ആപ്പ്ജില്ല

ട്രൂ വയർലെസ്സ് ഇയർഫോണുമായി മൈക്രോമാക്‌സ്; എയർഫങ്ക് 1, പ്രോ വിപണിയിൽ

ഇൻ 2b ബജറ്റ് സ്മാർട്ട്ഫോൺ അവതരിപ്പിക്കുന്നതോടൊപ്പമാണ് മൈക്രോമാക്‌സ് തങ്ങളുടെ ബ്ലൂടൂത്ത് വയർലെസ്സ് ഇയർഫോണുകൾ വിപണിയിലെത്തിച്ചത്. എയർഫങ്ക് 1 പ്രോയ്ക്ക് 2,499 രൂപയും, എയർഫങ്ക് 1ന് 1,299 രൂപയുമാണ് വില

Samayam Malayalam 30 Jul 2021, 8:53 pm
ബ്ലൂടൂത്ത് വയർലെസ്സ് ഹെഡ്‍ഫോണുകളും ഇയർഫോണുകളും നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി തുടങ്ങി. സാംസങ്, റിയൽമി, വൺപ്ലസ് എന്നീ സ്മാർട്ഫോൺ ബ്രാൻഡുകൾ കൂടാതെ ഫിലിപ്പ്സ്, ബോട്ട് റോക്കേർസ്, ജെബിഎൽ എന്നിങ്ങനെ ഇയർഫോൺ രംഗത്തെ പ്രമുഖർക്കും ഇന്ന് ട്രൂ വയർലെസ് ഇയർബഡ്സുണ്ട്. ഈ ഡിവൈസിന്റെ സാദ്ധ്യത കണ്ടറിഞ്ഞ് പ്രമുഖ ഇന്ത്യൻ സ്മാർട്ട്ഫോൺ ബ്രാൻഡായ മൈക്രോമാക്‌സും ഇയർബഡ്സ് വിപണിയിലെത്തിച്ചു. എയർഫങ്ക് 1 പ്രോ, എയർഫങ്ക് 1 എന്നിങ്ങനെ രണ്ട് ഇയർബഡ്സാണ് മൈക്രോമാക്‌സ് വിപണിയിൽ എത്തിച്ചിരിക്കുന്നത്.
Samayam Malayalam micromax launches airfunk 1 airfunk 1 pro tws earbuds prices start at rs 1299
ട്രൂ വയർലെസ്സ് ഇയർഫോണുമായി മൈക്രോമാക്‌സ്; എയർഫങ്ക് 1, പ്രോ വിപണിയിൽ


എയർഫങ്ക് 1 പ്രോയ്ക്ക് 2,499 രൂപയും, എയർഫങ്ക് 1ന് 1,299 രൂപയുമാണ് വില. കറുപ്പ്, നീല, ചുവപ്പ്, മഞ്ഞ, വെളുപ്പ് നിറങ്ങളിൽ എയർഫങ്ക് 1 പ്രോ ലഭിക്കുമ്പോൾ കറുപ്പ്, നീല, പർപ്പിൾ, മഞ്ഞ, വെളുപ്പ് നിറങ്ങളിൽ എയർഫങ്ക് 1 വാങ്ങാം. അടുത്ത മാസം 18 മുതലാണ് ഒരു മോഡലുകളുടെയും വില്പന ഫ്ലിപ്കാർട്ട്, മൈക്രോമാക്സ്ഇൻഫോ.കോം വെബ്‌സൈറ്റുകൾ വഴി ക്രമീകരിച്ചിരിക്കുന്നത്.

