ആപ്പ്ജില്ല

ഇലക്ട്രിക്ക് സ്കൂട്ടറുമായി ഷവോമി; വിലകേട്ടാൽ ഞെട്ടും

ഹിമോ സി20, ഹിമോ വി1 തുടങ്ങിയ ഫോള്‍ഡബില്‍ ഇലക്ട്രിക് ബൈക്കുകൾക്ക് പിന്നാലെയാണ് മോപ്പഡിന്റെ വരവ്.ചൈനീസ് വിപണിയിൽ 2999 യെൻ ആണ് വില, ഏകദേശം 31,188 രൂപ. ജൂണിലായിരിക്കും ചൈനീസ് വിപണിയിൽ സ്കൂട്ടർ എത്തുക.

Samayam Malayalam 28 Apr 2019, 2:16 am

ഹൈലൈറ്റ്:

  • 60, 120 കിലോമീറ്റർ സഞ്ചരിക്കാവുന്ന മോഡലുകളാണ് അവതരിപ്പിക്കുന്നത്
  • ജൂണിൽ വിപണിയിലെത്തും
  • സ്കൂട്ടറിന് 53 കിലോ ഭാരമുണ്ട്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam xiaomi
ബെയ്ജിങ്: വാഹന നിർമ്മാണ രംഗത്തേക്കുള്ള കടന്നുവന്ന് ഷവോമി. ടി 1 എന്ന ഇലക്ട്രിക്ക് മോപ്പഡുമായാണ് കമ്പനിയുടെ വരവ്. ഷവോമിയുടെ കീഴിലുള്ള ഹിമോ എന്ന വാഹന നിർമ്മാണ കമ്പനിയാണ് ഇലക്ട്രിക്ക് മോപ്പഡ് അവതരിപ്പിച്ചിരിക്കുന്നത്. തുടക്കത്തിൽ ചൈനീസ് വിപണിയിലായിക്കും മോപ്പഡ് വിൽക്കുക. ചൈനീസ് വിപണിയിൽ 2999 യെൻ ആണ് വില, ഏകദേശം 31,188 രൂപ. ജൂണിലായിരിക്കും ചൈനീസ് വിപണിയിൽ സ്കൂട്ടർ എത്തുക.
സ്കൂട്ടറിന് 53 കിലോ ഭാരമുണ്ട്. 1515 എംഎം നീളവും 665 എംഎം വീതിയും 1025 എംഎം ഉയരവുമുണ്ട്. 14000 എംഎഎച്ച് കപ്പാസിറ്റിയുള്ള ബാറ്ററിയായിരിക്കും വാഹനത്തിൽ ഉണ്ടാകുക. ഒരുതവണ ചാർജ്ജ് ചെയ്താൽ 60 കിലോമീറ്റർ സഞ്ചരിക്കാം. 120 കിലോമീറ്റർ സഞ്ചരിക്കാവുന്ന മോഡലും ഉണ്ടായിരിക്കുന്നതാണ്. മുന്നിൽ ഫോർക്കും പിന്നിൽ കോയിൽഓവർ സസ്പെൻഷനുമായിരിക്കും ഉണ്ടാകുക.

അതുപോലെ, മുന്നിൽ ഹൈഡ്രോളിക് ഡിസ്ക് ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്കുമാണ് ഉണ്ടാവുക. 18000 സിഡി പ്രകാശം ചൊരിയുന്ന എൽഇഡി ലാമ്പ് വാഹനത്തിൽ ഉണ്ടാകും. ഹിമോ സി20, ഹിമോ വി1 തുടങ്ങിയ ഫോള്‍ഡബില്‍ ഇലക്ട്രിക് ബൈക്കുകൾക്ക് പിന്നാലെയാണ് മോപ്പഡിന്റെ വരവ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്