ആപ്പ്ജില്ല

ആകർഷക ഓഫറിൽ നോക്കിയ 3.1 ഇന്ത്യയിൽ

ഇപ്പോഴിതാ നോക്കിയ 3.1 ഇന്ത്യയിൽ അവതരിച്ചിരിക്കുകയാണ്.

Samayam Malayalam 21 Jul 2018, 1:11 pm
കഴിഞ്ഞവർഷം മെയിൽ മോസ്കോയിൽ നടന്ന ചടങ്ങിലായിരുന്നു എച്ച്എംഡി ഗ്ലോബൽ നോക്കിയ 2.1, നോക്കിയ 3.1, നോക്കിയ 5.1 ഫോണുകളുടെ അവതരണം നടത്തിയത്. ഇപ്പോഴിതാ നോക്കിയ 3.1 ഇന്ത്യയിൽ എത്തിച്ചേർന്നിരിക്കുന്നു. 10,499 രൂപ പ്രൈസ് ടാഗിൽ അവതരിച്ചിരിക്കുന്ന ഈ ഫോൺ ആൻഡ്രോയിഡ് വൺ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. നോക്കിയ 3.1 ഫോണിന്‍റെ 2GB റാം/16GB സ്റ്റോറേജ് വകഭേദമാണ് ഇന്ത്യയിൽ എത്തിയിരിക്കുന്നത്.
Samayam Malayalam sdefsefa


വൈകാതെ തന്നെ നോക്കിയ 2.1, നോക്കിയ 5.1 ഫോണുകളും ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ട്. ബ്ലൂ/കോപ്പര്‍, ബ്ലാക്ക്/ ക്രോം, വൈറ്റ്/ ഐയണ്‍ എന്നീ മൂന്ന് നിറങ്ങളിലാണ് നോക്കിയ 3.1 ലഭ്യമാവുക. ഇന്ത്യയിലെ മുൻനിര റീടെയിൽ സ്റ്റോറുകളിലും പെടിഎം മാൾ, നോക്കിയ ഓൺലൈൻ സ്റ്റോറുകൾ എന്നിവടങ്ങളിൽ ഫോൺ ലഭ്യമാകും. ജൂലൈ 21 മുതൽ വിൽപ്പനയും ആരംഭിക്കും. ലോഞ്ചിനോടു അനുബന്ധിച്ച് ആകർഷകമായ ഓഫറും ഒരുക്കിയിട്ടുണ്ട്.

ഓഫ് ലൈൻ സ്റ്റോറുകൾ വഴി വാങ്ങുന്നവർക്ക് പെടിഎം മാൾ OR കോഡ് സ്കാൻ ചെയ്താൽ 10 ശതമാനം വരെ ക്യാഷ്ബാക്ക് ലഭിക്കുന്നതായിരിക്കും. 250 രൂപയുടെ മൂവി ക്യാഷ്ബാക്ക് വ്വൗച്ചറും ലഭ്യമാക്കിയിട്ടുണ്ട്. ICICI ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് ഉടമകൾക്ക് 5 ശതമാനം ക്യാഷ്ബാക്ക് ഓഫറും ഇതോടൊപ്പം ലഭ്യമാക്കാവുന്നതാണ്. നോക്കിയ 3.1 ഫോണിന്‍റെ കൂടുതൽ സവിശേഷതകൾ അറിയാം.

5.2 ഇഞ്ച് ഡിസ്പ്ലെ

1.5GH ഒക്ടാകോര്‍ മീഡിയാടെക് MT6750N പ്രോസസർ

ആൻഡ്രോയിഡ് 8.1 ഓറിയോ

2GB റാം

16GB സ്റ്റോറേജ്

13MP റിയർ ക്യാമറ

8MP ഫ്രണ്ട് ക്യാമറ

2,990mAh ബാറ്ററി

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്