ആപ്പ്ജില്ല

Vivo Y16 | ബജറ്റ് വിപണി പിടിക്കാൻ വിവോ വൈ16 ഇന്ത്യയിൽ, വില 9,999 രൂപ മുതൽ

Vivo Y16 |വിവോ വൈ16 രണ്ട് വേരിയന്റുകളിലാണ് ഇന്ത്യയിലെത്തിയത്. ബേസ് വേരിയന്റിൽ 3 ജിബി റാമും 32 ജിബി സ്റ്റോറേജുമാണ് ഉള്ളത്. ഹൈ എൻഡ് വേരിയന്റിൽ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുണ്ട്.

Samayam Malayalam 27 Sept 2022, 2:24 pm

ഹൈലൈറ്റ്:

Highlights
  • വിവോ വൈ16 കമ്പനിയുടെ ഇ-സ്റ്റോറുകളിലും മറ്റ് റീട്ടെയിൽ സ്റ്റോറുകളിലും ലഭ്യമാകും.
  • 13 എംപി പ്രൈമറി ക്യാമറയുള്ള ഡ്യവൽ പിൻ ക്യാമറ സെറ്റപ്പാണ് ഫോണിലുള്ളത്.
  • ബ്ലാക്ക്, ഡ്രിസിലിങ് ഗോൾഡ് കളർ ഓപ്ഷനുകളിൽ സ്മാർട്ട്ഫോൺ ലഭ്യമാകും.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Vivo Y16
വിവോ വൈ16 (Vivo Y16) സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. രാജ്യത്ത് ജനപ്രിതി നേടിയ വൈ സീരീസിലെ ഈ പുതിയ ഡിവൈസ് ഒരു ബജറ്റ് സ്മാർട്ട്ഫോണാണ്. ഇതിനകം തന്നെ ഈ സീരീസിൽ വിവോ വൈ22, വിവോ വൈ35, വിവോ വൈ75 5ജി, വിവോ വൈ21ജി തുടങ്ങിയ ഡിവൈസുകൾ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. വിവോ വൈ16 ഇന്ത്യയിൽ മത്സരിക്കുന്നത് റിയൽമി നാർസോ 30എ, ഇൻഫിനിക്സ് ഹോട്ട് 10എസ്, ടെക്നോ സ്പാർട്ട് 7ടി, പോക്കോ എം4 പ്രോ തുടങ്ങിയ ഫോണുകളോടാണ്.
വിവോ വൈ16: വില

വിവോ വൈ16 രണ്ട് വേരിയന്റുകളിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ബേസ് വേരിയന്റിൽ 3 ജിബി റാമും 32 ജിബി സ്റ്റോറേജ് സ്പൈസുമാണുള്ളത്. ഈ വേരിയന്റിന് 9,999 രൂപയാണ് വില. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ടോപ്പ് എൻഡ് മോഡലിന് 12,499 രൂപയാണ് വില. ബ്ലാക്ക്, ഡ്രിസിലിങ് ഗോൾഡ് കളർ ഓപ്ഷനുകളിൽ സ്മാർട്ട്ഫോൺ ലഭ്യമാകും. ഫോണിന്റെ വിൽപ്പന വിവരങ്ങൾ വിവോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

മടക്കിയാലും ഒടിയില്ല; അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി വിവോ എക്സ് ഫോൾഡ്+

വിവോ വൈ16 കമ്പനിയുടെ ഇ-സ്റ്റോറുകളിലും റീട്ടെയിൽ സ്റ്റോറുകളിലും ലഭ്യമാകും. ഡിവൈസ് വാങ്ങുന്നവർക്ക് ലഭിക്കുന്ന ഓഫറുകൾ വിവോ പ്രഖ്യാപിച്ചിട്ടുണ്ട്. കൊട്ടക്ക്, ഐഡിഎഫ്സി, വൺകാർഡ്, ബാങ്ക് ഓഫ് ബറോഡ, ഫെഡറൽ ബാങ്ക് തുടങ്ങിയവയുടെ കാർഡുകൾ ഉപയോഗിച്ച് ഫോൺ പർച്ചേസ് ചെയ്യുന്ന ആളുകൾക്ക് 1000 രൂപ ക്യാഷ്ബാക്ക് ലഭിക്കും. എച്ച്ഡിഎഫ്സി ബാങ്ക് ഡെബിറ്റ്, ക്രഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഓൺലൈനായി സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് 750 രൂപ ക്യാഷ്ബാക്ക് ലഭിക്കും.

വിവോ വൈ16: സവിശേഷതകൾ

വിവോ വൈ16 സ്മാർട്ട്ഫോണിൽ 1600 × 720 പിക്സൽ റെസല്യൂഷനുള്ള 6.51 ഇഞ്ച് എൽസിഡി ഡിസ്പ്ലേയാണുള്ളത്. ഈ എച്ച്ഡി+ ഡിസ്പ്ലെ വീഡിയോ സ്ട്രീമിങ് അടക്കമുള്ള കാര്യങ്ങൾക്ക് മികച്ചതാണ്. പ്ലാസ്റ്റിക് ബാക്ക് പാനലാണ് വിവോ ഈ ഡിവസിൽ കൊടുത്തിരിക്കുന്നത്. ഫോണിന്റെ വലത് വശത്തായി ഫിങ്കർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്. ഫേസ് വേക്ക് ഫീച്ചറും ഇതിലുണ്ട്. ഫ്ലാറ്റ് ഫ്രെയിം 2.5ഡി കർവ്ഡ് ഡിസൈനാണ് വിവോ ഈ ഫോണിൽ നൽകിയിരിക്കുന്നത്.

ഇനി പുതിയ രാജാക്കന്മാരുടെ കാലം, റെഡ്മി നോട്ട് 12 സീരീസ് വരുന്നു

4 ജിബി വരെ റാമും 64 ജിബി വരെ സ്റ്റോറേജ് സ്‌പെയ്‌സുമുള്ള വിവോ വൈ16 സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് മീഡിയടെക് ഹീലിയോ പി 35 സിസ്റ്റം-ഓൺ-ചിപ്പ് ആണ്. സ്റ്റോറേജ് 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാനും റാം 1 ജിബി വരെ എക്സ്പാൻഡ് ചെയ്യാനുമുള്ള സംവിധാനം ഡിവൈസിലുണ്ട്. ആൻഡ്രോയിഡ് 12 ബേസ്ഡ് ഫൺടച്ച് ഒഎസ് 12ലാണ് ഫോൺ പ്രവർത്തിക്കുന്നത്. 5,000 എംഎഎച്ച് ബാറ്ററിയും ഈ ഡിവൈസിൽ വിവോ നൽകിയിട്ടുണ്ട്.

രണ്ട് പിൻ ക്യാമറകളുമായിട്ടാണ് വിവോ വൈ16 വരുന്നത്. 13 എംപി സെൻസറാണ് പ്രൈമറി ക്യാമറയിലേത്. ഇതിനൊപ്പം 2 എംപി മാക്രോ സെൻസറും കൊടുത്തിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻവശത്ത്, 5 എംപി ക്യാമറയാണുള്ളത്. വൈഫൈ, ബ്ലൂട്ടൂത്ത് 5.0, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളും ഡിവൈസിൽ നൽകിയിരിക്കുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്