ആപ്പ്ജില്ല

സാംസങ് ഗാലക്സി സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച ക്രിസ്മസ് ഓഫറുകൾ

ഇന്ത്യയിലെ മുൻനിര ഇ-കോമേഴ്സ് കമ്പനിയായ പെടിഎം സാംസങുമായി കൂടിചേർന്ന് ഗാലക്സി സ്മാർട്ട്ഫോണുകൾക്ക് വമ്പൻ ഓഫറുകൾ ഒരുക്കിയിരിക്കുന്നു.

TNN 10 Dec 2017, 12:21 pm
ഇന്ത്യയിലെ മുൻനിര ഇ-കോമേഴ്സ് കമ്പനിയായ പെടിഎം സാംസങുമായി കൂടിചേർന്ന് ഗാലക്സി സ്മാർട്ട്ഫോണുകൾക്ക് വമ്പൻ ഓഫറുകൾ ഒരുക്കിയിരിക്കുന്നു. ഗാലക്സി എസ്8, ഗാലക്സി എസ്8 പ്ലസ്, ഗാലക്സി നോട്ട് 8 സ്മാർട്ട്ഫോണുകൾക്കാണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ക്രിസ്മസിന്‍റെ ഭാഗമായിട്ട് ഡിസംബർ 8 മുതൽ 15 വരെയാണ് വില്പന.
Samayam Malayalam samsung offering up to rs 8000 cashback on galaxy note 8 galaxy s8 and s8
സാംസങ് ഗാലക്സി സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച ക്രിസ്മസ് ഓഫറുകൾ


ഗാലക്സിയുടെ വിവിധ മോഡലുകൾക്ക് 8000 രൂപ വരെയുള്ള ഓഫറാണ് ലഭ്യമാക്കിയിട്ടുള്ളത്. ഗ്യാല്ക്സി നോട്ട് 8, എസ്8, എസ്8 പ്ലസ്, സി9 പ്രോ, ജെ5 പ്രൈം എന്നീ സ്മാർട്ട്ഫോണുകൾക്കാണ് ഈ ഓഫർ ലഭ്യമാവുക. സാസംങ് ഷോറൂമുകൾ വഴി വാങ്ങുന്നവർക്കും ഓഫർ ലഭ്യമാക്കിയിട്ടുണ്ട്.

ക്യാഷ്ബാക്ക് ഓഫറിനു പുറമെ നിരവധി ആനുകൂല്യങ്ങളും സാംസങ് ഒരുക്കിയിട്ടുണ്ട്. ബജാജ് ഫിൻസെർവുമായി ചേർന്ന് ഇഎംഐയിലും ഇളവ് വരുത്തിയിട്ടുണ്ട്. കൂടാതെ തെരഞ്ഞെടുത്ത ഗാലക്സി സ്മാർട്ട്ഫോണുകൾക്ക് ക്യാഷിഫൈയുടെ 40 ശതമാമം ബൈബാക്ക് ഓഫറും ലഭ്യമാക്കിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്