ആപ്പ്ജില്ല

Google Pay: രംഗോലിയും ഫ്ലവറും എങ്ങനെ ലഭിക്കും? കിട്ടിയാൽ അക്കൗണ്ടിലെത്തും ഒരു ലക്ഷം രൂപ!

ഉപയോക്താക്കള്‍ അഞ്ച് സ്റ്റാമ്പുകള്‍ മുഴുവനും ശേഖരിച്ചു കഴിഞ്ഞാല്‍ ഗൂഗിൾ പേ 251 രൂപയാണ് നല്‍കുക. കൂടാതെ ഭാഗ്യശാലികൾക്ക് ഒരു ലക്ഷം വരെ സമ്മാനമുണ്ട്.

Samayam Malayalam 26 Oct 2019, 1:42 pm
Samayam Malayalam image - 2019-10-26T133549.123

ഗൂഗിളിന്റെ പേയ്‌മെന്റ് ആപ്ലിക്കേഷനായ ഗൂഗിൾ പേയെക്കുറിച്ച് അറിയാത്തവർ ഇന്ന് വളരെ കുറവാണ്. ആപ്പ് വഴിയുള്ള പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഉപയോക്താക്കള്‍ക്ക് ക്യാഷ്ബാക്ക് ഓഫറുകൾ നൽകിയാണ് ഗൂഗിൾ പേ സ്മാർട്ഫോൺ യൂസേഴ്സിന്റെ ഫോണിൽ സ്ഥിരതാമസമുറപ്പിച്ചത്. കൂടാതെ സുഹൃത്തുക്കളെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ക്ഷണിക്കുന്നവർക്കും കൈനിറയെ ക്യാഷ്ബാക്ക്
കൊടുത്തുകൊണ്ടേയിരുന്നു. ഇപ്പോഴിതാ ദീപാവലിയോട് അനുബന്ധിച്ച് കൂടുതൽ രസകരമായ ഓഫറുകൾ നൽകി ഉപയോക്താക്കളെ ആകർഷിക്കാനുള്ള ശ്രമത്തിലാണ് ഗൂഗിൾ പേ.

ദീപാവലിക്ക് മുന്നോടിയായി 251 രൂപയാണ് ക്യാഷ്ബാക്കായി ഗൂഗിൾ പേ നൽകുന്നത്. പക്ഷെ ഈ 251 രൂപ വെറുതെ കിട്ടില്ല കേട്ടോ, ആപ്പ് പുതിയതായി അവതരിപ്പിച്ചിട്ടുള്ള ദിയ (Diya), ജുംക (Jhumka), ഫ്ളവർ (Flower), രംഗോലി (Rangoli), റാന്തൽ (Lantern) എന്നിങ്ങനെയുള്ള അഞ്ച് സ്റ്റാമ്പുകൾ ഗൂഗിൾ പേയിലൂടെ ലഭിച്ചാൽ മാത്രമേ ഈ പൈസ ലഭിക്കുകയുള്ളൂ. ഗൂഗിൾ പേയുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടിലേക്ക് ഒക്ടോബർ 31 ന് രാത്രിയ്ക്ക് മുൻപേ നേരിട്ട് പണമെത്തും. ഇതിനുപുറമെ ഗൂഗിൾ ഒരു ലക്കി വിന്നറേയും നവംബർ 1 ന് ലക്കി ഡ്രോയിലൂടെ തിരഞ്ഞെടുക്കും. ഈ വിജയിയ്ക്ക് ഒരു ലക്ഷം വരെ വിലയുള്ള സമ്മാനമാണ് ലഭിക്കുക.

ബഡ്ജറ്റ് 15,000ൽ താഴെ ആണോ? ഇതാ നിങ്ങൾക്കുള്ള 5 സൂപ്പർ ഫോണുകൾ

ഗൂഗിൾ തങ്ങളുടെ ഒഫീഷ്യൽ ഗൂഗിൾ പേ ഇന്ത്യ ട്വിറ്റർ പേജിലൂടെയാണ് ഈ പുത്തൻ ഓഫറിനെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്.

ഈ സ്റ്റാമ്പുകൾ എങ്ങനെ ലഭിക്കും എന്ന് നോക്കാം.

അഞ്ച് വ്യത്യസ്‍തങ്ങളായ സ്റ്റാമ്പുകളാണ് ഉപയോക്താക്കൾ ശേഖരിക്കേണ്ടത്. ഇതിനായി മൂന്ന് മാർഗങ്ങളുണ്ട്. എല്ലാ മെത്തേഡുകളിലൂടെയും പരമാവധി അഞ്ച് സ്റ്റാമ്പുകൾ വരെ നേടാനാവും.

