ആപ്പ്ജില്ല

അധികം വൈകിപ്പിക്കുന്നില്ല! വൺപ്ലസ് 10 പ്രോ ഇന്ത്യയിലേക്ക്

91മൊബൈൽസിൻ്റെ ടിപ്പ്സ്റ്റർ യോഗേഷ് ബ്രാർ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഇന്ത്യയിലും, യൂറോപ്പിലും ലോഞ്ചിന് മുന്നോടിയായി ടെസ്റ്റിംഗ് ഘട്ടത്തിലാണ് വൺപ്ലസ് 10 പ്രോ. മാർച്ച് മാസത്തിന്റെ പകുതിയോടെയോ അല്ലെങ്കിൽ അവസാനത്തോടെയോ വൺപ്ലസ് 10 പ്രോ ഇന്ത്യയിൽ ലോഞ്ച് ചെയ്യും.

Samayam Malayalam 18 Jan 2022, 10:50 am

ഹൈലൈറ്റ്:

  • NE2211 എന്ന മോഡൽ നമ്പറിൽ ഇപ്പോൾ ടെസ്റ്റിംഗ് പുരോഗമിക്കുന്ന വൺപ്ലസ് 10 പ്രോയെ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് വെബ്‌സൈറ്റിലും ലിസ്റ്റ് ചെയ്തിട്ടുണ്ട്.
  • അടുത്തിടെ ചൈനീസ് വിപണിയിലാണ് വൺപ്ലസ് 10 പ്രോ അരങ്ങേറ്റം കുറിച്ചത്
  • 20.1:9 ആസ്പെക്ട് റേഷ്യോയും ഡൈനാമിക് റിഫ്രഷ് റേറ്റുമുള്ള 6.7-ഇഞ്ച് QHD+ (1,440x3,216 പിക്സലുകൾ) കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam OnePlus 10 Pro (2)
OnePlus 10 Pro
ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ വൺപ്ലസ് പുതിയ വൺപ്ലസ് 10 ശ്രേണിയിലെ ആദ്യ ഫോൺ വൺപ്ലസ് 10 പ്രോയെ അടുത്തിടെയാണ് ചൈനീസ് വിപണിയിൽ അവതരിപ്പിച്ചത്. ക്വാൽകോമിന്റെ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 SoC പ്രോസസറും, രണ്ടാം തലമുറ കുറഞ്ഞ താപനിലയുള്ള പോളിക്രിസ്റ്റലിൻ ഓക്‌സൈഡ് (LTPO) സാങ്കേതികവിദ്യ ചേർന്ന 120Hz അമോലെഡ് ഡിസ്‌പ്ലേ എന്നിവ ആകർഷണമായ വൺപ്ലസ് 10 പ്രോയ്ക്ക് മികച്ച ഗ്രാഫിക്‌സ് ഒരുക്കുന്ന ഹൈപ്പർബൂസ്റ്റ് സാങ്കേതികവിദ്യയും 3D നാനോ നാനോ ക്രിസ്റ്റലിൻ സെറാമിക്‌സുമായി സംയോജിപ്പിച്ച മെറ്റൽ മിഡിൽ ഫ്രെയിമോടുകൂടിയ പുതിയ ഡിസൈനുമാണ്. വൺപ്ലസ് ശ്രേണിയിലെ ഒന്നാമൻ അധികം താമസമില്ലാതെ ഇന്ത്യൻ വിപണിയിലുമെത്തും എന്നാണ് പുതിയ വിവരം.
91മൊബൈൽസിൻ്റെ ടിപ്പ്സ്റ്റർ യോഗേഷ് ബ്രാർ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഇന്ത്യയിലും, യൂറോപ്പിലും ലോഞ്ചിന് മുന്നോടിയായി ടെസ്റ്റിംഗ് ഘട്ടത്തിലാണ് വൺപ്ലസ് 10 പ്രോ. മാർച്ച് മാസത്തിന്റെ പകുതിയോടെയോ അല്ലെങ്കിൽ അവസാനത്തോടെയോ വൺപ്ലസ് 10 പ്രോയുടെ ഇന്ത്യ ലോഞ്ച് പ്രതീക്ഷിക്കാം എന്നാണ് യോഗേഷ് ബ്രാർ റിപ്പോർട്ട് ചെയ്യുന്നത്. NE2211 എന്ന മോഡൽ നമ്പറിൽ ഇപ്പോൾ ടെസ്റ്റിംഗ് പുരോഗമിക്കുന്ന വൺപ്ലസ് 10 പ്രോയെ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് വെബ്‌സൈറ്റിലും ലിസ്റ്റ് ചെയ്തിട്ടുണ്ട്.

