ആപ്പ്ജില്ല

പുതിയ സോണി എക്സ്പീരിയ XZ2 ഇന്ത്യയിൽ

72,990 രൂപ പ്രൈസ് ടാഗിലാണ് സോണി എക്സ്പീരിയ XZ2 ഇന്ത്യയിൽ അരങ്ങേറിയിരിക്കുന്നത്.

Gadgets Now 26 Jul 2018, 3:22 pm
ജാപ്പനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ സോണി ഇന്ത്യയിലെ തങ്ങളുടെ മൊബൈൽ ശൃംഖല വിപുലീകരിക്കാനായി എക്സ്പീരിയ ശ്രേണിയിൽ പുതിയ സ്മാർട്ട്ഫോണിനെ അവതരിപ്പിച്ചു. 72,990 രൂപ പ്രൈസ് ടാഗിലാണ് സോണി എക്സ്പീരിയ XZ2 ഇന്ത്യയിൽ അരങ്ങേറിയിരിക്കുന്നത്.
Samayam Malayalam sdecfwefwe


സോണി ഇതുവരെയായി വിപണിയിൽ അവതരിപ്പിച്ചിട്ടുള്ള സ്മാർട്ട്ഫോണുകളിൽ ഏറ്റവും വിലയേറിയ സ്മാർട്ട്ഫോണാണിത്. 4K HDR മൂവി റെക്കോർഡിങ് ഫീച്ചറാണ് ഈ സ്മാർട്ട്ഫോണിന്‍റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത. ഇന്ത്യയിലെ എല്ലാ സോണി സെന്‍ററുകളിലും തെരഞ്ഞെടുത്ത റീടെയ്ൽ സ്റ്റോറുകളിലും ആഗസ്ത് ഒന്നുമുതൽ എക്സ്പീരിയ XZ2 വിൽപ്പനയ്ക്കെത്തും.

സവിശേഷതകൾ

5.7 ഇഞ്ച് ഡിസ്പ്ലെ

ക്വാൽകം സ്നാപ്ഡ്രാഗൺ 845 പ്രോസസർ

ആൻഡ്രോയിഡ് ഓറിയോ

6GB റാം

64GB സ്റ്റോറേജ്

19MP റിയർ ക്യാമറ

5MP സെൽഫി ക്യാമറ

3,180mAh ബാറ്ററി

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്