ആപ്പ്ജില്ല

അത്യുഗ്രൻ ഫീച്ചറുകളിൽ ഓപ്പോ എഫ്9 എത്തുന്നു; ടീസർ പുറത്ത്

സൺറൈസ് റെഡ്, ട്വിലൈറ്റ് ബ്ലൂ നിറത്തിലുള്ള ഹാൻഡ്സെറ്റുകളുടെ ചിത്രങ്ങളാണ് പുറത്തിറങ്ങിയത്.

Samayam Malayalam 2 Aug 2018, 12:28 pm
ഓപ്പോ എഫ്9 സ്മാർട്ട്ഫോണിന്‍റെ പുതിയ ചിത്രങ്ങൾ പുറത്ത്. സൺറൈസ് റെഡ്, ട്വിലൈറ്റ് ബ്ലൂ നിറത്തിലുള്ള ഹാൻഡ്സെറ്റുകളുടെ ചിത്രങ്ങളാണ് പുറത്തിറങ്ങിയത്. ഉടൻ തന്നെ ഓപ്പോയുടെ പുതിയ എഫ്9 സ്മാർട്ട്ഫോൺ വിപണിയിൽ എത്തുമെന്നാണ് ഈ ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ലോഞ്ച് തീയതി സംബന്ധിച്ച വിശദാംശങ്ങളൊന്നും ലഭ്യമല്ല. ഓപ്പോ എഫ്9 സ്മാർട്ട്ഫോണിന്‍റെ പിൻഭാഗമാണ് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഓപ്പോ എഫ്9 ഡ്യുവൽ ക്യാമറ സെറ്റപ്പിലായിരിക്കും അവതരിക്കുക എന്നത് ചിത്രത്തിൽ നിന്നും വ്യക്തമാക്കാം.
Samayam Malayalam oppo-f9-poster-copy


മധ്യഭാഗത്തായി ഫിംഗർ പ്രിന്‍റ് സ്കാനർ, ഓപ്പോ ലോഗോ, ഹൊറിസോണ്ടലായി ഘടിപ്പിച്ച ഇരട്ട ക്യാമറ എന്നിവ ചിത്രത്തിൽ വ്യക്തമായി കാണാം. ഉടൻ തന്നെ ഓപ്പോ എഫ്9 വിപണിയിൽ അവതരിക്കും എന്ന സൂചനയല്ലാതെ ഫോൺ സംബന്ധിച്ച കൂടുതൽ വിവരങ്ങളൊന്നും ടീസറിൽ വ്യക്തമാക്കിയിട്ടില്ല.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്