ആപ്പ്ജില്ല

ഗാലക്‌സി S22 സ്മാർട്ട്ഫോണുകളുടെ പ്രീ-ബുക്കിങ് തുടങ്ങി സാംസങ് ഇന്ത്യ

72,999 രൂപ മുതലാണ് ഗാലക്‌സി S22, ഗാലക്‌സി S22 പ്ലസ്, ഗാലക്‌സി S22 അൾട്രാ എന്നിങ്ങനെ മൂന്ന് സ്മാർട്ട്ഫോണുകൾ ചേർന്ന പുത്തൻ സാംസങ് പ്രീമിയം സ്മാർട്ട്ഫോൺ ശ്രീനിയുടെ വില ആരംഭിക്കുന്നത്.

Samayam Malayalam 23 Feb 2022, 12:31 pm

ഹൈലൈറ്റ്:

  • 6.1 ഇഞ്ച് ഫുൾ-എച്ച്‌ഡി+ ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേയുള്ള ഗാലക്‌സി S22,
  • അഡാപ്റ്റീവ് 120Hz റിഫ്രഷ് റേറ്റുള്ള 6.6 ഇഞ്ച് ഫുൾ-എച്ച്‌ഡി + ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേയാണ് ഗാലക്‌സി S22 പ്ലസ്സിന്.
  • ബോഡിയിൽ ഒരു എസ് പെൻ ഉൾക്കൊള്ളുന്ന ആദ്യത്തെ എസ്-സീരീസ് സ്മാർട്ട്‌ഫോണാണ് ഗാലക്‌സി S22 അൾട്രാ.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Samsung Galaxy S22 Series (1)
Samsung Galaxy S22 Series
ദക്ഷിണ കൊറിയൻ ടെക് ഭീമന്മാരായ സാംസങ് ഈ മാസം 17നാണ് ആപ്പിൾ ഐഫോണിനോടും, വൺപ്ലസ് പ്രീമിയം സ്മാർട്ട്ഫോണുകളോടും മത്സരിക്കുന്ന ഗാലക്‌സി S ശ്രേണിയിലെ ഏറ്റവും പുതിയ ഗാലക്‌സി S22 സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചത്. തുടർന്ന് ഗാലക്‌സി S22, ഗാലക്‌സി S22 പ്ലസ്, ഗാലക്‌സി S22 അൾട്രാ എന്നിങ്ങനെ മൂന്ന് സ്മാർട്ട്ഫോണുകൾ ചേർന്ന പുത്തൻ ശ്രേണിയിലൂടെ പ്രീ-ബുക്കിങ് കഴിഞ്ഞ ദിവസം സാംസങ് ആരംഭിച്ചു. അടുത്ത മാസത്തിന്റെ തുടക്കത്തോടെയാണ് ഗാലക്‌സി S22 സ്മാർട്ട്ഫോണുകളുടെ വില്പന ആരംഭിക്കുക എന്നാണ് വിവരം.
ഗാലക്‌സി S22ന്റെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 72,999 രൂപ, 8 ജിബി റാം + 256 ജിബി സ്റ്റോറേജ് പതിപ്പിന് 76,999 രൂപ എന്നിങ്ങനെയാണ് വില. ഗാലക്‌സി S22 പ്ലസിന്റെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 84,999 രൂപയും, 8 ജിബി റാം + 256 ജിബി സ്റ്റോറേജ് പതിപ്പിന് 88,999 രൂപയുമാണ് വില. ഏറ്റവും പ്രീമിയം പതിപ്പായ ഗാലക്‌സി S22 അൾട്രയുടെ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് പതിപ്പിന് 1,09,999 രൂപയും, 12 ജിബി റാം + 512 ജിബി സ്റ്റോറേജ് പതിപ്പിന് 1,18,999 രൂപയുമാണ് വില. ഗ്രീൻ, ഫാന്റം ബ്ലാക്ക്, ഫാന്റം വൈറ്റ് എന്നീ നിറങ്ങളിലാണ് ഗാലക്‌സി S22, ഗാലക്‌സി S22 പ്ലസ് സ്മാർട്ട്ഫോണുകൾ വാങ്ങാനാവുക. ഗാലക്‌സി S22 അൾട്ര അതെ സമയം ബർഗണ്ടി, ഫാന്റം ബ്ലാക്ക്, ഫാന്റം വൈറ്റ് നിറങ്ങളിൽ വാങ്ങാം.

സാംസങ് ഗാലക്‌സി S22

Samsung Galaxy S22


6.1 ഇഞ്ച് ഫുൾ-എച്ച്‌ഡി+ ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേയുള്ള ഗാലക്‌സി S22, ആൻഡ്രോയിഡ് 12 അടിസ്ഥാനമായ വൺ യുഐ 4.1-ലാണ് പ്രവർത്തിക്കുന്നത്. 6.1 ഇഞ്ച് ഫുൾ-എച്ച്‌ഡി+ ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേയാണ്. 8 ജിബി റാമുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒക്ടാ-കോർ 4nm SoC പ്രോസസറാണ്. എഫ്/1.8 അപ്പേർച്ചർ ലെൻസും ഓട്ടോഫോക്കസും ഉള്ള 50-മെഗാപിക്സൽ പ്രൈമറി ഡ്യുവൽ പിക്സൽ വൈഡ് ആംഗിൾ സെൻസർ, എഫ്/2.2 അപ്പേർച്ചർ ലെൻസും 120-ഡിഗ്രി ഫീൽഡ്-ഓഫ്-വ്യൂവും ഉള്ള 12-മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ ക്യാമറ, കൂടാതെ 3x ഒപ്റ്റിക്കൽ സൂമും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും (OIS) ഫീച്ചർ ചെയ്യുന്ന എഫ്/2.4 അപ്പേർച്ചർ ലെൻസുള്ള 10-മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയും ചേർന്നതാണ് ട്രിപ്പിൾ കാമറ. മുൻവശത്ത് എഫ്/2.2 അപ്പേർച്ചർ ലെൻസും 80-ഡിഗ്രി ഫീൽഡ് ഓഫ് വ്യൂവും ഉള്ള 10 മെഗാപിക്സൽ സെൽഫി ക്യാമറയും ക്രമീകരിച്ചിട്ടുണ്ട്. 25W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 3,700mAh ബാറ്ററിയാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്. സ്മാർട്ട്‌ഫോൺ 15W വയർലെസ് ചാർജിംഗിനെയും റിവേഴ്സ് വയർലെസ് ചാർജിംഗിനായി വയർലെസ് പവർഷെയറിനെയും പിന്തുണയ്ക്കുന്നു.