മൈക്രോമാക്സ് ഇൻ 2b ബജറ്റ് സ്മാർട്ട്ഫോൺ എത്തി; 7,999 രൂപ മുതൽ

​എയർഫങ്ക് 1 പ്രോ

ഇൻ-ഇയർ ഡിസൈനും മുട്ടയുടെ ആകൃതിയിലുള്ള ചാർജിംഗ് കേസുമായാണ് എയർഫങ്ക് 1 പ്രോ അവതരിപ്പിച്ചിരിക്കുന്നത്. ചുറ്റുമുള്ള അനാവശ്യ ശബ്ദം കുറയ്ക്കുന്ന ക്വാൽകോം ക്ലിയർ വോയ്‌സ് ക്യാപ്‌ചർ (cVc) 8.0 ഫീച്ചർ പ്രോ മോഡലിലുണ്ട്. മാത്രമല്ല 25db വരെ ആംബിയന്റ് കുറയ്ക്കാനും കഴിയും. മികച്ച കോൾ ഗുണനിലവാരത്തിനായി ബ്ലൂടൂത്ത് v5.2, ക്വാഡ് മൈക്രോഫോണുകൾ (ഓരോ ഇയർപീസിലും രണ്ട്), മികച്ച ബാസിനും സ്റ്റീരിയോ ശബ്ദത്തിനും 13 എംഎം ഡൈനാമിക് ഡ്രൈവറുകൾ എന്നിവ എയർഫങ്ക് 1 പ്രോയിലുണ്ട്. എയർഫങ്ക് 1 പ്രോയ്ക്ക് ഒറ്റ ചാർജിൽ 7 മണിക്കൂർ പ്ലേടൈം ആണ് മൈക്രോമാക്‌സ് അവകാശപ്പെടുന്നത്. കേസിനൊപ്പം 32 മണിക്കൂർ പ്ലേബാക്ക് സമയം (നാല് അധിക ചാർജ് സൈക്കിളുകൾ) ലഭിക്കും. 750 മണിക്കൂർ സ്റ്റാൻഡ്ബൈ സമയവുമുണ്ട്.

പാട്ട് പ്ലേ ചെയ്യാനും താൽക്കാലികമായി നിർത്താനും കോളുകൾക്ക് മറുപടി നൽകാനും നിരസിക്കാനും വോയ്‌സ് അസിസ്റ്റന്റിനെ (ഗൂഗിൾ അസിസ്റ്റന്റ്, സിരി) പ്രവർത്തിപ്പിക്കാൻ എയർഫങ്ക് 1 പ്രോയിൽ ടച്ച് ഫീച്ചറുണ്ട്. ചാർജിംഗ് കേസ് യുഎസ്ബി ടൈപ്പ്-സി പോർട്ടിനെ പിന്തുണയ്ക്കുന്നു. ഐപി 44 റേറ്റിംഗിൽ പൊടിയും വെള്ളം പ്രതിരോധിക്കും എയർഫങ്ക് 1 പ്രോ. ഓരോ ഇയർബഡുകളുടെയും ഭാരം 4 ഗ്രാമാണ്.

ഏറെ പുതുമകളുമായി നതിങ് ഇയർ 1 ട്രൂ വയർലെസ്സ് ഇയർഫോൺ ഇന്ത്യയിൽ

​എയർഫങ്ക് 1

എയർഫങ്ക് 1നും ഇൻ-ഇയർ ഡിസൈനാണ്. എയർഫങ്ക് 1 പ്രോയേക്കാൾ അല്പം കൂടെ കോം‌പാക്റ്റ് ഫ്രെയിം ആണ് എയർഫങ്ക് 1ന്. വോയ്‌സ് ചേഞ്ച് ഫംഗ്‌ഷനാണ് എയർഫങ്ക് 1യിലെ രസകരമായ ഫീച്ചർ. ഇത് ഒരു കോൾ സമയത്ത് നിങ്ങളുടെ ശബ്ദം സ്ത്രീകളിൽ നിന്ന് പുരുഷ മോഡുകളിലേക്കും തിരിച്ചും മാറ്റാൻ അനുവദിക്കുന്നു. എയർഫങ്ക് 1ൽ 3D സ്റ്റീരിയോ ശബ്ദവും, 9 എംഎം ഡൈനാമിക് ഡ്രൈവറുകളും, ഹൈ ബാസുമുണ്ട്. ഫുൾ ചാർജ് ചെയ്താൽ 5 മണിക്കൂർ വരെ പ്ലേടൈം എയർഫങ്ക് 1നുണ്ട്. ചാർജിംഗ് കെയ്‌സിൽ 15 മണിക്കൂർ വരെ പ്ലേടൈം (2 അധിക ചാർജ് സൈക്കിളുകൾ), 40 മണിക്കൂർ വരെ സ്റ്റാൻഡ്‌ബൈ സമയം ലഭിക്കും. ബ്ലൂടൂത്ത് V5നെ പിന്തുണയ്ക്കുന്ന ഇയർബഡ്സിന് യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ടുമുണ്ട്. ഐപി 44 ഡസ്റ്റ് വാട്ടർ റെസിസ്റ്റൻസ് റേറ്റിംഗും എയർഫങ്ക് 1നുണ്ട്. എയർഫങ്ക് 1 പ്രോയ്ക്ക് സമാനമായി പാട്ട് പ്ലേ ചെയ്യാനും താൽക്കാലികമായി നിർത്താനും കോളുകൾക്ക് മറുപടി നൽകാനും നിരസിക്കാനും വോയ്‌സ് അസിസ്റ്റന്റിനെ (ഗൂഗിൾ അസിസ്റ്റന്റ്, സിരി) പ്രവർത്തിപ്പിക്കാൻ ടച് ഫീച്ചർ എയർഫങ്ക് 1ലുമുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്