ആപ്പ്ജില്ല

ക്വാഡ് റിയർ ക്യാമറയുള്ള റെഡ്മി നോട്ട് 9S ലോഞ്ച് ചെയ്തു

ഫോട്ടോഗ്രാഫിയ്ക്കായി 48-മെഗാപിക്സൽ പ്രധാന ക്യാമറയുള്ള ക്വാഡ് റിയർ ക്യാമറ സംവിധാനമാണ് ഫോണിലുള്ളത്. മുൻവശത്ത് 16-മെഗാപിക്സലിന്റെ സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്. സ്‌ക്രീനിൽ മധ്യത്തിലായി നൽകിയിരിക്കുന്ന ഹോൾ-പഞ്ചിലാണ് സെൽഫി ക്യാമറ സജ്ജീകരിച്ചിരിക്കുന്നത്.

Samayam Malayalam 24 Mar 2020, 5:28 pm
കാത്തിരിപ്പിനൊടുവിൽ ഷവോമി തങ്ങളുടെ ഏറ്റവും പുതിയ ഹാൻഡ്‌സെറ്റായ റെഡ്മി നോട്ട് 9S പുറത്തിറക്കി. ഇന്ത്യയിൽ കമ്പനി ലോഞ്ച് ചെയ്ത റെഡ്മി നോട്ട് 9 പ്രൊ ഹാൻഡ്‌സെറ്റിന്റെ ചെറിയ മാറ്റം വരുത്തിയ പതിപ്പാണ് റെഡ്മി നോട്ട് 9S. മുന്നിലും പിന്നിലും ഗൊറില്ല ഗ്ലാസ് 5 സുരക്ഷയുള്ള ഹാൻഡ്‌സെറ്റ് സ്പ്ലാഷ് റസിസ്റ്റന്റ് കൂടിയാണ്. ഒക്ട-കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 720G SoC അടിസ്ഥാനമാക്കിയാണ് ഫോൺ പ്രവർത്തിക്കുന്നത്. ഫോട്ടോഗ്രാഫിയ്ക്കായി 48-മെഗാപിക്സൽ പ്രധാന ക്യാമറയുള്ള ക്വാഡ് റിയർ ക്യാമറ സംവിധാനമാണ് ഫോണിലുള്ളത്. മുൻവശത്ത് 16-മെഗാപിക്സലിന്റെ സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്. സ്‌ക്രീനിൽ മധ്യത്തിലായി നൽകിയിരിക്കുന്ന ഹോൾ-പഞ്ചിലാണ് സെൽഫി ക്യാമറ സജ്ജീകരിച്ചിരിക്കുന്നത്.
Samayam Malayalam redmi note 9s with snapdragon 720g soc launched price specifications
ക്വാഡ് റിയർ ക്യാമറയുള്ള റെഡ്മി നോട്ട് 9S ലോഞ്ച് ചെയ്തു


ഫോണിന്റെ വിലയും ഫീച്ചറുകളും എങ്ങനെ എന്ന് നോക്കാം.

​റെഡ്മി നോട്ട് 9S വില

റെഡ്മി നോട്ട് 9S സ്മാർട്ഫോണിന്റെ വില RM 799 (ഏകദേശം 13,700 ഇന്ത്യൻ രൂപ) ആണ്. ബേസ് 4 ജിബി + 64 ജിബി വേരിയന്റിനാണ് ഈ വില വരുന്നത്. 6 ജിബി + 128 ജിബി മോഡലിന് RM 899 (ഏകദേശം 15,000 ഇന്ത്യൻ രൂപ) ആണ് വില വരുന്നത്. മലേഷ്യയിൽ ഈ മാസം അവസാനം ആകുമ്പോഴേക്കും ലസാഡ, ഷോപ്പീ എന്നിവിടങ്ങളിൽ നിന്നും ഹാൻഡ്‌സെറ്റ് വാങ്ങാനാവും. അറോറ ബ്ലൂ, ഗ്ലേസിയർ വൈറ്റ്, ഇന്റെർസ്റ്റെല്ലർ ഗ്രേ എന്നീ നിറങ്ങളിലാണ് ഫോൺ വാങ്ങിക്കാനാവുക. തായ്ലൻഡിലും സിംഗപ്പൂരിലും ഈ മാസം അവസാനം തന്നെ റെഡ്മി നോട്ട് 9S സ്മാർട്ഫോണിന്റെ വില്പന ആരംഭിക്കും. മറ്റ് രാജ്യങ്ങളിലുള്ളവർക്ക് അലിഎക്സ്പ്രസിൽ നിന്നും ഏപ്രിൽ 7 മുതൽ $249 (ഏകദേശം 19,000 ഇന്ത്യൻ രൂപ) വില നൽകി ഹാൻഡ്‌സെറ്റ് വാങ്ങിക്കാനാവും.

