ആപ്പ്ജില്ല

16MP സെൽഫി ക്യാമറയുള്ള ''ഓപ്പോ F5 യൂത്ത്'' ഇന്ത്യയിൽ

ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഓപ്പോ പുതിയ സെൽഫി സ്മാർട്ട്ഫോണിനെ വിപണിയിലെത്തിച്ചു.

TNN 8 Dec 2017, 2:14 pm
ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഓപ്പോ പുതിയ സെൽഫി സ്മാർട്ട്ഫോണിനെ വിപണിയിലെത്തിച്ചു. ''ഓപ്പോ F5 യൂത്ത്'' എന്ന പേരിൽ കഴിഞ്ഞ മാസം ചൈനയിലാണ് ഈ സ്മാർട്ട്ഫോണിന്‍റെ അവതരണം നടത്തിയത്. യുവാക്കളെ ലക്ഷ്യം വച്ചാണ് ഈ സ്മാർട്ട്ഫോൺ അരങ്ങേറിയിരിക്കുന്നത്. ഇന്ത്യയിലെ F5 യൂത്ത് സ്മാർട്ട്ഫോണിന്‍റെ അവതരണം നടത്തിയത് ബോളിവുഡ് താരം സോനാക്ഷി സിൻഹയാണ്.
Samayam Malayalam oppo f5 youth smartphone with 16mp front camera launched in india
16MP സെൽഫി ക്യാമറയുള്ള ''ഓപ്പോ F5 യൂത്ത്'' ഇന്ത്യയിൽ


16,990 രൂപ നിരക്കിലാണ് ഈ സ്മാർട്ട്ഫോൺ അവതരിച്ചിരിക്കുന്നത്. ബ്ലാക്ക്, ഗോൾഡ് നിറങ്ങളിൽ അവതരിച്ചിരിക്കുന്ന സ്മാർട്ട്ഫോണിന്‍റെ വില്പന ഇന്ന് ആരംഭിക്കും. 24MP സെൽഫി ക്യാമറയുള്ള വിവോ v7 നാണ് ഓപ്പോ F5 യൂത്തിന്‍റെ വിപണിയിലെ കടുത്ത എതിരാളി.

സവിശേഷതകൾ

6 ഇഞ്ച് ഡിസ്പ്ലെ

2.5GHz ഓക്ട കോർ മീഡിയടെക് ഹെലിയോ P23 പ്രോസസർ

ആൻഡ്രോയിഡ് 7.1 നുഗട്ട്

3GB റാം

32GB സ്റ്റോറേജ്

13MP റിയർ ക്യാമറ

16MP സെൽഫി ക്യാമറ

3,200 mAh ബാറ്ററി

4ജി കണക്ടിവിറ്റി

വൈഫൈ

ബ്ലൂടൂത്ത്

ജിപിഎസ്

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്