ആപ്പ്ജില്ല

വെറുതെ കണ്ണോടിക്കാനുള്ള ഇടമല്ല കൂനൂർ

ഉൗട്ടിയുടെ തിരക്കിൽ പലരും വിട്ടു പോകുന്ന സ്ഥലമാണ് കൂനൂ‍ർ. ഉൗട്ടിയിലേക്കുള്ള യാത്രയിൽ പല‍ർക്കും ഇങ്ങനൊരു ഹിൽ സ്റ്റേഷനെപ്പറ്റി കേൾക്കാനും സാധ്യതയില്ല

Samayam Malayalam 13 Sept 2018, 3:21 pm
ഉൗട്ടിയുടെ തിരക്കിൽ പലരും വിട്ടു പോകുന്ന സ്ഥലമാണ് കൂനൂ‍ർ. ഉൗട്ടിയിലേക്കുള്ള യാത്രയിൽ പല‍ർക്കും ഇങ്ങനൊരു ഹിൽ സ്റ്റേഷനെപ്പറ്റി കേൾക്കാനും സാധ്യതയില്ല. നീലഗിഗി ജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയാണ് കുനൂർ. മേട്ടുപ്പാളയത്തുനിന്ന് ഊട്ടിയിലേക്ക് പോകുംവഴിയാണ് കൂനൂര്‍. തേയില എസ്റ്റേറ്റുകളുടെ ഹരിതാഭവും കൊച്ചു വെള്ളച്ചാട്ടങ്ങളും കൂനൂരിന് സ്വന്തമാണ്.
Samayam Malayalam train-ride-1438688


മേട്ടുപ്പാളയം-ഊട്ടി മലയോരതീവണ്ടി, 1874 ല്‍ ബ്രിട്ടീഷുകാര്‍ 12.14 ഏക്കറില്‍ നിര്‍മിച്ചെടുത്ത സിംസ്പാര്‍ക്ക് എന്ന ഉദ്യാനം. ടിപ്പുസുല്‍ത്താൻ്റെ പടയോട്ടകാലത്തെ ഔട്ട്‌പോസ്റ്റായ ഡ്രൂഗ്, ഡോള്‍ഫിന്‍ നോസ്, ലാംപ്‌സ്‌റോക്ക്, ലേഡി കാനിങ് സീറ്റ് തുടങ്ങി സഞ്ചാരികൾക്ക് കാണാൻ നിരവധി കാഴ്ചകൾ ഇവിടെയുണ്ട്. പേര് കേട്ട നീലഗിരി ചായ ഉത്പാദിപ്പിക്കപ്പെടുന്നത് കുനൂരി‌ലാണ്. കുനൂരിന്‍റെ സാമ്പത്തിക അടിത്തറ തേയിലകൃഷിയിലാണ്.
മേട്ടുപാളയത്തുനിന്ന്‌ കൂനൂര്‍ വഴി ഊട്ടിയിലേക്കുള്ള ടോയ് ട്രെയിനാണ് പ്രധാന ആ‍ക‍‍ർഷണം. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലഘട്ടമാണ് കൂനൂര്‍ സന്ദര്‍ശിക്കാനുള്ള നല്ല സമയം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