ആപ്പ്ജില്ല

പെണ്ണുങ്ങളെ ട്രാക്ക് ചെയ്യാൻ ആപ്പ്! ഒരു മില്യൺ ഡൗൺലോഡ്!!

സംഭവം സൗദി അറേബ്യയിലാണ്. കുടുംബത്തിലെ സ്ത്രീകളെ, അത് ഭാര്യയോ, മകളോ,സഹോദരിയോ ആരുമാവട്ടെ, സ്ഥിരമായി ട്രാക്ക് ചെയ്യുകയാണ് പുരുഷന്മാര്‍.

Samayam Malayalam 19 Feb 2019, 4:25 pm
സ്ത്രീശാക്തീകരണത്തെക്കുറിച്ചും സ്ത്രീയ്ക്ക് തുല്യസ്ഥാനം നല്‍കുന്നതിനെപ്പറ്റിയുമെല്ലാം ആവേശപൂര്‍വം സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഈ നൂറ്റാണ്ടില്‍ത്തന്നെയാണ് ഞെട്ടിക്കുന്ന മറ്രൊരു വശവും ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ടെക്നോളജി പോലും സ്ത്രീ സുരക്ഷയ്ക്കായി വിനിയോഗിച്ചു കൊണ്ടിരിക്കുന്ന ഈ ന്യൂജെൻ കാലത്തിലും സ്ത്രീകളുടെ ചലനം അറിയാനായുള്ള ട്രാക്കിങ് ആപ്ലിക്കേഷന് വൻ പ്രചാരമാണ് ലഭിക്കുന്നത്.
Samayam Malayalam ആബ്ഷെയർ


സംഭവം സൗദി അറേബ്യയിലാണ്. കുടുംബത്തിലെ സ്ത്രീകളെ, അത് ഭാര്യയോ, മകളോ,സഹോദരിയോ ആരുമാവട്ടെ, സ്ഥിരമായി ട്രാക്ക് ചെയ്യുകയാണ് പുരുഷന്മാര്‍. ആബ്ഷെയര്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷൻ വഴിയാണ് ട്രാക്കിങ് നടത്തുന്നത്. ഈ ആപ്പിന് ഇതിനോടകം ഒരു മില്യണിലധികം ഡൗൺലോഡും ലഭിച്ചു കഴിഞ്ഞു.

View this post on Instagram A post shared by 🌜teen feminists🌛 (@teenfeminism_) on Feb 13, 2019 at 11:34am PST

2015 മുതലാണ് ആപ്പ് നിലവില്‍ വന്നത്. സര്‍ക്കാര്‍ സര്‍വീസ് ആപ്പാണ് ആബ്‍ഷെയര്‍ എന്നു കൂചി അറിയുമ്പോഴാണ് സ്ത്രീകളെ രഹസ്യമായി പിന്തുടരാൻ എത്രമാത്രം നിയമത്തിന്‍റെ പിന്‍ബലവും ഉണ്ടെന്ന് മനസിലാകുക. സൗദി അറേബ്യയില്‍ സ്ത്രീകളുടെ സംരക്ഷകനാവുക എന്നത് പുരുഷന്‍റെ ഉത്തരവാദിത്തമാണ്. സ്ത്രീകളെ നിയന്ത്രിക്കാനും അവര്‍ക്ക് പരിധി നിശ്ചയിക്കാനും പുരുഷന് പൂര്‍ണ അവകാശമുണ്ട്.

എന്നാല്‍ ട്രാക്ക് ചെയ്യുന്നത് വീട്ടില്‍ പൂട്ടിയിടുന്നതിനേക്കാള്‍ ഭേദമാണ് എന്ന അഭിപ്രായമാണ് ഭൂരിഭാഗം സ്ത്രീകളും പങ്കുവെക്കുന്നത്. ആപ്പിനെ കുറ്റം പറയാതെ അതിന്‍റെ നിര്‍മ്മിതിയിലേക്ക് നയിക്കുന്ന നിരോധന നിയമങ്ങളെ ചര്‍ച്ചയാക്കൂ എന്നാണ് അവര്‍ ലോകത്തോട് പറയുന്നത്.


ഈ ആപ്പ് സ്റ്റോറില്‍ അനുവദിക്കുന്നതെന്തിന് എന്ന് ആപ്പിളിനോടും ഗൂഗിളിനോടും പല അന്താരാഷ്ട്ര സംഘടനകളും ചോദിക്കുന്നുണ്ട്. എന്നാല്‍ ഈ ചോദ്യങ്ങൾ സൗദിയിലെ നേതാക്കളോട് ചോദിക്കേണ്ടതല്ലേ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്