ആപ്പ്ജില്ല

ജിയോ 'മൺസൂൺ ഹങ്കാമ'; കേവലം 501 രൂപയ്ക്ക് പുതിയ ജിയോ ഫോൺ!!

ഉപഭോക്താക്കൾക്ക് തങ്ങളുടെ കൈവശമുള്ള പഴയ ഫോൺ കൈമാറി പകരം പുതിയ ജിയോഫോൺ സ്വന്തമാക്കാനുള്ള അവസരമാണ് ഈ ഓഫർ വഴി ഒരുക്കിയിരിക്കുന്നത്.

Samayam Malayalam 21 Jul 2018, 12:37 pm
ജിയോ 'മൺസൂൺ ഹങ്കാമ' ഓഫറുമായി റിലയൻസ് രംഗത്ത്. ഉപഭോക്താക്കൾക്ക് തങ്ങളുടെ കൈവശമുള്ള പഴയ ഫോൺ കൈമാറി പകരം പുതിയ ജിയോഫോൺ സ്വന്തമാക്കാനുള്ള അവസരമാണ് ഈ ഓഫർ വഴി ഒരുക്കിയിരിക്കുന്നത്. നിങ്ങളുടെ കൈവശമുള്ള പഴയ ഫീച്ചർ ഫോണും ഒപ്പം 501 രൂപയും നൽകിയാൽ പുതിയൊരു ജിയോ ഫോൺ സ്വന്തമാക്കാം.
Samayam Malayalam sedfsedw


കൂടാതെ ഫോണിനൊപ്പം നൽകുന്ന 501 രൂപ മൂന്ന് വർഷം കൊണ്ട് ഉപഭോക്താക്കൾ തിരിച്ചുകിട്ടുമെന്നും ജിയോ ഉറപ്പുവരുത്തുന്നു. തൊട്ടടുത്തുള്ള ജിയോ സ്റ്റോർ സന്ദർശിക്കുക വഴി ഈ ഓഫർ ലഭ്യമാക്കാവുന്നതാണ്. പ്രവർത്തനക്ഷമമായ ഫോണും ഒപ്പം ചാർജറും ഉണ്ടാകണമെന്ന നിർബന്ധമുണ്ട്.

മൺസൂൺ ഹങ്കാമ ഓഫറിനൊപ്പം പ്രത്യേക റീചാർജ് പ്ലാനും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. കേവലം 594 രൂപയ്ക്ക് റീചാർജ് ചെയ്യുകയാണെങ്കിൽ അൺലിമിറ്റഡ് വോയ്സ് കോളും ഡാറ്റയും ലഭ്യമാക്കാം. 6 മാസമാണ് കാലാവധി. ആകെ 90 ജിബി ഡാറ്റയാണ് ഈ ആറുമാസക്കാലം ഉപഭോക്താക്കൾക്ക് ലഭ്യമാവുക. ജിയോ ഫോൺ 2 ഉടൻ തന്നെ വിപണിയിലെത്തുമെന്നും ഇതോടൊപ്പം കമ്പനി അറിയിച്ചിട്ടുണ്ട്. ആഗസ്ത് 15 മുതൽ ജിയോ ഫോൺ 2 വിപണിയിൽ ലഭ്യമായി തുടങ്ങും. 2,999 രൂപ പ്രാരംഭ വിലയിലായിരിക്കും ജിയോ ഫോൺ 2 അവതരിക്കുക.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്