ആപ്പ്ജില്ല

ആശയക്കുഴപ്പം വേണ്ട; ആഭ്യന്തര സര്‍വീസുകളുടെ ബുക്കിംഗ് തുടങ്ങിയിട്ടില്ല

വാട്‌സ്പ്പിലും മറ്റും പ്രചരിച്ചിരുന്ന മെസേജുകള്‍ പ്രകാരം എയര്‍ ഇന്ത്യ ഇപ്പോള്‍ ബുക്കിംഗുകള്‍ സ്വീകരിക്കുന്നു എന്നാണ് ആള്‍ക്കാര്‍ക്ക് ലഭിച്ചിരുന്ന വിവിരം. എന്നാല്‍ തങ്ങളുടെ ഇമെയില്‍ തെറ്റായി പ്രചരിപ്പിക്കുകയാണ് ഉണ്ടായതെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി.

Samayam Malayalam 18 May 2020, 8:33 am
Samayam Malayalam Air india flight

രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കായുള്ള ടിക്കറ്റ് ബുക്കിംഗ് നിലവില്‍ നടക്കുന്നില്ലെന്ന് ഉറപ്പിച്ച് എയര്‍ ഇന്ത്യ. ട്വിറ്ററിലൂടെയാണ് കമ്പിനി ആശയക്കുഴപ്പങ്ങള്‍ക്ക് വിരാമമിട്ടത്. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വന്നതിന് ശേഷം മാത്രമെ ഇനി ബുക്കിംഗ് ആരംഭിക്കുകയുള്ളൂവെന്നും അവര്‍ അറിയിച്ചു. നിലവില്‍ ബുക്കിംഗ് നടക്കുന്നു എന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിന് മറുപടിയായാണ് എയര്‍ ഇന്ത്യ രംഗത്തു വന്നത്. ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ ആഭ്യന്തര സര്‍വീസുകളുടെ ബുക്കിംഗ് നടക്കില്ലെന്നാണ് ഏറ്റവും പുതിയ അറിയിപ്പ്.

തെറ്റായ പ്രചരണം


വാട്‌സ്ാപ്പിലും മറ്റും പ്രചരിച്ചിരുന്ന മെസേജുകള്‍ പ്രകാരം എയര്‍ ഇന്ത്യ ഇപ്പോള്‍ ബുക്കിംഗുകള്‍ സ്വീകരിക്കുന്നു എന്നാണ് ആള്‍ക്കാര്‍ക്ക് ലഭിച്ചിരുന്ന വിവിരം. എന്നാല്‍ തങ്ങളുടെ ഇമെയില്‍ തെറ്റായി പ്രചരിപ്പിക്കുകയാണ് ഉണ്ടായതെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. കൊവിഡ് 19 ന്റെ സാഹചര്യം മനസ്സിലാക്കി കേന്ദ്ര സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു കഴിഞ്ഞാല്‍ മാത്രമെ ഇനി ആഭ്യന്തര സര്‍വീസുകള്‍ക്കായുള്ള ബുക്കിംഗ് ആരംഭിക്കാനാവുകയുള്ളൂ. ആള്‍ക്കാരില്‍ ഉടലെടുത്ത ആശയക്കുഴപ്പത്തിന് ഇതോടെ അറുതിയായി.

രാജ്യാന്തര സര്‍വീസുകള്‍

അതേസമയം ചില രാജ്യങ്ങളിലേക്കുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിച്ചതായി എയര്‍ ഇന്ത്യ മെയ് 14 ന് ട്വിറ്ററില്‍ അറിയിച്ചിരുന്നു. യുഎസ്എ, യുകെ, ഓസ്‌ട്രേലിയ, ഫ്രാങ്ക്ഫുര്‍ട്ട്, പാരീസ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ബുക്കിംഗുകളാണ് തുടങ്ങിയത്. അന്താരാഷ്ട്ര സര്‍വീസുകള്‍ക്കായുള്ള രണ്ടാം ഘട്ടം ജൂണ്‍ 3 വരെ നീളുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. മൂന്നാം ഘട്ടത്തിന്റെ തീയതികള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിലേക്കുള്ള സര്‍വീസ് നിലവില്‍ എയര്‍ ഇന്ത്യ നടത്തുന്നുണ്ട്.

Also Read: വിമാനത്താവളത്തിലെ സാമൂഹിക അകലം എന്നാല്‍ ഇതാണ്; മറ്റുള്ളവര്‍ക്കും മാതൃകയാക്കാം

തെറ്റ് പ്രചരിപ്പിക്കരുത്

ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ തുടരുന്ന സാഹര്യത്തില്‍ ആള്‍ക്കാരില്‍ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് എയര്‍ ഇന്ത്യ വൃത്തങ്ങള്‍ പറഞ്ഞു. വാട്‌സ്ആപിലൂടെയാണ് ആഭ്യന്തര സര്‍വീസുകളുടെ ബുക്കിംഗുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ ഇപ്പോള്‍ കമ്പനി വ്യക്തമായ ചിത്രം നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമെ ഇനി ബുക്കിംഗ് ആരംഭിക്കുകയുള്ളൂ.

ആര്‍ട്ടിക്കിള്‍ ഷോ