ആപ്പ്ജില്ല

ഡിജിറ്റൽ പെയ്മെന്‍റ് സർവീസ് ജനങ്ങൾക്കായി തുറന്നുകൊടുത്ത് വാട്സ്ആപ്പ്

വാട്സ്ആപ്പ് പെയ്മെന്‍റിലൂടെ ഉപഭോക്താക്കൾക്ക് പണം സ്വീകരിക്കാനും അയക്കാനും സാധിക്കും.

Samayam Malayalam 15 Jun 2018, 2:00 pm
യുപിഐ (യൂനിഫൈഡ് പെയ്മെന്‍റ്സ് ഇന്‍റർഫേസ്) അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ പെയ്മെന്‍റ് സർവീസ് വാട്സ്ആപ്പ് ഒടുവിൽ ജനങ്ങൾക്കായി തുറന്നുകൊടുത്തു. ഇനിമുതൽ വാട്സ്ആപ്പ് പെയ്മെന്‍റിലൂടെ ഉപഭോക്താക്കൾക്ക് പണം സ്വീകരിക്കാനും അയക്കാനും സാധിക്കും. മാസങ്ങളായുള്ള പരീക്ഷണങ്ങൾക്ക് ഒടുവിലാണ് സേവനം ജനങ്ങൾക്കായി ലഭ്യമാക്കിയിരിക്കുന്നത്.
Samayam Malayalam wedwqdqw


വാട്സ് ആപ്പ് പെയ്മെന്‍റ് നടപടിക്രമങ്ങൾ വളരെ ലളിതമാണ്. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഫോൺ നമ്പറുമായി ബന്ധിപ്പിക്കുകയെ വേണ്ടൂ. ഇതു പൂർത്തിയാക്കിയാൽ വാട്സ്ആപ്പിലൂടെ നിങ്ങൾക്ക് പണമയക്കാനും സ്വീകരിക്കാനും കഴിയും. ക്യൂആർ കോഡ് സ്കാൻ ചെയ്തും പണമയക്കാവുന്നതാണ്.

വിപണി പങ്കാളിത്തം നേടിയെടുക്കാൻ ശ്രമിക്കുന്ന ഫേസ്ബുക്ക് തങ്ങളുടെ വാട്സ്ആപ്പ് പെയ്മെന്‍റ് സേവനങ്ങൾ 20 കോടി ജനങ്ങളിലേക്ക് എത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിനായി ഇന്ത്യയിലെ മുൻനിര ബാങ്കുകളായ എസ്ബിഐ, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക് എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്തിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്