ആപ്പ്ജില്ല

ക്വാഡ് ക്യാമറകളും 128 ജിബി സ്റ്റോറേജുമായി വിവോ Y50

സ്ക്രീനിലെ പഞ്ച് ഹോൾ കട്ടൗട്ടിൽ സെൽഫി ഷൂട്ടർ സജ്ജീകരിച്ചിരിക്കുന്നു. 128 ജിബി സ്റ്റോറേജും ഫോണിൽ നൽകിയിട്ടുണ്ട്. ഒരു മൈക്രോഎസ്ഡി കാർഡിന്റെ സഹായത്തോടെ ഈ സ്റ്റോറേജ് വികസിപ്പിക്കാനുമാവും.

Samayam Malayalam 25 Apr 2020, 1:32 pm
വിവോ S6 , വിവോ V19 എന്നീ സ്മാർട്ഫോണുകൾക്ക് ശേഷം വീണ്ടും പുതിയ ഹാൻഡ്‌സെറ്റ് ലോഞ്ച് ചെയ്തിരിക്കുകയാണ് ചൈനീസ് സ്മാർട്ഫോൺ നിർമ്മാതാക്കളായ വിവോ. വിവോ Y50 എന്ന ഹാൻഡ്‌സെറ്റ് ആണ് കമ്പനി ചൈനയിൽ ലോഞ്ച് ചെയ്തത്. റെക്ടാംഗുലർ ആകൃതിയിലുള്ള ക്യാമറ മൊഡ്യൂളിൽ നാല് ക്യാമറകളും എൽഇഡി ഫ്ലാഷുമാണ് കമ്പനി നൽകിയിരിക്കുന്നത്. സ്ക്രീനിലെ പഞ്ച് ഹോൾ കട്ടൗട്ടിൽ സെൽഫി ഷൂട്ടർ സജ്ജീകരിച്ചിരിക്കുന്നു. 128 ജിബി സ്റ്റോറേജും ഫോണിൽ നൽകിയിട്ടുണ്ട്. ഒരു മൈക്രോഎസ്ഡി കാർഡിന്റെ സഹായത്തോടെ ഈ സ്റ്റോറേജ് വികസിപ്പിക്കാനുമാവും.
Samayam Malayalam vivo y50 smartphone with quad cameras and 128gb storage launched know spec and features
ക്വാഡ് ക്യാമറകളും 128 ജിബി സ്റ്റോറേജുമായി വിവോ Y50


ഐഫോണിനെ തോൽപ്പിക്കാൻ വൺപ്ലസ് 8, ഇന്ത്യയിലെ വില പ്രഖ്യാപിച്ചു

CNY 1,698 ആണ് ഹാൻഡ്‌സെറ്റിന്റെ ചൈനീസ് വിപണിയിലെ വില. ഇന്ത്യൻ രൂപ ഏകദേശം 18,500 രൂപ വരുമിത്. ബ്ലാക്ക്, ബ്ലൂ, സിൽവർ എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് വിവോ Y19 വാങ്ങാനാവുക. കമ്പനിയുടെ ഒഫീഷ്യൽ വെബ്‌സൈറ്റിൽ നിന്നും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ നിന്നും ഹാൻഡ്‌സെറ്റ് വാങ്ങാനാവും. ഇന്ത്യ അടക്കമുള്ള രാജ്യാന്തര വിപണികളിൽ ഹാൻഡ്‌സെറ്റ് എപ്പോഴാണ് എത്തുക എന്ന കാര്യം കമ്പനി അറിയിച്ചിട്ടില്ല.

വിവോ Y50 സ്പെസിഫിക്കേഷൻസ്
ഡിസ്പ്ലേ: 6.53-ഇഞ്ച് LCD ഫുൾ HD+ ഡിസ്പ്ലേ, റസല്യൂഷൻ 2340x1080 പിക്സൽസ്, 19.5:9 ആസ്പെക്ട് അനുപാതം, 90.7 ശതമാനം സ്ക്രീൻ-ടു-ബോഡി അനുപാതം
പ്രൊസസർ: ക്വാൽകോം സ്നാപ്ഡ്രാഗൺ 665 SoC
റാം: 8 ജിബി
സ്റ്റോറേജ്: 128 ജിബി, മൈക്രോഎസ്ഡി കാർഡ് ഉപയോഗിച്ച് വികസിപ്പിക്കാം
ഓപ്പറേറ്റിംഗ് സിസ്റ്റം: ആൻഡ്രോയിഡ് 10 ഫൺടച്ച് OS 10
റിയർ ക്യാമറകൾ: 13-മെഗാപിക്സൽ പ്രൈമറി സെൻസർ, ഒരു 8-മെഗാപിക്സൽ അൾട്രാ-വൈഡ്-ആംഗിൾ ലെൻസ്, ഒരു 2-മെഗാപിക്സൽ മാക്രോ ലെൻസ്, 2-മെഗാപിക്സൽ ഡെപ്ത് സെൻസർ
ഫ്രന്റ് ക്യാമറ: 16-മെഗാപിക്സൽ സെൻസർ
ബാറ്ററി: 5000mAh,18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
മറ്റ് ഫീച്ചറുകൾ: വൈഫൈ 802.11 ac, ബ്ലൂടൂത്ത് 5.1 LE, ഡ്യൂവൽ 4G വോൾട്ടെ, GPS, NFC, USB ടൈപ്പ്-സി ചാർജിങ് പോർട്ട്, ഫിംഗർപ്രിന്റ് സ്കാനർ, ജോവി സ്മാർട്ട് വോയിസ് അസിസ്റ്റന്റ്
കളറുകൾ: ബ്ലാക്ക്, ബ്ലൂ, സിൽവർ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്