മോട്ടോ G8 പവർ ലൈറ്റ് ഇന്ത്യയിലെത്തുന്നത് മെയ് 21ന്. ഫ്ലിപ്കാർട്ടിലൂടെയാണ് ഹാൻഡ്സെറ്റിന്റെ വില്പന നടക്കുക. ലോഞ്ച് ഡേറ്റും വിവരങ്ങളും ഫ്ലിപ്കാർട്ടിന്റെ ടീസർ പേജിൽ നൽകിയിട്ടുണ്ട്. എന്നാൽ 16-മെഗാപിക്സൽ പ്രധാന സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറ സംവിധാനവും 5,000mAh ബാറ്ററിയുമുള്ള മോട്ടോ G8 പവർ ലൈറ്റിന് എത്ര രൂപ വില വരും എന്ന കാര്യം പുറത്തുവിട്ടിട്ടില്ല.
ഏപ്രിലിൽ യൂറോപ്പ്യൻ വിപണികളിൽ ലോഞ്ച് ചെയ്ത മോട്ടോ G8 പവർ ലൈറ്റ് ഫോണിന് EUR 169 (ഏകദേശം 13,900 ഇന്ത്യൻ രൂപ) ആണ് വില. ആദ്യം മെക്സിക്കോയിലാണ് ഫോൺ എത്തിയത്. 4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന് ആയിരുന്നു ഈ വില. ഇന്ത്യയിലും ഇതിന് സമാനമായിരിക്കും ഹാൻഡ്സെറ്റിന്റെ പ്രൈസിംഗ് എന്നാണ് കരുതുന്നത്. ഫ്ലിപ്കാർട്ടും ലോഞ്ച് ഓഫറുകൾ നൽകാനാണ് സാധ്യത.
5,000mAh ബാറ്ററിയുമായി മോട്ടോ G8 പവർ ലൈറ്റ് ഫോൺ
ആർക്ടിക് ബ്ലൂ, റോയൽ ബ്ലൂ ഓപ്ഷനുകളിലാണ് ഹാൻഡ്സെറ്റ് വാങ്ങാനാവുക. 6.5-ഇഞ്ചുള്ള (729x1600 പിക്സൽ) IPS LCD ഡിസ്പ്ലേ ആണ് ഫോണിന്റേത്. വാട്ടർഡ്രോപ് സ്റ്റൈൽ നോച്ചുള്ള ഡിസ്പ്ലേയുടെ ആസ്പെക്ട് അനുപാതം 20:9 ആണ്. 269ppi ആണ് പിക്സൽ ഡെൻസിറ്റി. 4 ജിബി റാമുമായി പെയർ ചെയ്തിട്ടുള്ള 2.3GHz മീഡിയടേക് ഹീലിയോ P35 SoC ആണ് ഫോണിന് ശക്തി പകരുന്നത്. 64 ജിബി ആണ് ഇൻബിൽഡ് സ്റ്റോറേജ്. ഒരു മൈക്രോഎസ്ഡി കാർഡിന്റെ സഹായത്തോടെ ഈ സ്റ്റോറേജ് 256 ജിബി വരെ വർധിപ്പിക്കാൻ കഴിയും.
ജിഎസ്ടി വില കൂട്ടി, എങ്കിലും ലോക്ക് ഡൗണിന് ശേഷം വാങ്ങാം ഈ ഫോണുകൾ
16-മെഗാപിക്സൽ പ്രധാന സെൻസർ, 2-മെഗാപിക്സൽ മാക്രോ ലെൻസ്, 2-മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ അടങ്ങുന്നതാണ് ഫോണിലെ ട്രിപ്പിൾ റിയർ ക്യാമറ സംവിധാനം. മുൻവശത്ത് സെൽഫികൾക്കായി 8-മെഗാപിക്സൽ ക്യാമറയാണുള്ളത്.
10W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററി ആണ് ഫോണിന്റേത്. 19 മണിക്കൂർ വീഡിയോ പ്ലേ ചെയ്താലും, 100 മണിക്കൂർ ഓഡിയോ പ്ലേ ബാക്കും ഈ ബാറ്ററി നൽകും എന്നാണ് മോട്ടോറോള പറയുന്നത്. 4G LTE, മൈക്രോ-USB പോർട്ട്, 3.5mm ഓഡിയോ ജാക്ക്, ബ്ലൂടൂത്ത് v4.2, വൈഫൈ 802.11 b/g/n, ജിപിഎസ്, എ-ജിപിഎസ്, ഗ്ലോനാസ് തുടങ്ങിയ കണക്ടിവിറ്റി സൗകര്യങ്ങളാണ് ഫോണിലുള്ളത്.