നിറം മാറുന്ന ബാക്ക് പാനലുമായി റിയൽമി 9 പ്രോ, 9 പ്രോ പ്ലസ്; വില 17,999 രൂപ മുതൽ

സാംസങ് ഗാലക്‌സി S22 പ്ലസ്

Samsung Galaxy S22 Plus


10Hz-ലേക്ക് താഴാൻ കഴിയുന്ന അഡാപ്റ്റീവ് 120Hz റിഫ്രഷ് റേറ്റുള്ള 6.6 ഇഞ്ച് ഫുൾ-എച്ച്‌ഡി + ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേയാണ് ഗാലക്‌സി S22 പ്ലസ്സിന്. ഒക്ടാ-കോർ 4nm SoC ആണ് പ്രൊസസർ. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ 12 മെഗാപിക്‌സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയും എഫ്/2.2 അപ്പേർച്ചർ ലെൻസും 120 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂവും ഉൾപ്പെടുന്നു. എഫ്/1.8 അപ്പേർച്ചർ ലെൻസുള്ള 50-മെഗാപിക്സൽ പ്രൈമറി ഡ്യുവൽ പിക്സൽ ഓട്ടോഫോക്കസ് വൈഡ് ആംഗിൾ സെൻസറും ഈ ഹാൻഡ്സെറ്റിന്റെ സവിശേഷതയാണ്. കൂടാതെ 3x ഒപ്റ്റിക്കൽ സൂം, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS), എഫ്/2.4 അപ്പേർച്ചർ ലെൻസ് എന്നിവയുള്ള 10-മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയും. എഫ്/2.2 അപ്പേർച്ചർ ലെൻസും 80-ഡിഗ്രി ഫീൽഡ് ഓഫ് വ്യൂവും ഉള്ള 10 മെഗാപിക്സൽ സെൽഫി ക്യാമറയാണ് ഗാലക്‌സി S22 പ്ലസ്സിൽ. 45W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 4,500 എംഎഎച്ച് ബാറ്ററി പായ്ക്കാണ് ഹാൻഡ്സെറ്റിൽ.

'വിലക്കുറവുള്ള' വിവോ V23e 5ജി വിപണിയിൽ: വില 25,990 രൂപ
സാംസങ് ഗാലക്‌സി S22 അൾട്രാ

Samsung Galaxy S22 Ultra


ബോഡിയിൽ ഒരു എസ് പെൻ ഉൾക്കൊള്ളുന്ന ആദ്യത്തെ എസ്-സീരീസ് സ്മാർട്ട്‌ഫോണാണ് ഗാലക്‌സി S22 അൾട്രാ. വൺ യുഐ 4.1ൽ തന്നെ പ്രവർത്തിക്കുന്ന സാംസങ് ഗാലക്‌സി S22 അൾട്രായ്ക്ക് 120 ഹെർട്‌സ് അഡാപ്റ്റീവ് റിഫ്രഷ് റേറ്റുള്ള വലിയ 6.8 ഇഞ്ച് എഡ്ജ് ക്യുഎച്ച്‌ഡി+ ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേയാണ്. ക്ടാ കോർ 4nm SoC ആണ് പ്രൊസസർ. ക്വാഡ് റിയർ ക്യാമറാണ് ഗാലക്‌സി S22 അൾട്രായിൽ. എഫ്/1.8 അപ്പർച്ചർ ലെൻസുള്ള 108 മെഗാപിക്സൽ വൈഡ് ആംഗിൾ ക്യാമറയാണ് പ്രധാനം. എഫ്/2.2 അപ്പേർച്ചർ ലെൻസുള്ള 12 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയും, എഫ്/2.4 അപ്പേർച്ചർ ലെൻസുള്ള 10 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയും 3x ഒപ്റ്റിക്കൽ സൂമിനുള്ള പിന്തുണയും ഈ സ്മാർട്ട്‌ഫോണിലുണ്ട്. എഫ്/4.9 അപ്പേർച്ചർ ലെൻസും 10x ഒപ്റ്റിക്കൽ സൂമും ഉള്ള 10-മെഗാപിക്സൽ ടെലിഫോട്ടോ ലെൻസാണ് നാലാമത്തെത്. മുൻവശത്ത് 40 മെഗാപിക്‌സൽ ക്യാമറ സെൻസറും എഫ്/2.2 അപ്പേർച്ചർ ലെൻസുമുണ്ട്. 5,000mAh ബാറ്ററിയാണ് ഹാൻഡ്സെറ്റിന്. 45W ഫാസ്റ്റ് ചാർജിങും, റിവേഴ്സ് വയർലെസ് ചാർജിംഗിനായി വയർലെസ് പവർഷെയറിനൊപ്പം 15W-ൽ വയർലെസ് ചാർജിംഗും ഈ ബാറ്ററി പായ്ക്ക് പിന്തുണയ്ക്കുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്