OnePlus 10 Pro


വൺപ്ലസ് 10 പ്രോ

8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 4,699 യുവാൻ (ഏകദേശം 54,500 രൂപ), 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 4,999 യുവാൻ (ഏകദേശം 58,000 രൂപ), 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 5,299 യുവാൻ (ഏകദേശം 61,500 രൂപ) എന്നിങ്ങനെയാണ് വൺപ്ലസ് 10 പ്രോയുടെ വിലകൾ.

ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡേയ്‌സ് സെയിൽ; മികച്ച 3 സ്മാർട്ട്ഫോൺ ഓഫറുകൾ
ആൻഡ്രോയിഡ് 12 അടിസ്ഥാനമായ കളർഓഎസ് 12.1 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് വൺപ്ലസ് 10 പ്രോ പ്രവർത്തിക്കുന്നത്. 20.1:9 ആസ്പെക്ട് റേഷ്യോയും ഡൈനാമിക് റിഫ്രഷ് റേറ്റുമുള്ള 6.7-ഇഞ്ച് QHD+ (1,440x3,216 പിക്സലുകൾ) കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേയാണ് വൺപ്ലസ് 10 പ്രോയ്ക്ക്. ഡിസ്‌പ്ലേയ്ക്ക് 1300 നിറ്റ് വരെ പീക്ക് ബ്രൈറ്റ്നെസ്സുമുണ്ട്. കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് പാനലാണ് ഡിസ്‌പ്ലേയ്ക്ക് സംരക്ഷണം നൽകുന്നത്. 12GB വരെ LPDDR5 റാമുമായി ചേർന്ന് പ്രവർത്തിക്കുന്ന സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 SoC പ്രോസസറാണ്.

ആമസോൺ റിപ്പബ്ലിക്ക് ഡേ സെയ്ൽ; മികച്ച ഡിസ്‌കൗണ്ടിൽ വാങ്ങാവുന്ന 5ജി സ്മാർട്ട്ഫോണുകൾ

48 മെഗാപിക്സൽ സോണി IMX789 പ്രൈമറി സെൻസറും (എഫ്/1.8 ലെൻസ്, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ), എഫ്/2.2 അൾട്രാ വൈഡ് ലെൻസുള്ള 50-മെഗാപിക്സൽ സാംസങ് ഐസോസെൽ JN1 സെൻസറും OIS പിന്തുണയുള്ള 8-മെഗാപിക്സൽ ടെലിഫോട്ടോ ഷൂട്ടറും ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമെറായാണ് വൺപ്ലസ് 10 പ്രോയിൽ. ക്യാമറ സജ്ജീകരണം 3.3x ഒപ്റ്റിക്കൽ സൂം വാഗ്ദാനം ചെയ്യുന്നു. 24 എഫ്പിഎസ് (ഫ്രെയിം നിരക്ക്) 8K വീഡിയോ റെക്കോർഡിംഗും ഇത് പിന്തുണയ്ക്കുന്നു. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി, വൺപ്ലസ് 10 പ്രോയ്ക്ക് 32 മെഗാപിക്സൽ സോണി IMX615 ക്യാമറ സെൻസറും ക്രമീകരിച്ചിട്ടുണ്ട്.

80W സൂപ്പർ ഫ്ലാഷ് ചാർജ് വയർഡ് ചാർജിംഗും 50W വയർലെസ് ഫ്ലാഷ് ചാർജ്ജും പിന്തുണയ്ക്കുന്ന 5,000mAh ഡ്യുവൽ സെൽ ബാറ്ററിയാണ് വൺപ്ലസ് 10 പ്രോ പായ്ക്ക് ചെയ്തിരിക്കുന്നത്. സ്റ്റീരിയോ സ്പീക്കറുകളോട് കൂടിയ ഫോണിന് ഡോൾബി അറ്റ്‌മോസ് പിന്തുണയും ഫോണിനുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്