ആപ്പ്ജില്ല

Pixel 7a | ഗൂഗിൾ പിക്സൽ 7എ സ്മാർട്ട്ഫോണിന്റെ വിൽപ്പന ആരംഭിച്ചു; ഈ ഫോൺ വാങ്ങണോ?

Pixel 7a | ഗൂഗിൾ പിക്സൽ 7എ സ്മാർട്ട്ഫോണിന്റെ വിൽപ്പന ഫ്ലിപ്പ്കാർട്ട് വഴിയാണ് നടക്കുന്നത്. ഈ ഫോൺ വാങ്ങുന്നർക്ക് എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകൾ ഉപയോഗിച്ചാൽ 4000 രൂപ കിഴിവ് ലഭിക്കും.

Authored byദീനദയാൽ എം | Samayam Malayalam 13 May 2023, 11:24 am
ഗൂഗിൾ പിക്സൽ 7എ (Pixel 7a) സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ വിൽപ്പന ആരംഭിച്ചിരിക്കുകയാണ്. ആകർഷകമായ സവിശേഷതകളുമായി വരുന്ന സ്മാർട്ട്ഫോൺ മുൻതലമുറ മോഡലായ പിക്സൽ 6എയിൽ നിന്നും വലിയ നവീകരണങ്ങളോടെയാണ് വരുന്നത്. ഫ്ലിപ്പ്കാർട്ട് വഴിയാണ് ഈ സ്മാർട്ട്ഫോണിന്റെ വിൽപ്പന നടക്കുന്നത്. പിക്സൽ 7എ ഫോണിന് 43,999 രൂപയാണ് വില. ഫോണിന് മികച്ച ഓഫറുകളും ഫ്ലിപ്പ്കാർട്ടിൽ ലഭിക്കും. ബാങ്ക് ഓഫറുകളോടെ ഈ ഡിവൈസ് നിങ്ങൾക്ക് കുറഞ്ഞ വിലയിൽ വാങ്ങാം.
Samayam Malayalam pixel 7a smartphone sale started in india
Pixel 7a | ഗൂഗിൾ പിക്സൽ 7എ സ്മാർട്ട്ഫോണിന്റെ വിൽപ്പന ആരംഭിച്ചു; ഈ ഫോൺ വാങ്ങണോ?


വിലയും ഓഫറുകളും

പിക്സൽ 7എ സ്മാർട്ട്ഫോണിന്റെ 128 ജിബി സ്റ്റോറേജ് മോഡലിന് 43,999 രൂപയാണ് ഇന്ത്യയിൽ വില. ഫ്ലിപ്പ്കാർട്ടിലൂടെ നിങ്ങൾ ഇപ്പോൾ എച്ച്‌ഡിഎഫ്‌സി ബാങ്ക് കാർഡ് ഉപയോഗിച്ച് ഈ ഡിവൈസ് വാങ്ങുകയാണെങ്കിൽ ഈ മിഡ് റേഞ്ച് 5ജി ഡിവൈസ് 4,000 രൂപ കിഴിവിൽ സ്വന്തമാക്കാം. ഈ കിഴിവ് ചേരുന്നതോടെ ഫോണിന്റെ വില 39,999 രൂപയായി കുറയുന്നു. പിക്സൽ 7എ വാങ്ങേണ്ടതിന്റെ കാരണങ്ങളും വാങ്ങാതിരിക്കാനുള്ള കാരണങ്ങളും നോക്കാം.

Read More: വിപണി പിടിക്കാൻ വൺപ്ലസ് നോർഡ് 3 വരുന്നു; ഫോണിന്റെ വില 30000 രൂപയിൽ താഴെ

ക്യാമറ

ഏകദേശം 40,000 രൂപ വിലയുള്ള മറ്റ് സ്മാർട്ട്ഫോണുകളുമായി താരതമ്യം ചെയ്യുമ്പോൾ അതിശയിപ്പിക്കുന്ന ക്യാമറകളാണ് പിക്സൽ 7എയിൽ ഉള്ളത്. 64-മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. ക്യാമറ സെറ്റപ്പിന് ധാരാളം ഡീറ്റൈൽസും നാച്ചുറൽ കളറുകളും അനുയോജ്യമായ ലൈറ്റിങ്ങിൽ മതിയായ ഡൈനാമിക് റേഞ്ചുമുള്ള ഫോട്ടോകൾ നൽകാൻ കഴിയും. ലോലൈറ്റ് ഫോട്ടോഗ്രാഫിയിലും ഈ ഡിവൈസ് മികവ് പുലർത്തുന്നു.

ഡിസ്പ്ലെ

പിക്‌സൽ 6എ സ്‌മാർട്ട്‌ഫോണിനെ അപേക്ഷിച്ച് പിക്‌സൽ 7എയുടെ ഡിസ്‌പ്ലേ കൂടുതൽ മികച്ചതാണ്. ബ്രൈറ്റ്നസുള്ള സ്ക്രീനാണ് ഈ ഡിവൈസിലുള്ളത്. സ്‌ക്രീനിന് ഇപ്പോൾ 90Hz റിഫ്രഷ് റേറ്റാണുള്ളത്. ഈ ഡിവൈസ് മുൻ തലമുറ മോഡലിനെക്കൾ വളരെ മെച്ചപ്പെടുത്തിയ ഡിസ്പ്ലെ നൽകുന്നു എന്നത് തന്നെ ഫോൺ വാങ്ങുന്നതിനുള്ള പ്രധാന കാരണമാണ്. ഫോണിൽ കോം‌പാക്റ്റ് ഫോം ഫാക്‌ടറാണുള്ളത്. കണ്ടന്റ് സ്ട്രീം ചെയ്യാനുള്ള മികച്ച ഡിസ്‌പ്ലേ വലുപ്പവും ഫോണിലുണ്ട്.

