ആപ്പ്ജില്ല

ട്രിപ്പിൾ റിയർ ക്യാമറയുമായി സാംസങ് ഗാലക്സി എ7 ഇന്ത്യയിൽ

സെപ്തംബർ 27 നും 28 നും ഫ്ലിപ്പ്കാർട്ട് വഴിയുള്ള ആദ്യ വിൽപ്പന നടക്കും

Samayam Malayalam 26 Sept 2018, 4:05 pm
സാംസങിന്‍റെ ആദ്യ ട്രിപ്പിൾ ക്യാമറ സ്മാർട്ട്ഫോൺ ഗാലക്സി എ7 ഇന്ത്യയിൽ അവതരിച്ചു. സെപ്തംബർ 27 നും 28 നും ഫ്ലിപ്പ്കാർട്ട് വഴിയുള്ള ആദ്യ വിൽപ്പന നടക്കും. 64ജിബി, 128 ജിബി സ്റ്റോറേജ് പതിപ്പുകളിൽ എത്തിയ ഗാലക്സി എ7 ന് യഥാക്രമം 23,990 രൂപ, 28,990 രൂപ നിരക്കിലാണ് വില. അവതരണത്തോട് അനുബന്ധിച്ച് എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് ഉടമകൾക്ക് 2,000 രൂപയുടെ ഇളവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
Samayam Malayalam sdcfswedw


ട്രിപ്പിൾ റിയർ ക്യാമറയാണ് ഈ സ്മാർട്ട്ഫോണിന്‍റെ പ്രധാന ഹൈലേറ്റ്. കമ്പനിയുടെ ഇന്‍റലിജൻസ് സെൻസ് ഒപ്റ്റിമൈസർ എന്ന ഫീച്ചറും ഈ സ്മാർട്ട്ഫോണിലുണ്ടാകും. നോട്ട് 9 നാണ് സാംസങ് ഈ ഫീച്ചർ ആദ്യമായി അവതരിപ്പിച്ചത്. കൂടുതൽ സവിശേഷതകൾ അറിയാം.

6 ഇഞ്ച് എച്ച്ഡി ഡിസ്പ്ലെ

2.2GHz ഓക്ട കോർ എക്സിനോസ് 7885 പ്രോസസർ

4GB/6GB റാം

64GB/128GB സ്റ്റോറേജ്

24MP/8MP/5MP ട്രിപ്പിൾ റിയർ ക്യാമറ

24MP ഫ്രണ്ട് ക്യാമറ

3,300 mAh ബാറ്ററി

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്