ആപ്പ്ജില്ല

ഇനി അഞ്ചു ക്യാമറയുള്ള ഫോണുകളുടെ കാലം

ലോകത്തെ ഞെട്ടിച്ച് എല്‍ജിയുടെ വി40 തിന്‍ക്യൂ ആണ് ഒക്ടോബര്‍ 3 നാണ് പുറത്തിറങ്ങുന്നത്

Samayam Malayalam 16 Sept 2018, 7:02 pm
ഇനി അഞ്ചു ക്യാമറയുള്ള സ്മാര്‍ട് ഫോണുകളുടെ കാലം. കേട്ടിട്ടു തന്നെ വിശ്വസിക്കാന്‍ പറ്റുന്നില്ലല്ലേ. അഞ്ചു ക്യാമറയുള്ള ഫോണ്‍ എല്‍ജിയാണ് ആദ്യമായി അവതരിപ്പിക്കുന്നത്.
Samayam Malayalam LG five cam


ലോകത്തെ ഞെട്ടിച്ച് എല്‍ജിയുടെ വി40 തിന്‍ക്യൂ ആണ് ഒക്ടോബര്‍ 3 നാണ് പുറത്തിറങ്ങുന്നത്. വിപണിയില്‍ ഇരട്ട സെന്‍സറുകളോട് കൂടിയ ക്യാമറകള്‍ പച്ചപിടിച്ചു വരുമ്പോഴാണ് ഹുവായ് പി 20 പ്രൊ നാല് ക്യാമറയുമായി എത്തിയത്. ഇന്നാല്‍ ഇതിനെയും കടത്തിവെട്ടാനാണ് എല്‍ജി അഞ്ച് ക്യാമറയുള്ള ഫോണുമായി എത്തുന്നത്. എന്നാല്‍ എല്‍ജിക്കു പുറമേ സാസംങും നോക്കിയയും അഞ്ച് ക്യാമറാ ഫോണുകള്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

വിപണിയിലുള്ള ഒരു ഫോണിനും അവകാശപ്പെടാനാവാത്ത ക്യാമറ സവിശേഷതയാണ് എല്‍ജി ഒരുക്കുന്നത്. പിറകില്‍ മൂന്ന് ക്യാമറയും മുന്‍വശത്ത് രണ്ട് ക്യാമറയും ക്രമീകരിച്ചാണ് ഫോണ്‍ പുറത്തിറക്കുന്നകത്. ത്രിഡി മാപ്പിങ് സംവിധാനമാണ് മുന്‍വശത്തെ ക്യാമറയെ വ്യത്യസ്തമാക്കുന്നത്. പിറകിലെ ക്യാമറകളിലെ ഒരെണ്ണം മുഖ്യ സെന്‍സറും രണ്ടാമത്തേത് അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സുമാണ്. എന്നാല്‍ മൂന്നാമത്തെ ക്യാമറയുടെ വിവരങ്ങല്‍ പുറത്തുവിട്ടില്ല.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്