ആപ്പ്ജില്ല

വഴി തെറ്റിയ ടെസ്‍‍ല കാര്‍ ഭൂമിയിലേയ്ക്ക് തന്നെ വീണേക്കും

ഇപ്പോള്‍ സൂര്യനെ വലം വെക്കുന്ന കാര്‍ 2019ൽ ഭൂമിയോടു ചേര്‍ന്നു വന്നേക്കും

TNN 17 Feb 2018, 9:31 am
ന്യൂയോര്‍ക്ക്: ഇലോൺ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള യുഎസ് കമ്പനി സ്പെയ്സ് എക്സ് ബഹിരാകാശത്തേയ്ക്ക് അയച്ച ടെസ്‍‍ല റോഡ്സ്റ്റര്‍ കാറുകളിലൊന്ന് വിദൂരഭാവിയിൽ ഭൂമിയിലേയ്ക്ക് തന്നെ പതിച്ചേക്കുമെന്ന് വിദഗ്ധര്‍. ചൊവ്വയെ നിരീക്ഷിച്ച് ചിത്രങ്ങളെടുത്ത് ഭൂമിയിലേയ്ക്ക് അയയ്ക്കാനുള്ള സൗകര്യങ്ങളോടെയയച്ച കാര്‍ പക്ഷെ ലക്ഷ്യം തെറ്റി ഇപ്പോള്‍ സൂര്യനെ ചുറ്റിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ 2019ൽ ഭൂമിയോട് ചേര്‍ന്നു വരുമ്പോള്‍ 6 ശതമാനം സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
Samayam Malayalam misled tesla roadster may fall into earth
വഴി തെറ്റിയ ടെസ്‍‍ല കാര്‍ ഭൂമിയിലേയ്ക്ക് തന്നെ വീണേക്കും


ഫെബ്രുവരി ആറിനു വിക്ഷേപിക്കപ്പെട്ട സ്പെയ്‌സ് എക്സിന്‍റെ ലോകത്തിലെ ഏറ്റവും വലിയ റോക്കറ്റ് ഫാൽക്കൺ ഹെവിയാണു ടെസ്‌ല റോ‍ഡ്സ്റ്ററിനെ ചൊവ്വ ലക്ഷ്യമാക്കി അയച്ചത്. എന്നാൽ വഴി തെറ്റിയ കാര്‍ കോടിക്കണക്കിനു വര്‍ഷങ്ങള്‍ സൂര്യനെ വലംവച്ചുകൊണ്ടിരിക്കുമെന്നാണ് ഒരുകൂട്ടം ശാസ്ത്രജ്ഞരുടെ നിഗമനം. ചൊവ്വയിൽ തകര്‍ന്നു വീഴാനുള്ള സാധ്യത തീരെ കുറവാണെന്നും ഇവര്‍ പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്