സാംസങ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ അവതരിപ്പിച്ച സാംസങ് ഗാലക്സി എഫ്04 (Samsung Galaxy F04) ബജറ്റ് സ്മാർട്ട്ഫോണിന്റെ വിൽപ്പന ആരംഭിച്ചു. 10000 രൂപയിൽ താഴെ വില വരുന്ന ഈ സ്മാർട്ട്ഫോൺ സാംസങ്ന്റെ മറ്റ് എഫ് സീരീസ് ഫോണുകള പോലെ മികച്ച സവിശേഷതകൾ പായ്ക്ക് ചെയ്യുന്നു. യൂണിബോഡി ഡിസൈൻ, ഒക്ടാകോർ പ്രോസസർ, വെർച്വൽ റാം എക്സ്പാൻഷൻ, വലിയ ഡിസ്പ്ലെ, 5000 mAh ബാറ്ററി തുടങ്ങിയ സവിശേഷതകൾ ഈ ഡിവൈസിലുണ്ട്.
സാംസങ് ഗാലക്സി എഫ്04: വില, ലഭ്യത സാംസങ് ഗാലക്സി എഫ് 04 സ്മാർട്ട്ഫോണിന്റെ ഒരു വേരിയന്റ് മാത്രമാണ് ഇപ്പോൾ ലഭ്യമാകുന്നത്. ഈ ഡിവൈസിന് ഇന്ത്യയിൽ 9,499 രൂപയാണ് വില. എന്നാൽ നിങ്ങൾ ഇന്ന് ഈ സ്മാർട്ട്ഫോൺ വാങ്ങുകയാണെങ്കിൽ 1000 രൂപ ഫ്ലാറ്റ് ഡിസ്കൌണ്ട് ലഭിക്കും. ഇതോടെ ഫോണിന്റെ വില 8,499 രൂപയായി കുറയുന്നു. ഇത് കൂടാതെ ഐസിഐസിഐ ക്രെഡിറ്റ് കാർഡുകൾ വഴി നടത്തുന്ന പർച്ചേസുകൾക്ക് 1000 രൂപ അധിക കിഴിവും ലഭ്യമാണ്. ഈ ഓഫർ കൂടി ചേരുന്നതോടെ വില 7,499 രൂപയായി കുറയുന്നു.
സാംസങ് ഗാലക്സി എഫ്04 സ്മാർട്ട്ഫോണിന്റെ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് ആരംഭിച്ചത്. ഫോൺ ഫ്ലിപ്പ്കാർട്ട് വഴിയും സാംസങ്ങിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയുംലഭ്യമാണ്. ഓപൽ ഗ്രീൻ, ജേഡ് പർപ്പിൾ കളർ ഓപ്ഷനുകളിലാണ് ഈ ഡിവൈസ് ലഭ്യമാകുന്നത്. മുകളിൽ സൂചിപ്പിച്ചത് പോലെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഒരു വേരിയന്റിൽ മാത്രമേ ഈ ഡിവൈസ് ലഭിക്കുകയുള്ളു.
സാംസങ് ഗാലക്സി എഫ്04: സവിശേഷതകൾ
സാംസങ് ഗാലക്സി എഫ്04 സ്മാർട്ട്ഫോണിൽ HD+ റെസല്യൂഷനുള്ള 6.5 ഇഞ്ച് LCD ഡിസ്പ്ലെയാണുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 269ppi പിക്സൽ ഡെൻസിറ്റിയും 60Hz റിഫ്രഷ് റേറ്റുമുണ്ട്. ഡിസ്പ്ലെയിൽ സെൽഫി ക്യാമറ സ്ഥാപിക്കാനായി വാട്ടർഡ്രോപ്പ് നോച്ചാണ് നൽകിയിട്ടുള്ളത്. 12nm ഫാബ്രിക്കേഷൻ പ്രോസസ്സിൽ നിർമ്മിച്ചിരിക്കുന്ന ഒക്ടാ-കോർ മീഡിയടെക് ഹീലിയോ P35 പ്രോസസറാണ് സാംസങ് ഗാലക്സി എഫ്04 സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്.
മീഡിയടെക് പ്രോസസറിനൊപ്പം ഐഎംജി പവർവിആർ GE8320 ജിപിയുവും സാംസങ് തങ്ങളുടെ പുതിയ എഫ് സീരീസിൽ നൽകിയിട്ടുണ്ട്. ഈ ചിപ്സെറ്റിനൊപ്പം 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമാണുള്ളത്. ഫോൺ വെർച്വൽ റാം എക്സ്പാൻഷൻ അഥവാ റാം പ്ലസ് ഫീച്ചറുമായി വരുന്നു. ഇതിലൂടെ നിങ്ങൾക്ക് ഉപയോഗിക്കാത്ത സ്റ്റോറേജ് റാമാക്കി മാറ്റാം. 4 ജിബി റാമാണ് വെർച്വൽ റാം ഫീച്ചറിലൂടെ അധികമായി ലഭിക്കുന്നത്. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനും സാധിക്കും.
രണ്ട് പിൻക്യാമറകളുമായിട്ടാണ് സാംസങ് ഗാലക്സി എഫ്04 സ്മാർട്ട്ഫോൺ വരുന്നത്. 13 എംപി പ്രൈമറി ഷൂട്ടറും 2 എംപി ഡെപ്ത് സെൻസറുമാണ് ഈ ഡ്യൂവൽ റിയർക്യാമറ സെറ്റപ്പിലെ സെൻസറുകൾ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 എംപി ഫ്രണ്ട് ക്യാമറയും സാംസങ് ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്.
കണക്റ്റിവിറ്റി ഓപ്ഷനുകളായി 4ജി വോൾട്ടി, ഡ്യുവൽ സിം, ബ്ലൂടൂത്ത് v5.1, മൈക്രോ എസ്ഡി കാർഡ് സ്ലോട്ട്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് സാംസങ് ഗാലക്സി എഫ്04ൽ ഉള്ളത്. 5000mAh ബാറ്ററിയും ഫോണിലുണ്ട്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാൻ 15W ചാർജിങ് സപ്പോർട്ടാണുള്ളത്. ആൻഡ്രോയിഡ് 12 ഒഎസ് ബേസ്ഡ് വൺയുഐ 4.1ലാണ് സാംസങ് ഗാലക്സി എഫ്04 പ്രവർത്തിക്കുന്നത്. സ്മാർട്ട്ഫോണിന് ഭാവിയിൽ രണ്ട് ആൻഡ്രോയിഡ് ഒഎസ് അപ്ഗ്രേഡുകൾ ലഭിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
സാംസങ് ഗാലക്സി എഫ്04: വില, ലഭ്യത