ആപ്പ്ജില്ല

ഷവോമിയുടെ 'ദേശ് കാ സ്മാർട്ട്ഫോൺ' ഫ്ലിപ്പ്കാർട്ടിൽ

'റെഡ്മി 5എ' എന്ന പേരിലവതരിപ്പിക്കുന്ന ഈ സ്മാർട്ട്ഫോൺ ഇന്നു മുതൽ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാകും.

TNN 30 Nov 2017, 1:48 pm
ഷവോമിയുടെ 'ദേശ് കാ സ്മാർട്ട്ഫോണി'നെ കുറിച്ച് ഇതിനകം തന്നെ നിരവധി റിപ്പോർട്ടുകൾ വന്നു കഴിഞ്ഞു. 'റെഡ്മി 5എ' എന്ന പേരിലവതരിപ്പിക്കുന്ന ഈ സ്മാർട്ട്ഫോൺ ഇന്നു മുതൽ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാകുന്നതായിരിക്കും. ഇന്നു 12 മണി മുതൽ ഫ്ലിപ്പ്കാർട്ടിൽ വില്പനയാരംഭിക്കുമെന്നായിരുന്നു കമ്പനി അറിയിപ്പ്. ഷവോമി ഇന്ത്യ മാനേജിങ് ഡയറക്ടറായ മനു കുമാര്‍ ജയിന്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Samayam Malayalam xiaomis desh ka smartphone to launch today
ഷവോമിയുടെ 'ദേശ് കാ സ്മാർട്ട്ഫോൺ' ഫ്ലിപ്പ്കാർട്ടിൽ


മൾട്ടി ലാഗ്വേജ് സപ്പോർട്ട്, മികച്ച സ്റ്റോറേജ്, ഉയർന്ന ബാറ്ററി കപ്പാസിറ്റി തുടങ്ങിയ സവിശേഷതകൾ അടങ്ങുന്നതാണ് ഷവോമിയുടെ ദേശ് കാ സ്മാർട്ട്ഫോൺ. ചൈനയിൽ ഷവോമിയുടെ ഈ പുതിയ ഫോണിന്‍റെ വില CNY 599 ആണ്, അതായത് ഇന്ത്യന്‍ വില ഏതാണ്ട് 5,800 രൂപയോളമാകും. റെഡ്മി 4എയ്ക്ക് പിൻഗാമിയായി എത്തുന്ന ഈ സ്മാർട്ട്ഫോണിന്‍റെ സവിശേഷതകൾ ഇങ്ങനെയാണ്...

5 ഇഞ്ച് എച്ച്ഡി ഡിസ്പ്ലെ

ആൻഡ്രോയിഡ് 7.1നുഗട്ട്

1.4GHz ക്വാഡ് കോർ ക്വാൽകം സ്നാപ്ഡ്രാഗൺ 425 പ്രോസസർ

2ജിബി റാം

16ജിബി സ്റ്റേറേജ്

3000mAh ബാറ്ററി

13MP റിയർ ക്യാമറ

5MP ഫ്രണ്ട് ക്യാമറ

4ജി കണക്ടിവിറ്റി

ബ്ലൂടൂത്ത്

ജിപിഎസ്

വൈഫൈ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്