങളിലായിരിക്കും ഈ സ്മാർട്ട്ഫോൺ ലഭ്യമാവുക.
Samayam Malayalam sdfwefw


ആൻഡ്രോയിഡിന്‍റെ ഏറ്റവും പുതിയ 9.0 OS നെ അടിസ്ഥാനപ്പെടുത്തിയാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഫിംഗർ പ്രിന്‍റ് സ്കാനർ, 6.4 ഇഞ്ച് എന്നിവയാണ് മറ്റു സവിശേഷതകൾ. കൂടുതൽ ഫീച്ചറുകളെപ്പറ്റിയും ഡിസൈനിനെപ്പറ്റിയും കമ്പനി കൂടുതലായൊന്നും വ്യക്തമാക്കിയിട്ടില്ല. അവതരണ വേളയിൽ മാത്രമായിരിക്കും വില വിവരങ്ങളും വ്യക്തമാക്കുക. അടുത്ത മാസത്തോടെയാണ് വി40 ThinQ വിപണിയിൽ അവതരിക്കുക.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്