ആപ്പ്ജില്ല

മോട്ടോ ജി 6 ഇന്ത്യയില്‍ അവതരിപ്പിച്ചു

ഡ്യുവല്‍ സിം സ്മാര്‍ട്‌ഫോണായ മോട്ടോ ജി6ല്‍ 5.7 ഇഞ്ച് ഫുള്‍ എച്ച്ഡി സ്‌ക്രീനാണ് ഉപയോഗിച്ചിരിക്കുന്നത്

Samayam Malayalam 4 Jun 2018, 4:09 pm
മോട്ടോറോളയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണായ മോട്ടോ ജി6 ഇന്ന് ഇന്ത്യയില്‍ അവതരിപ്പിച്ചു. ആമസോണിലൂടെ വാങ്ങാന്‍ സാധിക്കുന്ന ഫോണിന്‍റെ വില 13,999 രൂപയാണ്. മോട്ടോയുടെ തന്നെ മോട്ടോ ജി6 പ്ലേ ഫ്ലിപ്പ്കാര്‍ട്ടില്‍ വാങ്ങാന്‍ സാധിക്കും. ഇതിന്‍റെ വില 11,999 രൂപയാണ്.രണ്ടും ഇന്ന് രാത്രി മുതല്‍ ലഭ്യമാകും.
Samayam Malayalam motog6


വേഗമേറിയ പ്രൊസസറും കൂടുതല്‍ വലിയ ഡിസ്‌പ്ലേയും മികച്ച റാം ശേഷിയും മോട്ടോ ജി6 ഫോണിന്‍റെ പ്രധാന സവിശേഷതകളാണ്. ഡ്യുവല്‍ സിം സ്മാര്‍ട്‌ഫോണായ മോട്ടോ ജി6ല്‍ 5.7 ഇഞ്ച് ഫുള്‍ എച്ച്ഡി സ്‌ക്രീനാണ് ഉപയോഗിച്ചിരിക്കുന്നത്. 1.8 ജിഗാഹെഡ്സ് സ്നാപ്ഡ്രാഗണ്‍ ഓക്ടകോര്‍ പ്രൊസസറില്‍ 3ജിബി റാം, 32 ജിബി സ്റ്റോറേജ്, 4 ജിബി റാം, 64 ജിബി സ്റ്റോറേജ് പതിപ്പുകളാണ് ജി 6നുള്ളത്.

128 ജിബി വരെയുള്ള എസ്ഡി കാര്‍ഡ് ഉപയോഗിക്കാം. ഫിംഗര്‍പ്രിന്‍റ് സ്‌കാനറും ഫെയ്സ് അണ്‍ലോക്ക് ഫീച്ചറും ഈ ഫോണിനുണ്ട്. മോട്ടോ ജി 6ല്‍ 12-5 മെഗാപിക്സല്‍ റിയര്‍ ക്യാമറയും എട്ട് മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയുമാണുള്ളത്. 3000 എംഎഎച്ച് ബാറ്ററിയാണ് ജി 6നു കരുത്തുപകരുക.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്