ആപ്പ്ജില്ല

വെറും 4499 രൂപയ്ക്ക് മികച്ച ഫീച്ചറുകള്‍, പുതിയ സ്മാര്‍ട്ട്‌ ഫോണുമായി ഷവോമി

മറ്റു രാജ്യങ്ങളില്‍ 16GB വേര്‍ഷന്‍ ഇറക്കിയിട്ടുണ്ടെങ്കിലും ഇത് ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടില്ല. ഒപ്പം Google Photos അണ്‍ലിമിറ്റഡ് ആയി ഉപയോഗിക്കാം എന്ന സവിശേഷതയും ഉണ്ട്.

Samayam Malayalam 20 Mar 2019, 12:06 pm
ചൈനീസ് സ്മാര്‍ട്ട്‌ ഫോണ്‍ കമ്പനിയായ ഷവോമി ഇന്ത്യയില്‍ വിജയക്കുതിപ്പ് തുടരുന്നു. ഈ ശ്രേണിയിലേയ്ക്ക് ഏറ്റവും പുതിയ ബജറ്റ് സ്മാര്‍ട്ട്‌ ഫോണ്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി ഇപ്പോള്‍. ഷവോമിയുടെ ആദ്യ ആന്‍ഡ്രോയ്ഡ് ഗോ ഡിവൈസ് ആയ റെഡ്മി ഗോ ഇന്ത്യയില്‍ ഇറങ്ങിക്കഴിഞ്ഞു. ഈ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ ഫോണ്‍ വെറും 4499 രൂപയ്ക്കാണ് ഇന്ത്യയില്‍ വില്‍പ്പനക്കെത്തിയിരിക്കുന്നത്.
Samayam Malayalam xiaomigo


Android 8.1 Oreo യുടെ കരുത്തിലാണ് റെഡ്മി എത്തുന്നത്. 1GB RAM, 8GB എന്നിങ്ങനെയാണ് മെമ്മറി. അഞ്ച് ഇഞ്ച്‌ വലിപ്പമുള്ള എച്ച് ഡി ഡിസ്പ്ലേയുടെ റെസല്യൂഷന്‍ 720*1280 ആണ്. Adreno 308 GPU വിനോടൊപ്പം quad-core Qualcomm Snapdragon 425 SoC പ്രോസസര്‍ ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. മൈക്രോ എസ് ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 128GB വരെ വികസിപ്പിക്കാം. മറ്റു രാജ്യങ്ങളില്‍ 16GB വേര്‍ഷന്‍ ഇറക്കിയിട്ടുണ്ടെങ്കിലും ഇത് ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടില്ല. ഒപ്പം Google Photos അണ്‍ലിമിറ്റഡ് ആയി ഉപയോഗിക്കാം എന്ന സവിശേഷതയും ഉണ്ട്.

ക്യാമറയുടെ കാര്യം പറയുകയാണെങ്കില്‍ ഫ്ലാഷോടു കൂടിയ single-lens 8MP f/2.0 ക്യാമറ ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതുപയോഗിച്ച് 1080p വീഡിയോ റെക്കോഡ് ചെയ്യാം. മുന്‍ വശത്താവട്ടെ f/2.2 അപ്പര്‍ച്ചറോട് കൂടിയ 5MP ക്യാമറ ആണ് ഉള്ളത്.

ബാറ്ററി ശേഷി 3,000 mAh ആണ്. പത്തു ദിവസം വരെ സ്റ്റാന്‍ഡ്ബൈ ടൈം കിട്ടുമെന്ന് കമ്പനി അവകാശപ്പെടുന്നു. Wi-Fi 802.11 b/g/n, Bluetooth v4.1, GPS/ A-GPS, Micro-USB, 4G VoLTE, 3.5mm headphone jack തുടങ്ങിയവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍.

മാര്‍ച്ച്‌ 22 മുതല്‍ Flipkart, mi.com, Mi home stores മുതലായവയില്‍ നിന്നും ഫോണ്‍ ലഭ്യമായിരിക്കും. നിലവില്‍ കറുപ്പ്, നീല എന്നീ നിറങ്ങളിലാണ് റെഡ്മി ഗോ ഇറക്കിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്