ആപ്പ്ജില്ല

യുഎഇയിൽ സ്‌കൈപ്പ് സേവനങ്ങൾ നിരോധിച്ചു

പ്രവാസികളെ ഏറെ ആശങ്കയിലാഴ്ത്തുന്നതാണ് ഈ നടപടി

TNN 1 Jan 2018, 11:04 am
അബുദാബി: യുഎഇയില്‍ സ്‌കൈപ്പ് ഉപയോഗിക്കുന്നത് നിരോധിച്ചു. ടെലികോം കമ്പനികളായ ഇത്തിസലാത്തും ഡുവുമാണ് സ്‌കൈപ്പ് നിരോധിച്ചത് ഔദ്യോഗികമായി അറിയിച്ചത്. പ്രവാസികളെ ഏറെ ആശങ്കയിലാഴ്ത്തുന്നതാണ് ഈ നടപടി.
Samayam Malayalam skype blocked in uae
യുഎഇയിൽ സ്‌കൈപ്പ് സേവനങ്ങൾ നിരോധിച്ചു


അംഗീകൃതമല്ലാത്ത വോയ്‍പ് (വോയ്‌സ് ഓവര്‍ ഇന്‍റര്‍നെറ്റ് പ്രോട്ടോക്കോള്‍ സര്‍വീസ്) സേവനങ്ങള്‍ നല്‍കുന്നതിനാലാണ് സ്‌കൈപ്പ് യു.എ.ഇ.യില്‍ നിരോധിച്ചത്. സ്‌കൈപ്പ് കോള്‍ സേവനം ലഭിക്കുന്നില്ലെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ ഉപഭോക്താക്കള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് ടെലികോം കമ്പനികള്‍ നയം വ്യക്തമാക്കിയത്. ഇത്തിസലാത്തിനും ഡുവിനും വോയ്പ് സേവനങ്ങള്‍ ലഭ്യമാക്കുന്ന പ്രത്യേകം ആപ്ലിക്കേഷനുകളുണ്ട്. പ്രതിമാസം നിശ്ചിതതുക നല്‍കി ഈ ആപ്പുകള്‍ വഴി സേവനങ്ങള്‍ ലഭ്യമാക്കാമെന്നും കമ്പനികള്‍ വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്