ആപ്പ്ജില്ല

ഡ്രൈവിംഗ് ലൈസൻസ് പുതുക്കാം ഈസിയായി

ഇനി ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ ഇടനിലക്കാരെ തേടി അലയുകയോ ആർടിഒ ഓഫീസിൽ ക്യൂ നിന്ന് മടുക്കുകയോ വേണ്ട. മൊബൈൽ ഫോണിലോ ലാപ്‌ടോപിലോ ഒരു ക്ലിക്ക് മാത്രം മതി.

Samayam Malayalam 25 Jan 2020, 1:29 pm
ഡ്രൈവിംഗ് ലൈസൻസ് പുതുക്കാനുള്ള കഷ്ടപ്പാട് ആലോചിച്ച് അക്കാര്യം നീട്ടിവെയ്ക്കുന്നവരുണ്ട്. ഇടനിലക്കാരെ ഏൽപ്പിച്ചാലോ ഇരട്ടിയിൽ അധികം ചാർജ് ആണ് ഇവർക്ക് നൽകേണ്ടി വരിക. ലൈസന്‍സ് പുതുക്കുന്നതില്‍ ഒരു ദിവസമെങ്കിലും വീഴ്ചവരുത്തിയാല്‍ വലിയ വിലയാണ് നൽകേണ്ടി വരിക. ആദ്യം ലൈസന്‍സ് പുതുക്കുന്നത് വൈകിയാല്‍ ഒരു മാസം അധിക സമയപരിധി നല്‍കിയിരുന്നു. എന്നാൽ ഇപ്പോൾ ലൈസന്‍സിന്റെ കാലാവധി തീരുന്നതിന് മുന്നേതന്നെ പുതുക്കിയിരിക്കണം. അല്ലാത്തപക്ഷം 1,000 രൂപയാണ് പിഴ. ഇനി ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ ഇടനിലക്കാരെ തേടി അലയുകയോ ആർടിഒ ഓഫീസിൽ ക്യൂ നിന്ന് മടുക്കുകയോ വേണ്ട. മൊബൈൽ ഫോണിലോ ലാപ്‌ടോപിലോ ഒരു ക്ലിക്ക് മാത്രം മതി.
Samayam Malayalam how to renew your driving license in kerala
ഡ്രൈവിംഗ് ലൈസൻസ് പുതുക്കാം ഈസിയായി


മോട്ടർ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഇതിനുള്ള സൗകര്യമുള്ളത്. സമയവും അധികം വേണ്ട, ഫാസ്റ്റ് ട്രാക്ക് സംവിധാനത്തിലൂടെ അപേക്ഷ സമർപ്പിക്കുന്ന ദിവസം തന്നെ എല്ലാം തീർപ്പാക്കി രേഖകൾ അപേക്ഷകന് നേരിട്ട് നൽകുകയും ചെയ്യും.

ഡ്രൈവിംഗ് ലൈസൻസ് പുതുക്കുവാൻ എന്തു ചെയ്യണം?

ഓൺലെെൻ അപേക്ഷ

☛നിങ്ങളുടെ ലൈസൻസ് കാർഡ് ഫോമിൽ ആണെങ്കിൽ മാത്രം ഓൺലൈനായി പുതുക്കുവാൻ സാധിക്കുകയുള്ളൂ. ഇതിനായി ആദ്യം കേരള മോട്ടോർ വാഹന വകുപ്പിന്റെ ഒഫീഷ്യൽ വെബ്സൈറ്റ് ഓപ്പൺ ചെയ്യണം. www.keralamvd.gov.in എന്ന വെബ്സൈറ്റ് ആണ് സന്ദർശിക്കേണ്ടത്.

☛ഈ വെബ്പേജിന്റെ വലതു വശത്ത് മധ്യഭാഗത്തായി 'Apply online' എന്ന ഓപ്‌ഷൻ കാണാം. ഇതിൽ നിന്നും License എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്യണം. അപ്പോൾ തുറന്നു വരുന്ന ഓപ്‌ഷനുകളിൽ നിന്നും എട്ടാമത്തെ ഓപ്‌ഷനായ License Renewal ന് നേരെ Apply online എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ പുതിയ ഒരു വിൻഡോ തുറന്നുവരും.

☛ഈ പേജിലെ നിർദ്ദേശങ്ങൾ വായിച്ചതിനു ശേഷം വലതു വശത്തെ SELECT RTO എന്നയിടത്ത് ക്ലിക്ക് ചെയ്ത് നൽകിയിരിക്കുന്ന കേരളത്തിലെ 79 RTO ഓഫീസുകളിൽ നിന്നും നിങ്ങളുടെ RTO ഓഫീസ് തിരഞ്ഞെടുക്കുക.

മലയാളികളേ, ഇന്റർനെറ്റ് വിലക്കിനെ കരുതിയിരിയ്ക്കാം ഇങ്ങനെ!

മേൽവിലാസം

ജോലിയ്‌ക്കോ മറ്റോ ആയി വേറെ ഇടത്താണ് താമസിക്കുന്നതെങ്കിൽ കൺഫ്യൂഷ്യൻ വരേണ്ട കാര്യമില്ല. നിങ്ങൾക്ക് സ്ഥിരം മേൽവിലാസം ഉള്ളയിടത്തോ താൽക്കാലിക വിലാസം ഉള്ളയിടത്തോ ലൈസൻസ് പുതുക്കാൻ കഴിയും. അപേക്ഷയോടൊപ്പം മേൽവിലാസം തെളിയിക്കുന്നതിനുള്ള സാധുവായ ഒരു രേഖ അപേക്ഷ സമർപ്പിക്കുമ്പോൾ ഇതിനൊപ്പം നൽകേണ്ടി വരും.

