ആപ്പ്ജില്ല

സോണി എക്സ്പീരിയ L2 സ്മാർട്ട്ഫോൺ ഇന്ത്യയിൽ

സെൽഫി പ്രേമികളെ ലക്ഷ്യംവച്ച് സോണി എക്സ്പീരിയ L2 സ്മാർട്ട്ഫോൺ ഇന്ത്യയിലവതരിച്ചു.

TNN 6 Feb 2018, 2:45 pm
സെൽഫി പ്രേമികളെ ലക്ഷ്യംവച്ച് സോണി എക്സ്പീരിയ L2 സ്മാർട്ട്ഫോൺ ഇന്ത്യയിലവതരിച്ചു. കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോ 2018 ലായിരുന്നു ഈ സ്മാർട്ട്ഫോൺ ആദ്യമായി അവതരിച്ചത്. 2013 ൽ അവതരിച്ച എക്സ്പീരിയ L-ന്‍റെ പിൻഗാമിയാണ് പുതിയ എക്സ്പീരിയ L2.
Samayam Malayalam sony xperia l2 launched in india priced at rs 19990
സോണി എക്സ്പീരിയ L2 സ്മാർട്ട്ഫോൺ ഇന്ത്യയിൽ


19,990 രൂപ പ്രൈസ് ടാഗിലാണ് ഈ സ്മാർട്ട്ഫോൺ അവതരിച്ചിരിക്കുന്നത്. ഫ്ലിപ്പ്കാർട്ട്, ആമസോൺ തുടങ്ങിയ ഓൺലൈൻ സൈറ്റുകൾ വഴിയായിരിക്കും വില്പന. ഇന്ത്യയിൽ മോട്ടോ X4, വിവോ V7 സ്മാർട്ടുഫോണുകളുമായി കിടപിടിക്കുന്നതിനാണ് എക്സ്പീരിയ L2 സ്മാർട്ട്ഫോണിന്‍റെ വരവ്. ബ്ലാക്ക്, ഗോൾഡ് കളർ സ്കീമിലായിരിക്കും എക്സ്പീരിയ L2 ലഭ്യമാവുക.

സവിശേഷതകൾ

5.5 ഇഞ്ച് ഡിസ്പ്ലെ

1.5GHz ക്വാഡ് കോർ മീഡിയടെക് MT6737T പ്രോസസർ

ആൻഡ്രോയിഡ് 7.1.1 നുഗട്ട്

3GB റാം

32GB സ്റ്റോറേജ്

3300mAh ബാറ്ററി

13MP റിയർ ക്യാമറ

8MP ഫ്രണ്ട് ക്യാമറ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്