Method 1: ഗൂഗിൾ പേ ഉപയോഗിച്ച് പണം അയയ്ക്കുകയോ ഏതെങ്കിലും ബിൽ പേയ്‌മെന്റ് നടത്തുകയോ ചെയ്യുക. മുപ്പത്തഞ്ച് രൂപയോ അതിനു മുകളിലോ ഉള്ള റീചാർജുകൾ ചെയ്താലും മതിയാകും. ഓരോ പേയ്‌മെന്റിനും ഓരോ സ്റ്റാമ്പ് വീതം ലഭിക്കും.

Method 2: ഗൂഗിൾ പേയിലെ ദിവാലി സ്കാനിംഗ് ഫീച്ചർ ഉപയോഗിച്ച് ഏതെങ്കിലും ദിയയോ ദീപമോ സ്കാൻ ചെയ്തുകഴിഞ്ഞാലും സ്റ്റാമ്പ് ലഭിക്കും. പക്ഷെ ഈ മെത്തേഡ് ആൻഡ്രോയ്ഡ് ഫോണിൽ മാത്രമേ സാധ്യമാവുകയുള്ളൂ.

Method 3: ഗൂഗിൾ പേ ഉപയോഗിച്ച് നിങ്ങളുടെ ഏതെങ്കിലും സുഹൃത്തിന് ഒരു സ്റ്റാമ്പ് സമ്മാനമായി നൽകുക. ഇതോടെ ഓട്ടോമാറ്റിക്കായി ഒരു റിട്ടേൺ ഗിഫ്റ്റും സ്റ്റാമ്പിന്റെ രൂപത്തിൽ നിങ്ങൾക്ക് ലഭിക്കും. ഒരു ദിവസം ഒരേ സ്റ്റാമ്പ് തന്നെ ഒന്നില്‍ കൂടുതല്‍ തവണ ലഭിച്ചാല്‍ അത് മറ്റാര്‍ക്കെങ്കിലും പങ്കുവെക്കാം.

എന്നാല്‍ ഈ അഞ്ച് സ്റ്റാമ്പുകളും ഒരുമിച്ച് ശേഖരിക്കുക അത്ര എളുപ്പമല്ല, ദിയ, ജുംക എന്നീ സ്റ്റാമ്പുകള്‍ ഗൂഗിള്‍ പേയിൽ പെട്ടന്ന് ലഭിക്കുന്നുണ്ടെങ്കിലും ഫ്ലവർ, രംഗോലി എന്നിവ കിട്ടാൻ ബുദ്ധിമുട്ടാണെന്നാണ് ഉപയോക്താക്കളുടെ പക്ഷം. ഓഫറിനെപ്പറ്റി അറിഞ്ഞതിനു ശേഷം ഫ്ലവറും രംഗോലിയും തിരഞ്ഞു ആൾക്കാർ സോഷ്യൽ മീഡിയയിൽ സജീവമാണ്.

ഗൂഗിൾ പേ ഇനി ജോലിയും തരും !

ഇതിന് പുറമെ യുസേഴ്‌സിന് ഒരു സ്ക്രാച് കാർഡും ദിവാലി ബോണസ് ടിക്കറ്റ് നേടാനും സാധിക്കും. ഓഫർ കാലയളവിൽ മിനിമം ഒരു സ്റ്റാമ്പ് ശേഖരിച്ചാലാണ് ദിവാലി ബോണസ് ടിക്കറ്റ് ലഭിക്കുക.

അതേസമയം കൂടുതൽ ആൾക്കാരെ ആപ്ലിക്കേഷനിലേക്ക് അടുപ്പിക്കാനും ഗൂഗിൾ പേയിലൂടെയുള്ള ഡിജിറ്റൽ പണമിടപാടുകൾ വർധിപ്പിക്കാനും വേണ്ടിയുള്ള ഗൂഗിളിന്റെ ശ്രമമാണ് ഇതെന്നുള്ള വിമർശനവും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി ഉയരുന്നുണ്ട്.

Phone Battery Life : സ്മാർട്ട് ഫോണിൽ ചാർജ് നിൽക്കുന്നില്ലേ? പരിഹാരമുണ്ട്

ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഫോണ്‍ നമ്പറിലൂടെ യുപിഐ (Unified Payment Interface) പേയ്‌മെന്റ് നടത്താൻ സഹായിക്കുന്ന ആപ്പ് 2017 സെപ്തംബറിലാണ് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. നിലവില്‍ രണ്ടരക്കോടി ആളുകള്‍ ഒരു മാസം ഗൂഗിള്‍ പേ ഉപയോഗിക്കുന്നുണ്ടെന്നാണ് കമ്പനിയുടെ കണക്ക്. 140 കോടി ഡോളര്‍ കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ പേ ഇന്ത്യയില്‍ നിന്ന് വരുമാനമായി മാത്രം നേടിയിരുന്നു. പുറത്തിറങ്ങിയപ്പോള്‍ ഗൂഗിള്‍ തേസ് എന്നറിയപ്പെട്ടിരുന്ന ആപ്പാണിത്. ശേഷം ഗൂഗിള്‍-പേയെന്ന് പേര് മാറ്റുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്