ഒരിക്കലും ഗൂഗിൾ ചെയ്യരുത് ഈ 12 കാര്യങ്ങൾ

​വിവരങ്ങൾ നൽകാം

☛ഒറിജിനൽ ലൈസൻസിൽ നൽകിയിരിക്കുന്നതുപോലെ ലൈസൻസ് നമ്പർ മൂന്ന് ഭാഗങ്ങളായി എന്റർ ചെയ്യുക. അതിനു ശേഷം താഴെ നൽകിയിരിക്കുന്ന കോളത്തിൽ അപേക്ഷകന്റെ ജനനത്തീയതി എന്റർ ചെയ്യുക. ശ്രദ്ധിക്കേണ്ട കാര്യം ലൈസൻസിൽ നൽകിയിരിക്കുന്നതുപോലെതന്നെ വേണം ജനനത്തീയതി കൊടുക്കാൻ. അതിനുശേഷം "GO" ബട്ടൺ ക്ലിക്ക് ചെയ്യണം. അപ്പോൾ വരുന്ന പോപ്പ് അപ് വിൻഡോയിൽ 'OK' ക്ലിക്ക് ചെയ്യണം.

☛നിങ്ങൾ എന്റർ ചെയ്ത വിവരങ്ങളാണ് അടുത്ത സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുക. ഇത് ശരിയാണോ എന്ന് പരിശോധിച്ചതിന് ശേഷം വലതു വശത്തു താഴെ കാണുന്ന 'Next ' ബട്ടൺ ക്ലിക്ക് ചെയ്യുക. ഫോൺ നമ്പറും മെയിൽ അഡ്രസും നൽകിയതിന് ശേഷം 'Proceed ' ബട്ടൺ ക്ലിക്ക് ചെയ്യുക. അപ്പോൾ അടുത്തതായി വരുന്ന സ്‌ക്രീനിൽ ആപ്ലിക്കേഷൻ നമ്പർ കാണിക്കും ഈ നമ്പർ സേവ് ചെയ്യണം. പിന്നീട് ഒരു DTP കേന്ദ്രത്തിലോ അക്ഷയ സെന്ററിലോ ചെന്ന് ഈ ആപ്ലിക്കേഷൻ നമ്പർ നൽകിയാൽ പ്രിൻറ് എടുക്കാവുന്നതാണ്. എത്ര ഫീസ് അടക്കണം എന്നും സ്‌ക്രീനിൽ കാണാം.

നിങ്ങളുടെ ഫോണേതാ? 2019-ൽ തരംഗമായത് ഈ സ്മാർട്ഫോണുകൾ

​പേയ്‌മെന്റ്

നെറ്റ്ബാങ്കിങ്/ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് എന്നിവ വഴി പേയ്‌മെന്റ് നടത്താം. നെറ്റ്ബാങ്കിങ് ആണ് തെരഞ്ഞെടുക്കുന്നതെങ്കിൽ പുതിയതായി പ്രത്യക്ഷപ്പെടുന്ന സ്‌ക്രീനിൽ ഇ-മെയിൽ അഡ്രസ്, മൊബൈൽ നമ്പർ എന്നിവ നൽകിയതിനുശേഷം Proceed ബട്ടൺ ക്ലിക്ക് ചെയ്യുക. നിർദ്ദേശാനുസരണം പേയ്‌മെന്റ് പൂർത്തിയാക്കി രസീത് പ്രിന്റ് ചെയ്തെടുക്കുകയോ സേവ് ചെയ്യുകയോ ചെയ്യാം. ഇനി നിങ്ങൾക്ക് നെറ്റ്ബാങ്കിംഗ് സൗകര്യം ഇല്ലെങ്കിൽ RTO ഓഫീസിലെ കൗണ്ടറിൽ നേരിട്ട് ചെന്ന് പണം അടയ്ക്കാവുന്നതാണ്.

"No" ഫേസ്ബുക്കിൽ ചെയ്യരുത് ഇക്കാര്യങ്ങൾ

​അപേക്ഷ സമർപ്പിക്കാം

അപേക്ഷാ ഫോമിന്റെ പ്രിൻറ് എടുത്തതിന് ശേഷം നിശ്ചിത സ്ഥലങ്ങളിൽ ആറു മാസത്തിൽ കൂടുതൽ പഴക്കമില്ലാത്ത ഫോട്ടോ ഓടിക്കണം. അതിനുശേഷം ഒരു ഗവണ്മെന്റ് അംഗീകൃത നേത്ര രോഗ വിദഗ്ധന്റെ അടുത്ത് പരിശോധന നടത്തി ഐ സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ സാക്ഷ്യപ്പെടുത്തി വാങ്ങുക. അപേക്ഷ ഫോം, പേയ്‌മെന്റ് നടത്തിയ രസീത്, ഒറിജിനൽ ലൈസൻസ്, മേൽവിലാസം തെളിയിക്കുന്ന രേഖ എന്നിവയടക്കം RTO ഓഫീസിലെ ഫാസ്റ്റ് ട്രാക്ക് കൗണ്ടറിൽ നൽകിയാൽ അതേ ദിവസം തന്നെ ലൈസൻസ് പുതുക്കി നൽകും.

ഇനി അപേക്ഷകന് നേരിട്ട് പോയി ഈ രേഖകൾ സമർപ്പിക്കാൻ സാധിച്ചില്ലെങ്കിൽ 41 രൂപാ സ്റ്റാമ്പൊട്ടിച്ച കവർ സഹിതം അപേക്ഷ കൗണ്ടറിൽ ഹാജരാക്കി രസീത് വാങ്ങിയാൽ ലൈസൻസ് പുതുക്കി തപാലിൽ അയച്ചുതരും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്