ആപ്പ്ജില്ല

പത്തു മണിക്കൂര്‍ ഓടും, ഷവോമിയുടെ പുതിയ ബ്ലൂടൂത്ത് ഹെഡ്സെറ്റ്

ഷവോമി കുടുംബത്തില്‍ നിന്നും പുതിയ എംഐ ബ്ലൂടൂത്ത് ഹെഡ്സെറ്റ് എത്തി

Samayam Malayalam 30 May 2018, 11:25 am
ഷവോമി കുടുംബത്തില്‍ നിന്നും പുതിയ എംഐ ബ്ലൂടൂത്ത് ഹെഡ്സെറ്റ് എത്തി. ഒറ്റ ചാര്‍ജില്‍ പത്തു മണിക്കൂര്‍ വരെ ഉപയോഗിക്കാം എന്നാണ് കമ്പനി ഇതിന്‍റെ പ്രധാന സവിശേഷതയായി എടുത്തു പറയുന്നത്. ബ്ലൂടൂത്ത് v4.1 ടെക്നോളജിയില്‍ എത്തുന്ന ഹെഡ്സെറ്റിന്‍റെ വില 3,150 രൂപയാണ്.
Samayam Malayalam xiaomi-mi-bluetooth-headset


മികച്ച ഡിസൈന്‍ ആണ് ഈ ഹെഡ്സെറ്റിന്റേതെന്ന് കമ്പനി അവകാശപ്പെടുന്നു. മൃദുലമായ പി യു മെറ്റീരിയല്‍ കൊണ്ടാണ് ഇതിന്‍റെ കുഷ്യന്‍സ് നിര്‍മ്മിച്ചിരിക്കുന്നത്. ഹെഡ്ബാന്‍ഡ് ആവട്ടെ സിലിക്കോണ്‍ ആണ്.

വോയ്സ് കോളുകള്‍ക്ക് വേണ്ടിയുള്ള ബട്ടണുകള്‍, മ്യൂസിക് പ്ലേബാക്ക് ബട്ടണുകള്‍ എന്നിവയ്ക്കൊപ്പം ഇന്‍ബില്‍റ്റ് വോയ്സ് അസിസ്റ്റന്റ് സൗകര്യവും ഉണ്ട്. അടിയിലുള്ള ബട്ടന്‍ ഉപയോഗിച്ച് ശബ്ദം ക്രമീകരിക്കാം.

ഹെഡ്സെറ്റിന്‍റെ ബാറ്ററി ശേഷി 400 എംഎഎച്ച് ആണ്. കൂടുതല്‍ മികച്ച ശ്രവ്യാനുഭവം നല്‍കുന്നതിനായി 40mm ഡൈനാമിക് ഡ്രൈവര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിലവില്‍ ബ്ലാക്ക് നിറത്തിലുള്ള ഹെഡ്സെറ്റ് ആണ് ലഭ്യമാവുക. ഷവോമി എംഐ മാളില്‍ നിന്നും വാങ്ങിക്കാം. പ്രീ ഓര്‍ഡര്‍ ഇപ്പോള്‍ ചെയ്യാവുന്നതാണ്. ജൂണ്‍ ഒന്നു മുതല്‍ ഉല്‍പ്പന്നം കമ്പനി വിതരണം ആരംഭിക്കും

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്