ആപ്പ്ജില്ല

റെഡ്മി നോട്ട് 7 പ്രൊ വില്‍പ്പന തുടങ്ങി; ഇത്തവണ കാത്തിരുപ്പ് വേണ്ട

പതിവിന് വിപരീതമായി ഫ്ലാഷ് സെയില്‍ കൂടാതെ മൂന്ന് ദിവസം തുടര്‍ച്ചയായ വില്‍പ്പനയാണ് ഷവോമി ഒരുക്കിയിരിക്കുന്നത്. മൂന്ന് നിറങ്ങളിലായെത്തുന്ന റെഡ്മി നോട്ട് 7 പ്രൊ ഫ്ലിപ്കാര്‍ട്ട്, mi.com എന്നിവിടങ്ങളില്‍ നിന്നും പര്‍ച്ചേസ് ചെയ്യാം

Samayam Malayalam 10 Jul 2019, 5:44 pm

ഹൈലൈറ്റ്:

  • റെഡ്മി നോട്ട് 7 പ്രൊ വില്‍പ്പന തകൃതിയായി തുടരുന്നു
  • ജൂലൈ 12 വരെ ഫ്ലാഷ് സെയില്‍ കൂടാതെ ഫോണ്‍ സ്വന്തമാക്കാം
  • 6ജിബി RAM 128ജിബി ROM ടോപ് വേരിയന്‍റിന് വില 16,999 രൂപ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam xaomi redmi note 7 pro starts selling no wait this time
റെഡ്മി നോട്ട് 7 പ്രൊ വില്‍പ്പന തുടങ്ങി; ഇത്തവണ കാത്തിരുപ്പ് വേണ്ട
ഷവോമി റെഡ്മി നോട്ട് 7 പ്രൊ വില്‍പ്പന ആരംഭിച്ചു. പതിവിന് വിപരീതമായി ഫ്ലാഷ് സെയില്‍ കൂടാതെ മൂന്ന് ദിവസം തുടര്‍ച്ചയായ വില്‍പ്പനയാണ് ഷവോമി ഒരുക്കിയിരിക്കുന്നത്. മൂന്ന് നിറങ്ങളിലായെത്തുന്ന റെഡ്മി നോട്ട് 7 പ്രൊ ജൂലൈ 12 വരേക്കും വിവിധ ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്നായി ഉപഭോക്താക്കള്‍ക്ക് വാങ്ങാന്‍ അവസരമുണ്ട്. വില്‍പ്പന നടക്കുന്ന മൂന്ന് ദിവസങ്ങള്‍ കൂടി പിന്നിടുന്നതോടെ ലോകത്തെമ്പാടുമായി ഒന്നരക്കോടി നോട്ട് 7 സീരീസിന്‍റെ വില്‍പ്പനയാണ് ഷവോമി പ്രതീക്ഷിക്കുന്നത്.
മൂന്ന് വേരിയന്‍റികളിലാണ് ഷവോമി റെഡ്മി നോട്ട് 7 പ്രോ എത്തുന്നത്. 4 ജിബി RAM 64 ജിബി ROM ബേസ് വേരിയന്‍റ്, 6 ജിബി RAM 64ജിബി ROM മിഡില്‍ വേരിയന്‍റ്, 6 ജിബി RAM 128 ജിബി ROM ടോപ് വേരിയന്‍റ് എന്നിങ്ങനെയാണ് മൂന്ന് മോഡലുകള്‍. നെബ്യുള റെഡ്, സ്പേസ് ബ്ലാക്ക്, നെപ്റ്റ്യൂണ്‍ ബ്ലു എന്നീ മൂന്ന് നിറങ്ങളിലാണ് ഫോണ്‍ എത്തുന്നത്.

ഡോട്ട് നോച്ചോടുകൂടിയ 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേയാണ് നോട്ട് 7 പ്രോയിലെത്തുന്നത്. സ്നാപ്പ്ഡ്രാഗണ്‍ 675 SoC ക്വാല്‍കോം പ്രൊസസറാണ് ഫോണിന്‍റെ ബ്രെയിന്‍. 48 മെഗാപിക്സല്‍ IMX586 സെന്‍സറിനൊപ്പം 5 MP സെക്കന്‍ഡറി സെന്‍സറും അടങ്ങിയതാണ് ക്യാമറ. അപ്രച്ചര്‍ 1.79. മുന്‍വശത്ത് 13 മെഗാപിക്സല്‍ സെല്‍ഫി ക്യാമറയും റെഡ്മി നല്‍കിയിരിക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അടങ്ങിയിരിക്കുന്ന റിയര്‍ ക്യാമറയില്‍ AI പോട്രേയ്റ്റ് മോഡ്, AI സീന്‍ ഡിറ്റക്ഷന്‍, നൈറ്റ് മോഡ് എന്നിവയും അടങ്ങിയിരിക്കുന്നു. ഒപ്പം 4K വിഡിയോ റെക്കോര്‍ഡിംഗ് സൗകര്യവും റെഡ്മി നോട്ട് 7 പ്രോയിലുണ്ട്.


മുന്നിലും പിന്നിലും തെളിഞ്ഞു നില്‍ക്കുന്ന ഗൊറില്ല ഗ്ലാസ് കൂടതല്‍ മിഴിവും സ്ക്രാച്ച് രഹിത ഉപയോഗവും വാഗ്ദാനം ചെയ്യുന്നുണ്ട്. 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക്, ടൈപ്പ് സി ചാര്‍ജിംഗ് സ്ലോട്ട്, USB-C പോര്‍ട്ട് എന്നിവയാണ് മറ്റ് സവിശേഷതകള്‍. ശക്തമായ 4000 MAH ബാറ്ററി മുന്‍പത്തേക്കാള്‍ 20 ശതമാനം അധികം സ്റ്റാന്‍ഡ്ബൈ ടൈം അവകാശപ്പെടുന്നുണ്ട്. ക്വാല്‍കോം ക്വിക്ക് ചാര്‍ജര്‍ വേഗത്തിലുളള ചാര്‍ജിംഗും വാഗ്ദാനം ചെയ്യുന്നു.

mi വെബ്സൈറ്റിലും ഫ്ലിപ്കാര്‍ട്ടിലുമാണ് റെഡ്മി നോട്ട് 7 പ്രൊയുടെ വില്‍പ്പന നടക്കുന്നത്. 13,999 , 15,999 , 16,999 എന്നിങ്ങനെയാണ് യഥാക്രം മൂന്ന് വേരിയന്‍റികളുടെയും വില. ഇതോടൊപ്പം ജിയോ ക്യാഷ് ബാക്ക് ഓഫര്‍, എയര്‍ടെല്‍ ഡബിള്‍ ഡാറ്റ ഓഫര്‍, എംഐ എക്സ്ചേഞ്ച് പ്ലാന്‍, നോ കോസ്റ്റ് ഇഎംഐ തുടങ്ങിയ ഓഫറുകളും റെഡ്മി അവതരിപ്പിക്കുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്