റെഡ്മി നോട്ട് 9S ഫോണിനൊപ്പം ഷവോമി 1080p റസല്യൂഷനും 500 ANSI ലുമൻ ബ്രൈറ്റ്നസ് ഔട്പുട്ടുമുള്ള Mi സ്മാർട്ട് കോംപാക്റ്റ് പ്രൊജക്ടറും ലോഞ്ച് ചെയ്തിട്ടുണ്ട്. ഇതിനുപുറമെ കമ്പനി 5-സ്റ്റെപ്പ് ഫിൽട്രേഷൻ പ്രോസസും 120 AW സക്ഷൻ സിസ്റ്റവുമുള്ള Mi ഹാൻഡ്‌ഹെൽഡ് വാക്വം ക്‌ളീനർ 1C പുറത്തിറക്കിയിട്ടുണ്ട്. EUR 199 (ഏകദേശം 16,000 ഇന്ത്യൻ രൂപ) ആണ് ഇതിന്റെ വില.

ഷവോമിയുടെ ബജറ്റ് ഫോൺ റെഡ്മി നോട്ട് 9 പ്രൊ വാങ്ങാം ഇന്ന് മുതൽ

​സ്പെസിഫിക്കേഷൻസ്

ഡ്യൂവൽ സിമ്മുള്ള (നാനോ) റെഡ്മി നോട്ട് 9s പ്രവർത്തിക്കുന്നത് ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള MIUI 11-ലാണ്. 6.67-ഇഞ്ചുള്ള ഫുൾ-HD+ (1080 x 2400) ഡിസ്പ്ലേ ആണ് ഹാൻഡ്സെറ്റിനുള്ളത്. 91 ശതമാനമാണ് സ്ക്രീൻ-ടു-ബോഡി അനുപാതം. 20:9 ആസ്പെക്ട് അനുപാതം. HDR10 ഡിസ്പ്ലേ 450 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നെസും ഗൊറില്ല ഗ്ലാസ് 5 സുരക്ഷയും വാഗ്ദാനം ചെയ്യുന്നുണ്ട്. 6 ജിബി റാമുമായി പെയർ ചെയ്തിട്ടുള്ള 8nm ഒക്ട-കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 720G പ്രൊസസർ ആണ് ഹാൻഡ്‌സെറ്റിന് ശക്തി പകരുന്നത്.

/1.79 അപർച്ചെറുള്ള 48-മെഗാപിക്സൽ പ്രധാന സെൻസർ അടങ്ങുന്ന ക്വാഡ് റിയർ ക്യാമറ സംവിധാനം ആണ് ഫോണിലുള്ളത്. 8-മെഗാപിക്സൽ വൈഡ് ആംഗിൾ ക്യാമറ, 5-മെഗാപിക്സൽ മാക്രോ ലെൻസ്, 2-മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് മറ്റ് സെൻസറുകൾ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16-മെഗാപിക്സലിന്റെ സെൽഫി ക്യാമറയാണ് മുൻഭാഗത്ത് നൽകിയിരിക്കുന്നത്. പനോരമ സെൽഫി, AI സീൻ ഡിറ്റക്ഷൻ എന്നീ ഫീച്ചറുകളെല്ലാം സപ്പോർട്ട് ചെയ്യുന്ന സെൽഫി ക്യാമറയാണിത്.

റെഡ്മി നോട്ട് 9 പ്രൊ എത്തി, പഴയ നോട്ട് 8 ഫോണിനേക്കാൾ വിലക്കുറവിൽ

​സ്റ്റോറേജ് & കണക്ടിവിറ്റി

128 ജിബി ഓൺബോർഡ് സ്റ്റോറേജ് ആണ് റെഡ്മി നോട്ട് 9S ഫോണിലുള്ളത്. ഒരു മൈക്രോഎസ്ഡി കാർഡിന്റെ സഹായത്തോടെ ഈ സ്റ്റോറേജ് 512 ജിബി വരെ വർധിപ്പിക്കാനും സാധിക്കും. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5020mAh ബാറ്ററി ആണ് ഫോണിന് ഷവോമി നൽകിയിരിക്കുന്നത്. റീറ്റെയ്ൽ ബോക്‌സിനൊപ്പം ഈ ഫാസ്റ്റ് ചാർജർ ലഭിക്കും. 4G വോൾട്ടെ, വൈഫൈ 802.11ac, ബ്ലൂടൂത്ത് v5.0, GPS/ A-GPS, നാവിക്, USB ടൈപ്പ്-സി, ഒരു 3.5mm ഹെഡ്‍ഫോൺ ജാക്ക് എന്നിവയാണ് മറ്റ് കണക്ടിവിറ്റി ഫീച്ചറുകൾ. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഓതെന്റിഫിക്കേഷന് വേണ്ടി നൽകിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്