ആപ്പ്ജില്ല

പുതിയ നോക്കിയ 6.1 പ്ലസിന്‍റെ ഇന്ത്യയിലെ വിൽപ്പനയാരംഭിച്ചു

കഴിഞ്ഞാഴ്ചയായിരുന്നു നോച്ച് ഡിസ്പ്ലെയുമായി നോക്കിയ 6.1 പ്ലസ് ഇന്ത്യയിൽ അവതരിച്ചത്

Samayam Malayalam 30 Aug 2018, 2:17 pm
കഴിഞ്ഞാഴ്ചയായിരുന്നു നോച്ച് ഡിസ്പ്ലെയുമായി നോക്കിയ 6.1 പ്ലസ് ഇന്ത്യയിൽ അവതരിച്ചത്. ഇപ്പോഴിതാ കമ്പനി പുതിയ നോക്കിയ 6.1 പ്ലസിന്‍റെ ഇന്ത്യയിലെ വിൽപ്പന ആരംഭിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വിൽപ്പന ആരംഭിച്ചു. ഫ്ലിപ്പ്കാർട്ട്, നോക്കിയ ഓൺ ലൈൻ സ്റ്റോറുകൾ എന്നിവിടങ്ങളിൽ നിന്നും ഈ ഫോൺ ലഭ്യമാക്കാം.
Samayam Malayalam sdcfsed


15,999 രൂപ പ്രൈസ് ടാഗിലായിരുന്നു നോക്കിയ 6.1 പ്ലസ് ഇന്ത്യയിലെത്തിയത്. ലോഞ്ചിനോട് അനുബന്ധിച്ച് നോക്കിയ ആകർഷക ഓഫറുകൾ ഒരുക്കിയിരുന്നു. ജിയോ ഉപഭോക്താക്കൾക്ക് 240 GB ഡാറ്റയും 1,800 രൂപയുടെ ക്യാഷ് ബാക്കും ലഭ്യമാക്കാം. ഫ്ലിപ്പ്കാർട്ട് ഉപഭോക്താക്കൾക്ക് 5 ശതമാനം കിഴിവ് ലഭ്യമാക്കിയിട്ടുണ്ട്. ആക്സിസ് ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉടമകൾക്ക് 5 ശതമാനം കിഴിവിനൊപ്പം നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാക്കാം.

നോക്കിയ 6.1 പ്ലസ് സവിശേഷതകൾ

5.8 ഇഞ്ച് ഡിസ്പ്ലെ

ഓക്ട-കോർ ക്വാൽകം സ്നാപ്ഡ്രാഗൺ 636 പ്രോസസർ

ആൻഡ്രോയിഡ് 8.1 ഓറിയോ

4GB റാം

64GB സ്റ്റോറേജ്

16MP/5MP ഡ്യുവൽ റിയർ ക്യാമറ

16MP ഫ്രണ്ട് ക്യാമറ

3060mAh ബാറ്ററി

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്