Read More: ഗംഭീര ഓഫർ; സാംസങ് ഗാലക്സി എഫ്14 സ്മാർട്ട്ഫോൺ വമ്പിച്ച വിലക്കിഴിവിൽ വാങ്ങാം

സോഫ്റ്റ്വവെയർ

ആൻഡ്രോയിഡ് ഫോണുകളിൽ ഗൂഗിൾ പിക്സൽ ഡിവൈസുകൾക്കുള്ള ഏറ്റവും മികച്ച ഗുണം സോഫ്റ്റ്വവെയറാണ്. മറ്റ് ആൻഡ്രോയിഡ് ഫോണുകളെ പിക്സൽ 7എ വെല്ലുന്നതും സോഫ്‌റ്റ്‌വെയറിന്റെ കാര്യത്തിലാണ്. അലങ്കോലമില്ലാത്തതും വേഗതയേറിയതുമായ യൂസർ ഇന്റർഫേസാണ് ഈ ഡിവൈസിന് ലഭിക്കുന്നത്. വിപണിയിൽ ലഭ്യമായ മറ്റ് ഫോണുകളിൽ നിന്ന് വ്യത്യസ്തമായി ബ്ലോട്ട്വെയറുകളൊന്നും ഇല്ലാത്ത ക്ലീൻ ആൻഡ്രോയിഡ് എക്സ്പീരിയൻസാണ് പിക്സൽ 7എയുടെ പ്രത്യേക. വളരെ വേഗത്തിൽ അപ്ഡേറ്റുകളും ഈ ഫോണിന് ലഭിക്കും.

പെർഫോമൻസ്

പിക്സൽ 7എ സ്മാർട്ട്ഫോൺ പെർഫോമൻസിന്റെ കാര്യത്തിലും മികവ് പുലർത്തുന്നു. വിലകൂടിയ പിക്സൽ 7 സീരീസിലുള്ള ഗൂഗിളിന്റെ മുൻനിര ടെൻസർ ജി2 ചിപ്‌സെറ്റ് തന്നെയാണ് മിഡ്റേഞ്ച് ഫോണിലും കമ്പനി നൽകിയിട്ടുള്ളത്. പുതിയ 5ജി ഫോണിൽ മികച്ച ഗ്രാഫിക്സുള്ള ഗെയിമുകൾ പോലും കളിക്കാൻ സാധിക്കും. മൾട്ടി ടാസ്കിങ് പോലുള്ള കാര്യങ്ങൾക്കും ഈ ഡിവൈസ് മികച്ചതാണ്.

Read More: ഗെയിം പ്രേമികളെ ഇത് നിങ്ങൾക്കുള്ളതാണ്; അസൂസ് ആർഒജി അലൈ വിപണിയിൽ

പിക്സൽ 7എ വാങ്ങാതിരിക്കാനുള്ള കാരണങ്ങൾ

ഗൂഗിൾ നേരത്തെ പുറത്തിറക്കിയ ഫോണുകളെപ്പോലെ പിക്സൽ 7എ സ്മാർട്ട്ഫോണിനൊപ്പം ചാർജർ നൽകുന്നില്ല. അതുകൊണ്ട് തന്നെ ചാർജർ പ്രത്യേകം വില കൊടുത്ത് വാങ്ങണം. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് മാത്രമേ ഉള്ളു എന്നതും ഈ ഫോണിന്റെ പോരായ്മയാണ്. ഫോണിന്റെ സ്പീക്കറും ഈ ഡിവൈസ് വാങ്ങാതിരിക്കാനുള്ള കാരണമാണ്. വോളിയം 90 ശതമാനം വരെ ഉയർത്തിയാൽ ഡ്യുവൽ സ്പീക്കറുകൾ മികച്ച ക്വാളിറ്റി നൽകുന്നില്ല.

ഓതറിനെ കുറിച്ച്
ദീനദയാൽ എം
മാധ്യമ മേഖലയിൽ നാല് വർഷമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ ജേണലിസ്റ്റാണ് ദീനദയാൽ എം. ഡിജിറ്റൽ മീഡിയയിൽ തന്നെ കരിയർ ആരംഭിച്ച അദ്ദേഹം വീഡിയോ പ്രൊഡക്ഷൻ, രാഷ്ട്രീയം, ടെക്നോളജി, ഓട്ടോമൊബൈൽ എന്നീ മേഖലകളിൽ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി ദീനദയാൽ ടെക്നോളജി, ഓട്ടോമൊബൈൽ മേഖലയുമായി ബന്ധപ്പെട്ട ലേഖനങ്ങൾ എഴുതുന്നു. ജോലിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് പുറമേ വായന, സിനിമ, ഫോട്ടോഗ്രാഫി, യാത്ര എന്നിവയിൽ ദീനദയാലിന് താല്പര്യമുണ്ട്. ഈ ഹോബികൾ സർഗ്ഗാത്മകമായ കഴിവുകൾ വർധിപ്പിക്കാനും വർക്ക് ലൈഫ് ബാലൻസ് നൽകുന്നതിനും അദ്ദേഹത്തെ സഹായിക്കുന്നു. പ്രേക്ഷകരെ എൻഗേജ് ചെയ്യിക്കുന്നതും വിവരങ്ങൾ നൽകുന്നതുമായ ഉയർന്ന നിലവാരമുള്ള ലേഖനങ്ങൾ എഴുതുന്നതിനൊപ്പം താൻ ഇടപെടുന്ന വിഷയങ്ങളിൽ പുതിയ വീക്ഷണം കൊണ്ടുവരാനും ദീനദയാൽ ശ്രമിക്കുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്