ആപ്പ്ജില്ല

Galaxy Bloom: വീണ്ടും സാംസങിൽ ഫോൾഡബിൾ ഫോൺ വിസ്മയം

8K വീഡിയോ റെക്കോർഡ് ചെയ്യാൻ കഴിയുന്ന സാംസങ് ഗാലക്‌സി ബ്ലൂം ഫോൾഡബിൾ സ്മാർട്ഫോണിന്റെ 5ജി പതിപ്പ് സൗത്ത് കൊറിയയിലാണ് ലോഞ്ച് ചെയ്യുക. അൾട്രാ തിൻ ഗ്ലാസ് ഡിസ്‌പ്ലേയാണ് പുതിയ ഫോൾഡബിൾ ഫോണിനുണ്ടാവുക

Samayam Malayalam 11 Jan 2020, 2:02 pm
മടക്കാനും നിവർത്താനും കഴിയുന്ന ഫോൾഡബിൾ സ്മാർട്ഫോൺ സാംസങ് ആദ്യമായി അവതരിപ്പിച്ചപ്പോൾ ലോകത്തിനത് വിസ്മയമായിരുന്നു. എന്നാൽ ആദ്യത്തെ ഫോൾഡബിൾ ഫോൺ സൃഷ്‌ടിച്ച തരംഗങ്ങൾ മാറുംമുൻപേ അടുത്ത ഫോൾഡബിൾ ഫോൺ ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ് കമ്പനി.
Samayam Malayalam Galaxy Bloom


അടുത്ത ജനറേഷൻ ഗാലക്‌സി ഫോൾഡ്, ഗാലക്‌സി S11 അല്ലെങ്കിൽ S20 സ്മാർട്ഫോണിനൊപ്പം ഫെബ്രുവരി പതിനൊന്നിന് സാൻഫ്രാൻസിസ്‌കോയിൽ പുറത്തിറക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ. ഗാലക്‌സി ബ്ലൂം എന്ന പേരിലായിരിക്കും ഹാൻഡ്‌സെറ്റ് പുറത്തിറങ്ങുക.

ലാസ് വേഗാസിൽ നടന്ന CES 2020 ൽ സാംസങ് പുതിയ ഡേവിസ് പാർട്ണർമാർക്കും വിതരണക്കാർക്കും മുൻപിൽ അവതരിപ്പിച്ചു എന്നാണ് റിപ്പോർട്ടുകൾ.

നിങ്ങളുടെ ഫോണേതാ? 2019-ൽ തരംഗമായത് ഈ സ്മാർട്ഫോണുകൾ

8K വീഡിയോ റെക്കോർഡ് ചെയ്യാൻ കഴിയുന്ന സാംസങ് ഗാലക്‌സി ബ്ലൂം ഫോൾഡബിൾ സ്മാർട്ഫോണിന്റെ 5ജി പതിപ്പ് സൗത്ത് കൊറിയയിലാണ് ലോഞ്ച് ചെയ്യുക. അൾട്രാ തിൻ ഗ്ലാസ് ഡിസ്‌പ്ലേയാണ് പുതിയ ഫോൾഡബിൾ ഫോണിനുണ്ടാവുക എന്ന് പ്രമുഖ ലീക്‌സ്റ്ററായ ഐസ് യൂണിവേഴ്‌സ് പുറത്തുവിട്ടിരുന്നു. യൂറോപ്പിൽ ഈ സാംസങ് അൾട്രാ തിൻ ഗ്ലാസ് അല്ലെങ്കിൽ UTG യ്ക്ക് ട്രേഡ്മാർക്കിനായി സാംസങ് അപേക്ഷിച്ചിട്ടുണ്ട്. അടുത്ത ഫോൾഡബിൾ ഫോണിന് ഈ മറ്റീരിയൽ ആയിരിക്കും സാംസങ് ഉപയോഗിക്കുക എന്നാണ് കരുതുന്നത്. 1,000 ഡോളറാണ് ഫോണിന് വില വരിക എന്നാണ് പ്രതീക്ഷിക്കുന്നത്.

പഴയ ഫോണുകളോട് ഗുഡ്ബൈ പറയാൻ വാട്സാപ്പ്

ഇപ്പോൾ വിപണിയിലുള്ള ഗാലക്‌സി ഫോൾഡ് ഹാൻഡ്സെറ്റിനും $2,000 ആണ് വില. 1,64,999 രൂപയാണ് ഫോണിന്‍റെ ഇന്ത്യയിലെ വില. 12 ജിബി റാമോടു കൂടിയ ഫോണ്‍ ഫോള്‍ഡ് ചെയ്തും അല്ലാതെയും ഉപയോഗിക്കാനാകും. മടങ്ങിയിരിക്കുമ്പോള്‍ 4.6-ഇഞ്ച് വലുപ്പവും തുറക്കുമ്പോള്‍ 7.3-ഇഞ്ച് വലിപ്പവുമുള്ള ഫോൺ വാങ്ങുമ്പോൾ ഒരു വർഷത്തേക്കുള്ള ആക്സിഡന്റ് ഡാമേജ് സുരക്ഷയും വൺ ടൈം സ്ക്രീൻ റീപ്ലേസ്‌മെന്റ് സൗകര്യവും ലഭിക്കും. അമോലെഡ് പാനലാണ് ഫോണിലുള്ളത്. Exynos 9825 പ്രോസസറാണ് ഫോണിന് ശക്തി നൽകുന്നത്, 12 ജിബി റാമും, 512 ജിബി സ്റ്റോറേജുമുള്ള ഫോൺ രണ്ട് സിം കാർഡുകൾ സപ്പോർട്ട് ചെയ്യും. ഫോണിൽ ആകെ ആറ് ക്യാമറകളാണുള്ളത്.

നാണക്കേടിൻ്റെ ഇൻ്റർനെറ്റ് ഷട്ട്ഡൌൺ: 'വലിയ വില' നൽകി രാജ്യം

16-മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ, 12-മെഗാപിക്സൽ റഗുലർ ക്യാമറ, 12-മെഗാപിക്സൽ ടെലിഫോട്ടോ അഥവാ സൂം ക്യാമറ എന്നീ ക്യാമറകളാണ് പിൻഭാഗത്തുള്ളത്. 10 -മെഗാപിക്സൽ സെൽഫി ക്യാമറയും 8 - മെഗാപിക്സൽ ഡെപ്ത് സെൻസിംഗ് ക്യാമറയുമാണ് മുന്ഭാഗത്തുള്ളത്. ഇതിനുപുറമെ ഫോൺ മടക്കിവെക്കുമ്പോൾ മറ്റൊരു ക്യാമറ കൂടിയുണ്ട്. 4.5 ഇഞ്ച് സ്‌ക്രീനിലായുള്ള ഈ ക്യാമറയ്ക്ക് 10 മെഗാപിക്സൽ സെൻസറാണുള്ളത്.

സാംസങിന്റെ ആൻഡ്രോയ്ഡ് 9 ആൽബിറ്റിൽ പ്രവർത്തിക്കുന്ന ഗാലക്സി ഫോൾഡിനകത്ത് രണ്ട് ബാറ്ററികളുണ്ട്. ബാറ്ററികളുടെ ആകെ കപ്പാസിറ്റി 4380 mAh ആണ്. 4G LTE, വൈഫൈ 6, ബ്ലൂടൂത്ത് v5.0, ജിപിഎസ്/ A-ജിപിഎസ്, എൻഎഫ്‍സി USB ടൈപ്-C പോർട്ട് എന്നീ കണക്ടിവിറ്റി സൗകര്യങ്ങളും ഫോണിലുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്