ആപ്പ്ജില്ല

ഡിസംബർ ഒന്നു മുതൽ റിലയൻസ് വോയ്സ് കോൾ അവസാനിപ്പിക്കുന്നു

റിലയൻസ് കമ്മ്യൂണിക്കേഷന്‍റെ വോയ്സ് കോൾ സേവനങ്ങൾ ഡിസംബർ ഒന്നു മുതൽ അവസാനിക്കും.

TNN 4 Nov 2017, 4:59 pm
റിലയൻസ് കമ്മ്യൂണിക്കേഷന്‍റെ വോയ്സ് കോൾ സേവനങ്ങൾ ഡിസംബർ ഒന്നു മുതൽ അവസാനിക്കും. ഡിസംബര്‍ ഒന്നിന് മുമ്പായി മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്ക് മാറാനുള്ള നിര്‍ദ്ദേശവും റിലയന്‍സ് നല്‍കിയിട്ടുണ്ട്. ടെലികോം കമ്പനികൾക്കിടയിൽ വർധിച്ച് വന്ന മത്സരമാണ് റിലയന്‍സ് കമ്യൂണിക്കേഷന്‍റെ ഈ നീക്കത്തിന് കാരണം. സാമ്പത്തിക പ്രതിസന്ധി വർധിച്ചതാണ് പ്രധാന കാരണം. 46,000 കോടിയോളം രൂപയുടെ കടബാധ്യതയാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനുള്ളത്. ഇതേ തുടര്‍ന്ന് എയര്‍സെലുമായി ലയിക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. തുടര്‍ന്നായിരുന്നു വോയ്‌സ് കോള്‍ സേവനങ്ങള്‍ നിർത്തലാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചത്.
Samayam Malayalam reliance communications to shut down voice calls from december 1
ഡിസംബർ ഒന്നു മുതൽ റിലയൻസ് വോയ്സ് കോൾ അവസാനിപ്പിക്കുന്നു


വോയ്സ് കോൾ സേവനങ്ങൾ നിർത്തലാക്കി 4 ജി ഡാറ്റ സേവനങ്ങൾ മാത്രമായിരിക്കും റിലയന്‍സ് കമ്യൂണിക്കേഷനിൽ നിന്നും ലഭിക്കുക. ആന്ധ്രപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, കേരളം തുടങ്ങി എട്ട് ടെലികോം സര്‍ക്കിളുകളിലാണ് റിലയന്‍സ് 2ജി, 4ജി സേവനങ്ങള്‍ ലഭ്യമാക്കുന്നത്. വോയ്‌സ് കോള്‍ സേവനം നിർത്തലാക്കാനുള്ള ഔദ്യോഗിക നീക്കങ്ങളെല്ലാം കമ്പനി പൂർത്തീകരിച്ച് കഴിഞ്ഞു. ഡിസംബര്‍ 31 വരെ പോര്‍ട്ട് ചെയ്യുന്നതിനുള്ള അപേക്ഷകള്‍ തള്ളിക്കളയരുതെന്ന് ട്രായ്ക്ക് നിർദേശം നൽകിയിട്ടുണ്ട്.

Reliance Communications to shut down voice calls from December 1

The Telecom Regulatory Authority of India on Friday notified that the Anil Ambani-led Reliance Communications will shut down its voice call service from December 1, PTI reported.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്