ആപ്പ്ജില്ല

ഐഫോൺ അല്ല! ഏതാണ് മമ്മൂട്ടിയുടെ ആ ഫോൺ?

വർക്ക് ഫ്രം ഹോമിൽ മടി പിടിച്ചിരിക്കാതെ വർക്ക് ഔട്ട് ചെയ്യുകയാണ് എന്ന കുറിപ്പോടെ മമ്മൂട്ടി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോയിലെ ഫോണും ഇപ്പോൾ ചർച്ച വിഷയമാണ്.

Samayam Malayalam 17 Aug 2020, 9:56 am
Samayam Malayalam PC: Instagram/ Mammootty

കഴിഞ്ഞ ദിവസം നടൻ മമ്മൂട്ടി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോ വൈറൽ നിമിഷങ്ങൾ മാത്രമേ വേണ്ടി വന്നുള്ളൂ. വർക്ക് ഫ്രം ഹോമിൽ മടി പിടിച്ചിരിക്കാതെ വർക്ക് ഔട്ട് ചെയ്യുകയാണ് എന്ന കുറിപ്പോടെ മമ്മൂട്ടി പോസ്റ്റ് ചെയ്ത ഫോട്ടോ 8 ലക്ഷത്തിനടുത്ത് ലൈക്കുകൾ നേടി മുന്നേറുകയാണ്. കൂട്ടത്തിൽ ചർച്ച വിഷയമായ ഒന്നാണ് ഏതാണ് മമ്മൂട്ടി ഫോട്ടോ എടുത്ത ഫോൺ ഏതാണ് എന്നുള്ളത്? സാധാരണ ഗതിയിൽ സിനിമാ നടന്മാരുടെ കൂട്ടുകൂടാറുള്ള ഐഫോൺ അല്ല ഈ ചിത്രങ്ങളിൽ മമ്മൂട്ടിയുടെ ഫോൺ എന്ന് വ്യക്തം. അപ്പോൾ പിന്നെ കറുപ്പിൽ തിളങ്ങുന്ന ഈ ഫോൺ ഏതാണ്?

ദക്ഷിണ കൊറിയൻ സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ ആയ സാംസങ് ഈ വർഷം മാർച്ചിൽ ഇന്ത്യൻ വിപണിയിലെത്തിച്ച ഗാലക്‌സി S20 അൾട്രാ ആണ് പുത്തൻ ഇൻസ്റ്റാഗ്രാം ചിത്രത്തിൽ മമ്മൂട്ടിയുടെ കൈകളിൽ. ഗാലക്‌സി S20 ശ്രേണിയിലെ ഏറ്റവും ഉയർന്ന മോഡൽ ആയ ഗാലക്‌സി S20 അൾട്രായ്ക്ക് 97,999 രൂപയാണ് വില.


6.9-ഇഞ്ചുള്ള QHD ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേയാണ് ഗാലക്‌സി S20 അൾട്രായ്ക്ക്. 12 ജിബി/16 ജിബി LPDDR5 റാം, 128 ജിബി/ 256 ജിബി/ 512 ജിബി സ്റ്റോറേജ് എന്നീ ഓപ്‌ഷനുകളാണ് LTE, 5G വേരിയന്റിനുള്ളത്. 5,000mAh ആണ് ബാറ്ററി കപ്പാസിറ്റി. ഒപ്റ്റിക്കൽ അഡാപ്റ്ററിലൂടെ 45W ഫാസ്റ്റ് ചാർജിങും സാംസങ് ഗാലക്‌സി S20 അൾട്രാ സപ്പോർട്ട് ചെയ്യും.

സാംസങ് ഗാലക്‌സി നോട്ട് 20യുടെ വില പ്രഖ്യാപിച്ചു; ബുക്കിങ് തുടങ്ങി

ആൻഡ്രോയിഡ് 10 അടിസ്ഥാനമായ One UI ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഗാലക്സി S20 അൾട്രാ പ്രവർത്തിക്കുന്നത്. 5G വേരിയന്റിന്റെ ഭാരം 222 ഗ്രാമാണ്. ക്വാഡ് റിയർ ക്യാമറ സംവിധാനമാണ് ഫോണിലുള്ളത്. പ്രൈമറി ക്യാമറ108-മെഗാപിക്സൽ സെൻസറാണ്. 48-മെഗാപിക്സൽ ആണ് ടെലിഫോട്ടോ ക്യാമറ. 12 എംപിയുടെ അൾട്രാ വൈഡ് ക്യാമറയും ഡെപ്ത് സെൻസറും ഈ ക്യാമറ സംവിധാനത്തിലുണ്ട്. പുതിയ പെരിസ്‌കോപ്‌-സ്റ്റൈൽ ടെലിഫോട്ടോ ലെൻസും ഫോണിലുണ്ട്, 10x ഹൈബ്രിഡ് ഒപ്റ്റിക്കൽ സൂമും 100X വരെ പരമാവധി ‘സൂപ്പർ റസല്യൂഷൻ സൂമും' ആണ് ഇതിൽ ലഭിക്കുക. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 40-മെഗാപിക്സലിന്റെ സെൻസർ ആണ് മുൻഭാഗത്ത് നൽകിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്